പെരുന്ന: മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരെ പരസ്യ വിമര്‍ശനവുമായി ആര്.ബാലകൃഷ്ണപിള്ള വീണ്ടും രംഗത്ത്. തന്റെ ശൈലി മാറ്റിയില്ലെങ്കില്‍ ഗണേഷ് ഇരിക്കുന്ന കസേരയ്ക്ക് ഇളക്കം തട്ടുമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.
പെരുന്നയില്‍ എന്‍ .എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിള്ള. പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ഉണ്ടാക്കിയ ഫോര്‍മുല ഗണേഷ് കുമാര്‍ അംഗീകരിക്കണമെന്ന നിര്‍ബന്ധം ഉണ്ടെന്ന് പിള്ള പറഞ്ഞു.
എന്നാല്‍ ഫോര്‍മുല അംഗീകരിക്കുമെന്ന വിശ്വാസം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകന് എന്ന നിലയില്‍ അച്ഛനെയും മന്ത്രി എന്ന നിലയില്‍ പാര്‍ട്ടിയേയും അനുസരിക്കാന്‍ ഗണേഷ് നിര്‍ബന്ധിതനാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: