Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂലമ്പിള്ളി-ചാത്തനാട്‌ നാലുവരിപ്പാതക്ക്‌ തത്വത്തില്‍ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2012, 10:59 pm IST
in Ernakulam

കൊച്ചി: നിര്‍ദ്ദിഷ്ട മൂലമ്പിളളി-ചാത്തനാട്‌ നാലുവരിപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ജനപ്രതിനിധികള്‍ക്ക്‌ ഒരേ സ്വരം. പാതയിലെ മൂന്നുപാലങ്ങളുടെ നിര്‍മാണം സംബന്ധിച്ച പ്രാഥമിക പഠനത്തിനെത്തിയ ദല്‍ഹി മെട്രോ റെയില്‍ ഉപദേശകന്‍ ഇ.ശ്രീധരന്‍ പദ്ധതിക്ക്‌ തത്വത്തില്‍ അംഗീകാരം നല്‍കി. എന്നാല്‍ പദ്ധതിക്കാവശ്യമായ മുഴുവന്‍ സ്ഥലവും ജിഡ ഇപ്പോഴേ കൈവശപ്പെടുത്തിയില്ലെങ്കില്‍ ഡിഎംആര്‍സിയെ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ ഒമ്പതരയോടെ എറണാകുളത്തെ ഗേറ്റ്‌വേ ഹോട്ടലിനു സമീപത്തെ ജെട്ടിയില്‍ നിന്നാണ്‌ ശ്രീധരനും സംഘവും നിര്‍ദ്ദിഷ്ട പാലങ്ങള്‍ നിര്‍മിക്കുന്നതിനുളള സ്ഥലം സന്ദര്‍ശിക്കാന്‍ സ്പീഡ്‌ ബോട്ടില്‍ യാത്രയായത്‌. കായല്‍ഭംഗി ആവോളം ആസ്വദിച്ച്‌ പദ്ധതി പ്രദേശങ്ങള്‍ കൃത്യമായി പഠിച്ചാണ്‌ അദ്ദേഹം മടങ്ങിയത്‌. എംഎല്‍എ മാരായ ഹൈബി ഈഡന്‍, എസ്‌.ശര്‍മ, വി.ഡി.സതീശന്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, ഡിഎംആര്‍സി പ്രോജക്ട്‌ ഡയറക്ടര്‍ ശ്രീരാം, ജിഡ ടൗണ്‍ പ്ലാനര്‍ ഷാജി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

യാത്രയ്‌ക്കു ശേഷം മടങ്ങിയെത്തിയ ശ്രീധരന്‍ പദ്ധതിക്കു തത്വത്തില്‍ അംഗീകാരം നല്‍കുന്നതായി അറിയിച്ചു. രണ്ടു കാര്യങ്ങളാണ്‌ അദ്ദേഹത്തെ പദ്ധതിയുമായി അടുപ്പിച്ചത്‌. പദ്ധതിക്കാവശ്യമായ ഫണ്ട്‌ ജിഡയുടെ കൈവശമുണ്ടെ്‌. ജിഡ പദ്ധതിക്കാവശ്യമായ അനുമതി നേരത്തെ വാങ്ങിക്കഴിഞ്ഞതിനാല്‍ സര്‍ക്കാരിന്റേതായ മറ്റു തടസങ്ങളൊന്നും ഉണ്ടാവില്ലെന്നതാണ്‌ പ്രധാനപ്പെട്ട മറ്റൊരുകാര്യം. അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ദ്ദിഷ്ട പദ്ധതിക്കാവശ്യമായ പരമാവധി ഭൂമിയും ഇപ്പോഴേ ജിഡയുടെ കൈവശത്തിലാക്കണമെന്ന്‌ ശ്രീധരന്‍ ജില്ലാ കളക്ടറോട്‌ നിര്‍ദ്ദേശിച്ചു. ആവശ്യമായ സ്ഥലം തന്നാല്‍ മൂന്നു വര്‍ഷത്തിനകം പാലം പണിതുതരും. നാലുവരിപ്പാത പരമാവധി എത്രവീതിയില്‍ ആകാമോ അത്രയും നന്നാക്കുമെന്ന്‌ കൂടി അദ്ദേഹം ഓര്‍മിപ്പിച്ചു.

നാലുവരിപ്പാതയിലെ പാലങ്ങള്‍ രണ്ടുഘട്ടമായി നിര്‍മിക്കുകയാവും ഉചിതമെന്നാണ്‌ ശ്രീധരന്റെ പക്ഷം. എന്നാല്‍ നാലുവരിയ്‌ക്കുളള അടിസ്ഥാനം തന്നെ ഇടണമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഭൂമി എടുക്കുന്നത്‌ പദ്ധതി വിജയത്തിനു ഏറെ ഗുണമാകുമെന്നും അദ്ദേഹം നിര്‍ദേശിച്ചു. രാവിലെ ഒമ്പതിനു ജെട്ടിയില്‍ നിന്നാരംഭിച്ച പഠന യാത്ര മുളവുകാട്‌ മൂലമ്പിളളി വഴി പിഴലയിലെ ആദ്യ നിര്‍ദ്ദിഷ്ട കേന്ദ്രത്തില്‍ എത്തി. സംഘം വരുന്നതറിഞ്ഞ്‌ ഗ്രാമവാസികളും ശ്രീധരനെ കാണാനെത്തിയിരുന്നു. തുടര്‍ന്ന്‌ പിഴല-വലിയകടമക്കുടി പാലത്തിനുളള സ്ഥലവും വലിയകടമക്കുടി-ചാത്തനാട്‌ പാലത്തിനുളള സ്ഥലവും സന്ദര്‍ശിച്ച സംഘം ഉച്ചയ്‌ക്ക്‌ 12.30-ന്‌ മടങ്ങിയെത്തി.

യാത്ര അവസാനിപ്പിച്ച്‌ സംഘം പിരിയുന്നതിനു മുമ്പ്‌ എം.എല്‍.എ മാര്‍ മൂവരും പദ്ധതിയുടെ കാര്യത്തില്‍ തങ്ങളെന്നും ഒറ്റക്കെട്ടാണെന്നറിയിച്ചു. ഒരു വേള കൊച്ചി മെട്രോയെക്കാള്‍ താല്‍പര്യമിതാണെന്ന്‌ അവര്‍ വ്യക്തമാക്കി. ദ്വീപ്സമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനു ഏറെ സഹായിക്കുന്നതാകും പദ്ധതിയെന്ന്‌ മൂവരും അഭിപ്രായപ്പെട്ടു.

ഗോശ്രീ ദ്വീപ്‌ വികസന അതോറിറ്റിയുടെ (ജിഡ) കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ നിര്‍ദ്ദിഷ്ട നാലുവരിപ്പാതയ്‌ക്ക്‌ അനുമതിയായത്‌. ഇതിന്റെ നിര്‍മാണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്‌ ജിഡ ഡി.എം.ആര്‍.സിക്കു കത്തു നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം ഡി.എം.ആര്‍.സിയുടെ ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു.

മൂലമ്പിള്ളി-ചാത്തനാട്‌ നാലുവരിപ്പാതയില്‍ മൂന്നു പ്രധാനപ്പെട്ട പാലങ്ങളാണ്‌ നിര്‍മിക്കുന്നത്‌. മൂലമ്പിള്ളി-പിഴല പാലത്തിന്‌ 180 മീറ്ററും പിഴല-വലിയകടമക്കുടി പാലത്തിന്‌ 230 മീറ്ററും വലിയകടമക്കുടി-ചാത്തനാട്‌ പാലത്തിന്‌ 350 മീറ്ററും വീതം നീളം വരും. പിഴലയിലെ ചെറിയ പാലത്തിന്‌ 40മീറ്റര്‍ നീളമുണ്ടാകും. 4.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരിപ്പാതയ്‌ക്ക്‌ 22 മീറ്റര്‍ വീതിയാണ്‌ വിഭാവന ചെയ്യുന്നത്‌. ഇതില്‍ 15 മുതല്‍ 18 വരെ കലുങ്കുകളും നിര്‍മിക്കേണ്ടതുണ്ട്‌. 97.2 കോടി രൂപയാണ്‌ മൂലമ്പിള്ളി-ചാത്തനാട്‌ നാലുവരിപ്പാതയ്‌ക്ക്‌ ചെലവു പ്രതീക്ഷിക്കുന്നത്‌.

മൂലമ്പിള്ളി-ചാത്തനാട്‌ റോഡ്‌ യാഥാര്‍ഥ്യമാകുന്നതോടെ ചാത്തനാടിനെ വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡുമായി മൂലമ്പിള്ളിയില്‍ ബന്ധിപ്പിക്കാനാവും. പദ്ധതിയുടെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുക കടമക്കുടി പഞ്ചായത്തിനായിരിക്കും. കടമക്കുടിക്ക്‌ എറണാകുളത്തേക്ക്‌ കണ്ടെയ്നര്‍ റോഡില്‍ ഇതുവഴി എളുപ്പം പ്രവേശിക്കാനാകും.

പദ്ധതി സംസ്ഥാന അവലോകന സമിതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‌ പാരിസ്ഥിതിക അനുമതിക്കായി അയച്ചിരുന്നു. സെസ്സിന്റെ പഠന റിപ്പോര്‍ട്ടോടെ തിരിച്ചു കിട്ടിയ നിര്‍ദ്ദേശം സംസ്ഥാന തീരദേശ മാനേജ്മെന്റ്‌ അതോറിറ്റി പഠിച്ച്‌ വീണ്ടും കേന്ദ്ര മന്ത്രാലയത്തിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. പദ്ധതി പ്രദേശത്തെ ജനങ്ങളുമായി ബന്ധപ്പെട്ട്‌ ആവശ്യമായ ഭൂമി വിട്ടുകിട്ടുന്നതിന്‌ എം.എല്‍.എമാരായ വി.ഡി.സതീശന്‍, എസ്‌.ശര്‍മ്മ എന്നിവരെ ചര്‍ച്ച നടത്താന്‍ ജിഡ യോഗത്തില്‍ ധാരണയായിരുന്നു. സൗജന്യമായി വിട്ടുകിട്ടുന്ന ഭൂമിക്ക്‌ ആനുപാതികമായി ഭൂമി വികസിപ്പിക്കാന്‍ സ്ഥല ഉടമകള്‍ക്ക്‌ അനുവാദവും നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.