വാഷിംഗ്ടണ്‍: പാക്കിസ്ഥാന് പരാജയപ്പെട്ട രാഷ്ട്രമാണെന്നും യുഎസ് എത്ര സാമ്പത്തിക സഹായം അനുവദിച്ചാലും പാക്കിസ്ഥാനിലെ നിലവിലെ സാഹചര്യത്തില്‍ മാറ്റം വരില്ലെന്നും യുഎസ് കോണ്‍ഗ്രസ് അംഗം സാന റൊബച്ചര് പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയെ അറിയിച്ചു. പാക്കിസ്ഥാന് നല്കുന്ന സാമ്പത്തിക സഹായംകൊണ്ട് രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തില്‍ മാറ്റംവരില്ലെന്ന യാഥാര്‍ത്ഥ്യം യുഎസ് പാര്‍ലമെന്റ് അംഗങ്ങള്‍ മനസ്സിലാക്കിയതായും സാന ഗിലാനിക്ക് അയച്ച കത്തില്‍ വിശദീകരിക്കുന്നുണ്ട്.
അടുത്തിടെയുണ്ടായ ആക്രമണത്തില്‍ പാക് പോലീസ് നാല് ബലൂചിസ്ഥാന്‍ പൗരന്മാരെ വധിച്ച നടപടിയെ യുഎസ് അപലപിച്ചു. രാഷ്ട്രീയ അരാജകത്വം മൂലം പാക്കിസ്ഥാന്റെ ഭാവി തകര്‍ന്നിരിക്കുകയാണെന്നും തെറ്റ് തിരിച്ചറിഞ്ഞ് പാക് സര്‍ക്കാര്‍ തയ്യാറാവണമെന്നും ഡാന പറഞ്ഞു. പാക്കിസ്ഥാന് യുഎസ് സര്‍ക്കാര്‍ നല്കുന്ന സാമ്പത്തിക സഹായം വഴിമാറ്റി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ട് സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവനുതന്നെ ഭീഷണി സൃഷ്ടിക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: