Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ചന്ദ്രശേഖരന്‍ വധക്കേസിലെ കോണ്‍ഗ്രസ്‌ നിലപാടില്‍ ആത്മാര്‍ത്ഥതയില്ല: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2012, 11:18 pm IST
inKasargod

കാഞ്ഞങ്ങാട്‌: റവല്യൂഷണറി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവായ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോണ്‍ഗ്രസിണ്റ്റെ നിലപാടുകള്‍ ആത്മാര്‍ത്ഥയില്ലാത്തതും അവസരവാദപരവുമാണെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആരോപിച്ചു. കൊലപാതകത്തിണ്റ്റെ ഗൂഡാലോചനയില്‍ രണ്ട്‌ സിപിഎം ജില്ലാ കമ്മിറ്റികളുടെയും പങ്ക്‌ നിര്‍ണ്ണായകമാണെന്ന്‌ ഏതാണ്ട്‌ വ്യക്തമായതിന്‌ ശേഷവും അറസ്റ്റുകള്‍ വൈകുന്നത്‌ അതുകൊണ്ടാണെന്ന്‌ അദ്ദേഹം പറഞ്ഞു. കാസര്‍കോട്‌ ജില്ലയില്‍ താലിബാന്‍ മോഡലില്‍ നടക്കുന്ന മുസ്ളിം അക്രമണങ്ങള്‍ക്കെതിരെ ബിജെപി കാഞ്ഞങ്ങാട്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിരോധ സായാഹ്നം ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതക രാഷ്‌ട്രീയത്തിണ്റ്റെ വക്താക്കളെ നിയമത്തിണ്റ്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ്‌ കേരളം മുഴുവന്‍ ആഗ്രഹിക്കുന്നത്‌. എന്നാല്‍ കൊലപാതകം കഴിഞ്ഞ ൧൬ ദിവസം പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ പോലീസിന്‌ ഇനിയും കഴിഞ്ഞിട്ടില്ല. യുവമോര്‍ച്ച നേതാവ്‌ കെ ടി ജയകൃഷ്ണന്‍ മാസ്റ്ററെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട്‌ സിപിഎം ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയപ്പോഴും അതിന്‌ പിന്നില്‍ ഗൂഡാലോചന നടത്തിയ സിപിഎം ഉന്നതനേതാക്കളെ പിടികൂടണമെന്ന്‌ അന്നത്തെ കോണ്‍ഗ്രസ്‌ ആഭ്യന്തരമന്ത്രിയോട്‌ ബിജെപി ആവശ്യപ്പെട്ടിരുന്നെങ്കിലും അത്‌ നടന്നില്ല. അന്ന്‌ ഗൂഡാലോചന നടത്തിയവരെ കൂടി പിടികൂടിയിരുന്നുവെങ്കില്‍ ഒരുപക്ഷെ ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെടുമായിരുന്നില്ലെന്ന്‌ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കാസര്‍കോട്‌ ജില്ലയില്‍ മത തീവ്രവാദികള്‍ക്ക്‌ താങ്ങും തണലുമായി സംരക്ഷണം നല്‍കിവരുന്ന മുസ്ളിം ലീഗിണ്റ്റെ വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാനാണ്‌ കെ പി സി സി പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തല ജില്ലയില്‍ നാല്‌ ദിവസം സ്നേഹ സന്ദേശയാത്ര നടത്തിയത്‌. ചെന്നിത്തലയുടെ യാത്രയില്‍ ലീഗ്‌ കാരാണ്‌ എല്ലാസ്ഥലത്തും നിറഞ്ഞു നിന്നത്‌. കാസര്‍കോട്‌ മീപ്പുഗിരിദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ പോത്തിന്‍തല വെച്ചതിന്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടവരും കാസര്‍കോട്‌ ബിജെപി ഓഫീസിന്‌ നേരെ അക്രമണം നടത്തിയവരും പ്രശസ്തമായ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്‌ നേരെ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞവരും കാഞ്ഞങ്ങാട്‌ ഹിന്ദുവീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമണം നടത്തിയവരും മുസ്ളിം ലീഗുകാരാണ്‌. വര്‍ഗ്ഗീയ ആക്രമണം നടത്തിയ ലീഗുകാരെ പരസ്യമായി പോലീസ്‌ സ്റ്റേഷനില്‍ കയറി ഭീഷണപ്പെടുത്തി പ്രതികളെ ഇറക്കിക്കൊണ്ടുപോയ ലീഗ്‌ എംഎല്‍എ മാരെ ഒപ്പം നിര്‍ത്തി ചെന്നിത്തല സ്നേഹ സന്ദേശയാത്ര ആരെ വിശ്വസിപ്പിക്കാനാണ്‌ എന്ന്‌ അദ്ദേഹം ചോദിച്ചു. കേരളം കാശ്മീരായി മാറുമെന്ന്‌ മുഖവിലക്കെടുക്കാത്തവര്‍ ഇപ്പോള്‍ അത്‌ യാഥാര്‍ത്ഥ്യമായിരിക്കൊണ്ടിരിക്കുകയാണെന്ന്‌ അംഗീകരിക്കുകയാണ്‌. എന്നാല്‍ കോണ്‍ഗ്രസും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും നടത്തുന്ന ഇരട്ടത്താപ്പ്‌ തുടരുകയാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. അതാണ്‌ ഇടതു സര്‍ക്കാര്‍ തന്നെ കാസര്‍കോട്‌ കലാപം അന്വേഷിക്കാന്‍ നിശ്ചയിച്ച നിസാര്‍ കമ്മീഷന്‍ മുസ്ളിം ലീഗ്‌ ഭരണത്തില്‍ വന്നതിണ്റ്റെ പിറ്റേദിവസം പിരിച്ചുവിട്ടും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഒരക്ഷരം പോലും മിണ്ടാതിരുന്നത്‌. അതുകൊണ്ട്‌ ജില്ലയില്‍ മത ഭീകരവാദികരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാഷ്‌ട്രീയത്തിന്നധീതമായി സമൂഹം ഉണരണമെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്തു. തുടര്‍ന്ന്‌ സംസാരിച്ച ബിജെപി ദേശീയ കൗണ്‍സില്‍ അംഗം മടിക്കൈ കമ്മാരന്‍, കേന്ദ്രത്തിലും കേരളത്തിലും ഭരണത്തില്‍ പങ്കാളിയായ മുസ്ളിം ലീഗ്‌ ഒരു പ്രത്യേക മത വിഭാഗക്കാര്‍ക്ക്‌ വേണ്ടി മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും ഭരണം കൈയ്യിലുള്ളതുകൊണ്ട്‌ എന്ത്‌ ധിക്കാരവുമാകാമെന്ന അഹന്തയാണ്‌ ജില്ലയിലെ കലാപങ്ങള്‍ക്ക്‌ മുഴുവന്‍ പിന്നിലുള്ളതെന്നും പറഞ്ഞു. ഇത്‌ ഈനാട്ടിലുള്ളവര്‍ മുഴുവന്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമെ ഇതിന്‌ ശാശ്വത പരിഹാരമാകൂ എന്ന്‌ അദ്ദേഹം പറഞ്ഞു. ബിജെപി കാഞ്ഞങ്ങാട്‌ നിയോജകമണ്ഡലം പ്രസിഡണ്ട്‌ കെ വി രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

India

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

പുതിയ വാര്‍ത്തകള്‍

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് ബംഗ്ലാദേശികൾ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.