അഹമ്മദാബാദ്: നവരംഗപുര ബി.എസ്.എന്‍.എല്‍ ഓഫീസില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് ടെലിഫോണ്‍ ബന്ധം താറുമാറായി. ഏകദേശം 20000 ടെലിഫോണ്‍ കണക്ഷനുകളാണ് തീപിടിത്തത്തെതുടര്‍ന്ന് വിഛേദിക്കപ്പെട്ടത്.
എക്സ്ചേഞ്ച് ഓഫീസിലെ മൂന്നാം നിലയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതാണ് അഗ്നിബാധയുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്.
കഴിയുംവേഗം ടെലിഫോണ്‍ ബന്ധം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: