Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ബോഫോഴ്സ്‌ ഭൂതം കോണ്‍ഗ്രസിന്‌ പിന്നാലെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2012, 09:59 pm IST
inVicharam

ഇറ്റാലിയന്‍ ബന്ധത്തില്‍ കുരുങ്ങി രാജീവ്‌ ഗാന്ധിയേയും കോണ്‍ഗ്രസിനേയും അഴിമതിയുടെ പ്രതീകങ്ങളാക്കി മാറ്റിയ ബോഫോഴ്സ്‌ കുംഭകോണം വീണ്ടും പുനരവതരിച്ചിരിക്കുകയാണ്‌. 29 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്ന ബോഫോഴ്സ്‌ ആയുധ ഇടപാടില്‍ അന്ന്‌ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല എന്നും പക്ഷെ സോണിയാഗാന്ധിയുടെ കുടുംബസുഹൃത്തായ ഒട്ടാവിയോ ക്വത്‌റോച്ചി എന്ന ഇടനിലക്കാരന്‍ കോഴ വാങ്ങി എന്നതിന്‌ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ്‌ രാജീവ്‌ ഗാന്ധി സ്വീകരിച്ചതെന്നുമാണ്‌ പുതിയ വെളിപ്പെടുത്തല്‍.
ക്വത്ത്‌റോച്ചിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നു. ബോഫോഴ്സ്‌ ഇടപാടില്‍ നടന്ന കോഴയെപ്പറ്റി ഹിന്ദു പത്രത്തിന്റെ ലേഖിക ചിത്ര സുബ്രഹ്മണ്യത്തിന്‌ രേഖകള്‍ സഹിതം വിവരം നല്‍കിയ സ്വീഡിഷ്‌ പോലീസ്‌ മുന്‍ മേധാവി സ്റ്റെന്‍ ലിന്റ്സ്റ്റോമാണ്‌ ഈ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്‌. ക്വത്‌റോച്ചിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും അയാളുടെ പേര്‌ പോലും പരാമര്‍ശിക്കുന്നത്‌ ഒഴിവാക്കാന്‍ ബോഫോഴ്സ്‌ എംഡി ആര്‍ഡ്‌ ശ്രദ്ധിച്ചത്‌ ക്വത്ത്‌റോച്ചി സോണിയയുടെ കുടുംബസുഹൃത്തായ കാരണമായിരുന്നു. ഈ ഇടപാടിലെ ഇടനില കമ്പനിയായ എ.ഇ.സര്‍വീസിന്‌ നല്‍കിയ തുക എത്തിപ്പെട്ടതും ക്വത്‌റോച്ചിയുടെ അക്കൗണ്ടില്‍ ആയിരുന്നു. ഈ തുക പിന്‍വലിക്കാനും കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ സൗകര്യമൊരുക്കിയത്‌ അദ്ദേഹത്തിനെതിരെ തെളിവില്ല എന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ്‌. സ്വീഡനേയും സ്വിറ്റ്സര്‍ലന്റിനേയും ഈ കേസ്‌ അന്വേഷിക്കുന്നതില്‍നിന്നും ഇന്ത്യ വിലക്കിയിരുന്നു. ഒടുവില്‍ കുറ്റാരോപിതനായ ക്വത്‌റോച്ചിക്ക്‌ ഇന്ത്യ വിടാന്‍ സൗകര്യമൊരുക്കിയതും കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ തന്നെയായിരുന്നു. ക്വത്‌റോച്ചിയെ സംരക്ഷിക്കാന്‍ രാജീവ്ഗാന്ധിയും സര്‍ക്കാരും ഒറ്റക്കെട്ടായിരുന്നു എന്ന്‌ ബിജെപി ആരോപിക്കുന്നു.

നൂറിലേറെ പീരങ്കികള്‍ വാങ്ങുന്നതിന്‌ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീഡിഷ്‌ ആയുധ കമ്പനിയായ എ.ബി ബോഫോഴ്സുമായി 140 കോടി ഡോളറിന്റെ കരാറാണ്‌ ഒപ്പിട്ടത്‌. 1987 ഏപ്രില്‍ 16 ന്‌ കരാര്‍ നേടി എടുക്കാനായി ഇന്ത്യയിലെ രാഷ്‌ട്രീയനേതാക്കള്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും ബോഫോഴ്സ്‌ കമ്പനി കോഴ നല്‍കിയതായി സ്വീഡിഷ്‌ റേഡിയോ പുറത്തുവിട്ട റിപ്പോര്‍ട്ടാണ്‌ അഴിമതി വെളിപ്പെടുത്തിയത്‌. ഇടപാടില്‍ 640 കോടി രൂപയുടെ അഴിമതി നടന്നു എന്നും രാജീവ്‌ ഗാന്ധിയടക്കമുള്ളവര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ആരോപണമുയര്‍ന്നിട്ടും തെളിവില്ലെന്ന്‌ പറഞ്ഞ്‌ ദല്‍ഹി ഹൈക്കോടതി രാജീവ്‌ ഗാന്ധിയെ കുറ്റവിമുക്തനാക്കിയിരുന്നു. ക്വത്‌റോച്ചിക്കെതിരെയുള്ള അന്വേഷണത്തില്‍ ക്വത്‌റോച്ചിയെ സംരക്ഷിക്കുന്ന നിലപാടാണ്‌ രാജീവ്ഗാന്ധി സ്വീകരിച്ചതെന്ന്‌ ലിന്‍ഡ്‌ സ്റ്റോം പറയുന്നു. കേസിലെ മുഖ്യപ്രതി ക്വത്‌റോച്ചി 2007 ഫെബ്രുവരി ഏഴിന്‌ അര്‍ജന്റീനയില്‍ അറസ്റ്റിലായെങ്കിലും സര്‍ക്കാര്‍ ഉപകരണമായ സിബിഐ തന്ത്രപരമായി കരുക്കള്‍ നീക്കി അര്‍ജന്റീനിയന്‍ കോടതിയെക്കൊണ്ട്‌ കേസ്‌ തള്ളിപ്പിച്ചു. സെപ്തംബര്‍ 29 ന്‌ ക്വത്‌റോച്ചിക്കെതിരായ കേസ്‌ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെയാണ്‌ സോണിയഗാന്ധിയുടെ താല്‍പ്പര്യപ്രകാരം ക്വത്‌റോച്ചിയെ ഇന്ത്യ വിടാന്‍ അനുവദിച്ചത്‌. സര്‍ക്കാര്‍ ഇതിന്‌ മാപ്പു പറയണം എന്നാണ്‌ ബിജെപി ആവശ്യപ്പെടുന്നത്‌. അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ തനിനിറം പുറത്തുവന്നു എന്ന്‌ ബിജെപി പറഞ്ഞു. ക്വത്‌റോച്ചിയും ഗാന്ധികുടുംബവും അടക്കം അധികാരം കയ്യാളിയിരുന്നവരുടെ ബന്ധം കൂടി അന്വേഷിക്കണം എന്നും അഴിമതിക്കാരനായ ക്വത്‌റോച്ചിയെ സംരക്ഷിക്കാന്‍ രാജീവ്ഗാന്ധി ശ്രമിച്ചത്‌ ഗുരുതരമായ വിഷയമാണെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.

ബോഫോഴ്സ്‌ കേസ്‌ അടഞ്ഞ അധ്യായമാണെന്നും അത്‌ വീണ്ടും തുറക്കേണ്ടതില്ലെന്നും പറയുന്ന കോണ്‍ഗ്രസ്‌ ഇപ്പോഴും തെളിയിക്കുന്നത്‌ സോണിയാഗാന്ധിയോടും ഇറ്റാലിയന്‍ സര്‍ക്കാരിനോടുമുള്ള വിധേയത്വമാണല്ലൊ. കേരള സമുദ്രാതിര്‍ത്തിക്കുള്ളില്‍ എന്റിക്കലെക്സിയിലെ നാവികര്‍ രണ്ട്‌ കേരള മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തിലും കേന്ദ്രസര്‍ക്കാരിനുവേണ്ടി വാദിച്ച വക്കീല്‍ പറഞ്ഞത്‌ വെടിവെയ്‌പ്പ്‌ നടന്നത്‌ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയ്‌ക്ക്‌ വെളിയിലാണെന്നും അതിനാല്‍ ഇറ്റാലിയന്‍ നാവികരെ ജയിലിലടക്കാനോ എന്റിക്കാ ലെക്സിയെ തടഞ്ഞുവെയ്‌ക്കാനോ കേരളത്തിനധികാരമില്ല എന്നുമാണല്ലൊ. ബിജെപി വക്താവ്‌ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞതുപോലെ ഇറ്റാലിയന്‍ ബന്ധം ഇടയ്‌ക്കിടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ തെളിവാണിത്‌.
കേരള സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിച്ച്‌ വെടിവച്ച നാവികരെ ജയിലില്‍ അടയ്‌ക്കുകയും കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തതിനെ അന്ന്‌ കേന്ദ്ര വിദേശകാര്യമന്ത്രിയും മലയാളികളായ കേന്ദ്രമന്ത്രിമാരും ന്യായീകരിച്ചിരുന്നു. ഇപ്പോള്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളേയും ബോട്ട്‌ ഉടമയേയും നഷ്ടപരിഹാരം നല്‍കി സ്വാധീനിച്ച്‌ അവര്‍ നല്‍കിയ കേസുകള്‍ പിന്‍വലിപ്പിച്ചിരിക്കുകയാണ്‌. കേസില്‍ കേന്ദ്രം മലക്കംമറിയുന്നതും നാവികര്‍ സോണിയാഗാന്ധിയുടെ നാട്ടുകാര്‍ ആയതിനാലാണ്‌ എന്ന്‌ വ്യക്തം. ഇന്ത്യന്‍ സമുദ്രത്തില്‍ 12 നോട്ടിക്കല്‍ മെയില്‍ കേരള സമുദ്രാതിര്‍ത്തിയും 20 നോട്ടിക്കല്‍ മെയില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയും ആണെന്ന്‌ നിയമം നിലനില്‍ക്കുമ്പോള്‍ വെടിവച്ചതായി തെളിഞ്ഞ നാവികരെ, തോക്കുകള്‍ സഹിതം ജയിലില്‍ ഇട്ടത്‌ ന്യായം മാത്രമാണ്‌. കേന്ദ്രനിലപാടില്‍ അത്ഭുതംകൂറിയ സുപ്രീംകോടതിപോലും ചോദിച്ചത്‌ മരിച്ചത്‌ ഇന്ത്യന്‍ പൗരന്മാരല്ലേ എന്നായിരുന്നല്ലോ!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.