Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകമതവ്രതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2012, 09:53 pm IST
inSamskriti

ജീവിതവ്യാപിയായിരിക്കേണ്ട അദ്വൈതാനുഭൂതി ശ്രീനാരായണനില്‍ തെളിഞ്ഞു കാണുന്നതുകൊണ്ടാണ്‌ അദ്ദേഹം പതിതജനസമൂഹങ്ങളുടെ അഭ്യുദയത്തിന്‌ വേണ്ടി സ്വജീവിതം സമര്‍പ്പിച്ചത്‌. ജാതിഭേദംപോലെ മതഭേദത്തെ അദ്ദേഹം എതിര്‍ത്തതും പൂര്‍ണ്ണാദ്വൈതത്തിന്റെ പ്രകാശത്തില്‍ നിന്നുകൊണ്ട്‌ തന്നെ. അദ്വൈതസിദ്ധാന്തത്തിന്റെ ആചരണത്തില്‍ ഇന്നാട്ടില്‍ വളരെക്കാലം നിലവിലുണ്ടായിരുന്ന സത്യസന്ധതാരാഹിത്യത്തെ അവസാനിപ്പിച്ച്‌ യോഗസംന്യാസത്തിന്‌ അന്തസും ആദരവും വര്‍ധിപ്പിക്കുവാന്‍ ഈ പൂര്‍ണാദ്വൈതാനുഷ്ഠാനംകൊണ്ട്‌ സ്വാമികള്‍ക്ക്‌ സാധിച്ചു. ആദര്‍ശജീവിതത്തില്‍ നാം കൊണ്ടുനടക്കുന്ന കളവ്‌ കുറയ്‌ക്കുകയായിരുന്നു സ്വാമിജിയുടെ ലക്ഷ്യം.

മതദര്‍ശനങ്ങളിലെ ഏറ്റവു ഉത്കൃഷ്ടമായ ഒരു വിചാരമണ്ഡലമാണ്‌ ഏകമതവാദം. ഇതിന്‌ വളരെ പഴക്കമുണ്ട്‌ അതിന്‌. ‘സമാനമസ്തുവോ മനഃ’ (ഋഗ്വേദം) എന്ന്‌ വൈദികര്‍ഷികള്‍ പാടിയപ്പോള്‍ ‘സമാനാനി സന്തു വോ മതാനി’ എന്നുതന്നെയാണ്‌ അവര്‍ ഉദ്ദേശിച്ചത്‌. മനസ്സ്‌ ഒന്നാകലും മതം ഒന്നാകലും രണ്ടല്ല. മനസ്സും മതവും ഒരു ധാതുവില്‍ നിന്ന്‌ വരുന്നു എന്ന്‌ ശ്രദ്ധിക്കുക. എല്ലാ മതങ്ങളും സത്യമതങ്ങളാണെന്ന്‌ കാണാനാണ്‌ ബുദ്ധിമുട്ട്‌. സ്വന്തം മതത്തെ മറ്റുള്ളവര്‍ ആക്ഷേപിക്കുന്നത്‌ ശരിയല്ല.

ഇത്തരത്തിലുള്ള മതസൗഭ്രാത്രത്തിന്റെ സന്ദേശം എല്ലാ മതാചാര്യന്മാരും പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും പൗരസ്ത്യദേശങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും പിന്നീട്‌ വമ്പിച്ച മതപ്പോരുകള്‍ നടക്കുകയുണ്ടായി. ലോകമെമ്പാടും രാഷ്‌ട്രീയസമരങ്ങളെപ്പോലെയോ കൂടുതലോ സമൂഹജീവിതത്തിന്‌ വിദ്രോഹകരമായിത്തീര്‍ന്നു മതകലാപങ്ങള്‍. 19-ാ‍ം നൂറ്റാണ്ടിന്റെ ഒടുവില്‍ തന്നെ മതസൗഹാര്‍ദ്ദത്തിനുള്ള സംഘടിത യത്നങ്ങള്‍ സമാരംഭിക്കുകയുണ്ടായി. വിവേകാനന്ദ സ്വാമികളുടെ സാന്നിധ്യംകൊണ്ട്‌ പ്രഖ്യാതമായ ചിക്കാഗോവിലെ പാര്‍ലമെന്റ്‌ ഓഫ്‌ റിലീജിയന്‍സ്‌ ഇത്തരമൊരു ഉദ്യമമായിരുന്നു. 1914 – ല്‍ മതസമാധാനത്തിന്‌ വേണ്ടി ഒരു വിശ്വസമ്മേളനം നടന്നിരുന്നു. 1924-ല്‍ വിശ്വമതപഠനത്തിന്‌ ഒരു സമിതി രൂപവല്‍ക്കൃതമായി. 1839 – ല്‍ ‘വേള്‍ഡ്‌ കോണ്‍ഗ്രസ്‌ ഓഫ്‌ ഫെയിത്ത്സ്‌’ രൂപംകൊണ്ടു.

