ന്യൂദല്‍ഹി: സൈന്യവും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ആഭ്യന്തര സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പ്രതിരോധ സേനയെ സജ്ജമാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതായും ദല്‍ഹിയില്‍ ആഭ്യന്തര സുരക്ഷ സംബന്ധിച്ച യോഗത്തില്‍ സംസാരിക്കവെ മോഡി പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിലും നുഴഞ്ഞു കയറ്റം പോലുള്ളവ തടയുന്ന കാര്യത്തിലും സൈന്യത്തിന് സുപ്രധാനമായ പങ്കാണ് വഹിക്കാനുള്ളത്. അങ്ങനെയൊരു സാഹചര്യത്തില്‍ സൈന്യത്തിന് ആയുധങ്ങളുടെ കാര്യത്തിലുണ്ടാകുന്ന കുറവ്, സൈന്യവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത എന്നിവയല്ലൊം ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും മോഡി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: