വാഷിങ്ടണ്‍: യു.എസിലേക്കുള്ള വിമാനം ബോംബ് സ്ഫോടനത്തില്‍ തകര്‍ക്കാനുള്ള അല്‍-ക്വയ്ദയുടെ ശ്രമം പരാജയപ്പെടുത്തി. യു.എസിലേക്കുള്ള ജെറ്റ് വിമാനത്തില്‍ യാത്രക്കാരനെന്ന വ്യാജേന കടന്ന് സ്ഫോടനം നടത്താനായിരുന്നു അല്‍-ക്വയ്ദ പദ്ധതിയിട്ടിരുന്നത്.
ബോംബ് സ്ഫോടനപദ്ധതിയെകുറിച്ച് നേരത്തെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബോംബ് കണ്ടെത്തിയതായും ഭീഷണി അവസാനിച്ചതായും യു.എസ് അധികൃതര്‍ വെളിപ്പെടുത്തി. അല്‍-ക്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ സ്ഫോടനം നടത്താനായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത്.
ഗള്‍ഫ് മേഖലയില്‍ യെമന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍-ക്വയ്ദ വിഭാഗമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും യു.എസ് നേതൃത്വം അറിയിച്ചു. 2009ലെ ക്രിസ്മസ് ദിനത്തില്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതി പരിഷ്കരിച്ചാണ് ഒസാമയുടെ ചരമ വാര്‍ഷികത്തില്‍ നടത്താന്‍ അല്‍-ക്വയ്ദ പദ്ധതിയിട്ടിരുന്നതെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: