വാഷിങ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വിസ നയത്തില്‍ മാറ്റംവരുത്തില്ലെന്നു യുഎസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിക്റ്റോറിയ നുലാന്ഡാണ് ഇക്കാര്യമറിയിച്ചത്. വിദ്യാഭ്യാസത്തിനു മാത്രമേ വിസ അനുവാദിക്കൂ. എന്നാല്‍ ജോലി ചെയ്യുന്നിതിന് അനുവാദമില്ല.
കമ്യൂണിറ്റി കോളെജുകള്‍ ആരംഭിക്കാന്‍ ഇന്ത്യക്ക് ആവശ്യമായ സഹായം നല്‍കുമെന്നും നുലാന്‍ഡ് പറഞ്ഞു. മ്മ്യൂണിറ്റി കോളേജ്കളുടെ പ്രവര്‍ത്തനം വിലയിരുത്തുവാന്‍ പഞ്ചാബ്, ബീഹാര്‍, മധ്യപ്രദേശ്, ജമ്മൂ-കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ കഴിഞ്ഞയാഴ്ച യു. എസ് സന്ദര്‍ശിച്ചിരുന്നു.
യു.എസില്‍ എഡ്യുക്കേഷന്‍ ബ്യൂറോ ആരംഭിക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമയും പ്രധാനമന്ത്രി മന്മോഹന് സിങ് ധാരണയിലെത്തിയിരുന്നു. നാടന്‍ കലകള്‍ അഭ്യസിക്കുന്നതിനു വിസ അനുവദിക്കുമെന്നും നുലാന്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: