Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാലിന്യ സംസ്ക്കരണവും നഗരസഭയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2012, 09:08 pm IST
in Vicharam

നഗരത്തിലെ മാലിന്യ സംസ്ക്കരണം സംബന്ധിച്ച്‌ തിരുവനന്തപുരം നഗരസഭാ മേയറുടെ ഒരു പ്രസ്താവനയാണ്‌ ഈ പ്രതികരണത്തിന്‌ കാരണം. നഗരമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന്‌ താന്‍ നിസ്സഹായയാണെന്ന മേയറുടെ പ്രസ്താവന സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന്‌ ഒഴിയുന്നതിനുള്ള ഒരു തന്ത്രം മാത്രമാണെന്ന്‌ ഈ പ്രശ്നവുമായി ഇടപെട്ടിട്ടുണ്ടായ അനുഭവത്തിന്റെ പിന്‍ബലത്തോടെ പറയാന്‍ കഴിയും.

ലക്ഷക്കണക്കിന്‌ രൂപ ചെലവിട്ട്‌ വിളപ്പില്‍ശാല പഞ്ചായത്തിനെതിരെ സുപ്രീംകോടതിവരെ പോയി കേസ്നടത്തുന്നതുകൊണ്ടൊന്നും നഗരത്തിലെ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുകയില്ലെന്ന്‌ നഗരസഭയ്‌ക്കറിയാത്തതല്ല. വിളപ്പില്‍ശാല നഗരമാലിന്യങ്ങളുടെ ഒരു കുപ്പത്തൊട്ടിയാക്കാമെന്നത്‌ അനാവശ്യമായ ഒരു അതിമോഹം മാത്രമാണ്‌. മറിച്ച്‌, പൊതുജന പങ്കാളിത്തത്തോടെ-സാമൂഹിക സംഘടനകളുടേയും സന്നദ്ധ സംഘങ്ങളുടേയും റെസിഡന്റ്സ്‌ അസോസിയേഷനുകളുടേയും മറ്റും സഹകരണത്തോടെ-വികേന്ദ്രീകൃത മാലിന്യസംസ്ക്കരണ പദ്ധതി പ്രകാരം മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനും അതുവഴി, ആയിരത്തോളം പേര്‍ക്ക്‌ തൊഴിലും നഗരസഭയ്‌ക്ക്‌ ഒരു നികുതിയിതര വരുമാന മാര്‍ഗവും കണ്ടെത്തുന്നതിനുമുള്ള, ഏകദേശം നാലുകോടി രൂപ കൊണ്ട്‌ നടപ്പാക്കാവുന്ന ഒരു പദ്ധതി പരിഗണിക്കുന്നതിന്‌ പോലും തയ്യാറാകാത്ത നഗരസഭയുടെ ഈ കുമ്പസാരം നഗരവാസികളെ കബളിപ്പിക്കാനാണ്‌.

കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ശുചിത്വമിഷനെയും ഇക്കാര്യവുമായി ചില സംഘടനകള്‍ സമീപിച്ചിരുന്നെങ്കിലും സര്‍ക്കാരിനോ, നഗരസഭയ്‌ക്കൊ, സൗജന്യമായി മാലിന്യസംസ്ക്കരണം നടത്തുന്നതില്‍പോലും ഒരു താല്‍പ്പര്യമില്ലെന്നാണ്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌. പകരം ചില ഞണുക്കുവേലകളൊപ്പിക്കാനാണ്‌ ശ്രമം. അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം നല്‍കിയാല്‍ നഗരസഭാ മാലിന്യം പൂര്‍ണമായും സൗജന്യമായി സംസ്ക്കരിച്ചുകൊണ്ടുപോകാന്‍ തയ്യാറുള്ള സ്ഥാപനങ്ങളെപ്പോലും മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെടുത്താന്‍ തയ്യാറല്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. ഇവിടത്തെ പ്രധാനപ്രശ്നം നഗരസഭയ്‌ക്കോ, സര്‍ക്കാരിനോ ശുചിത്വമിഷനോ മാത്രമല്ല ഇതിനുവേണ്ടി രൂപീകരിച്ചിട്ടുള്ള വിദഗ്‌ദ്ധ സമിതിക്കുപോലും മാലിന്യനിര്‍മാര്‍ജനത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടില്ലാത്തതാണ്‌. വിദഗ്‌ദ്ധ സമിതിയാകട്ടെ മാലിന്യനിര്‍മാര്‍ജനമെന്ന പേരില്‍ ബയോഗ്യാസ്‌ പ്ലാന്റുകളുടേയും മറ്റും വക്താക്കളായിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

മാലിന്യ സംസ്ക്കരണത്തെപ്പറ്റിയുള്ള നവീനവും ശാസ്ത്രീയവുമായ വീക്ഷണമില്ലാത്ത സാങ്കേതിക വിദഗ്‌ദ്ധരെക്കൊണ്ട്‌ ഒരിക്കലും പരിഹരിക്കാന്‍ കഴിയുന്നതല്ല ഈ പ്രശ്നം. ബന്ധപ്പെട്ടവര്‍ക്ക്‌ ഈ തിരിച്ചറിവില്ലാത്തതുമാത്രമല്ല, മറ്റുചില നിക്ഷിപ്ത താല്‍പ്പര്യങ്ങളുള്ളതുമാണ്‌ നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കപ്പെടാത്തതിന്‌ കാരണം. അതുകൊണ്ടാണ്‌ ഇക്കാര്യവുമായി നഗരവാസികള്‍ക്ക്‌ കോടതിയെ സമീപിക്കേണ്ടിവന്നത്‌. മേയര്‍ക്ക്‌ നഗരമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന്‌ ആത്മാര്‍ത്ഥമായ താല്‍പ്പര്യമുണ്ടെങ്കില്‍ വേണ്ടത്‌, ജനപങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ കഴിയുന്ന ഒരു പദ്ധതി നഗരസഭയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്‌ നടപ്പാക്കാന്‍ വേണ്ട ആര്‍ജവം കാണിക്കുകയാണ്‌.

ഡോ.ഗോപിനാഥന്‍.ആര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

Main Article

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

Editorial

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

പുതിയ വാര്‍ത്തകള്‍

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.