ശ്രീനാരായണന്റെ സര്‍വ്വമതസാഹോദര്യപ്രസ്ഥാനം ഇവയില്‍ മിക്കതിനും മുന്‍പാണ്‌ ഉദയം പൂണ്ടത്‌. വിവേകാനന്ദന്റെയും (ശ്രീരാമകൃഷ്ണമിഷന്‍) ആനിബസന്റിന്റേയും (തിയോസഫിക്കല്‍ സൊസൈറ്റി) മതസൗഹാര്‍ദ്ദ പരിശ്രമങ്ങള്‍ക്ക്‌ എത്രയോ മുന്‍പാണ്‌ (1888-ല്‍) സ്വാമികള്‍ അരുവിപ്പുറത്തെ മതദ്വേഷമില്ലാത്ത മാതൃകാസ്ഥാനം ആയി സങ്കല്‍പിച്ചത്‌. നാരായണഗുരുവിന്റെ വചനങ്ങളോ കര്‍മ്മങ്ങളോ മതൈക്യബോധം സംബന്ധിച്ച പ്രകടമായ ഒരു കടപ്പാട്‌ തെളിയിക്കുന്നില്ല. ഭാരതീയമായതല്ലാതെ. സ്വാമികളുടെ മതഭേദനിരാസം അദ്ദേഹത്തിന്റെ ജാതിനിഷേധംപോലെ പാരമ്പര്യപ്രഫുല്ലിതവും നിസ്സര്‍ഗമധുരവുമായിരുന്നു. ജാതിഭേദത്തെ എതിര്‍ത്ത്‌ സ്വാമികളിലൂടെ വര്‍ത്തമാനകാലത്തിന്റെ ആവശ്യം പ്രതിധ്വനിച്ചപ്പോള്‍ മതഭേദത്തെ എതിര്‍ത്ത അദ്ദേഹത്തിലൂടെ ഭാവിയുടെ മുഖം പ്രകാശിക്കുകയായിരുന്നു. നാളെ ഇവിടെ ഏകലോകദര്‍ശനം വിരിയുമ്പോള്‍ സ്വാമികള്‍ പ്രസരിപ്പിച്ച ഈ പ്രകാശം അതിന്‌ പ്രചോദനമായിരുന്നുവെന്ന്‌ ചിന്താശാലികള്‍ സമ്മതിക്കേണ്ടിവരും.

ഗുരുവിന്റെ ഏകമതവ്രതം ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നു. ഈ സന്ദേശം അദ്ദേഹത്തിന്റെ വാക്കിലോ എഴുത്തിലോ മാത്രമായി ഒതുങ്ങിനില്‍ക്കാതെ സ്വന്തം അനുഷ്ഠാനത്തിലും സമൂഹയത്നങ്ങളിലും പടര്‍ന്ന്‌ കയറുകയുണ്ടായി. പക്ഷേ, ഇവയുടെ എല്ലാം അടിസ്ഥാനം ഉലയാത്ത ആ അദ്വൈതബോധം തന്നെയായിരുന്നു. ‘ആത്മോപദേശശതക’ത്തിലെ മതൈകൃചിന്തയെ മുന്‍നിര്‍ത്തിക്കൊണ്ട്‌ ഇത്‌ സമര്‍ത്ഥിക്കാന്‍ കഴിയും.

– സുകുമാര്‍ അഴീക്കോട്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.