Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ക്ഷേത്രാരാധനയുടെ ലക്ഷ്യം ഭൗതികവും അദ്ധ്യാത്മികവുമായ വളര്‍ച്ചയാവണം: ജെ.നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2012, 11:04 pm IST
inKasargod

കാഞ്ഞങ്ങാട്‌ : വ്യക്തിയുടെയും സമൂഹത്തിണ്റ്റെയും ഭൗതീകവും അദ്ധ്യാത്മീകവുമായ വളര്‍ച്ചയായിരിക്കണം ക്ഷേത്രാരാധനയുടെ അത്യന്തികമായ ലക്ഷ്യമെന്ന്‌ ആര്‍എസ്‌എസ്‌ അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖും കേസരി മുഖ്യ പത്രാധിപരുമായ ജെ.നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മഹോത്സവ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട്‌ നടത്തുന്ന പരിപാടികള്‍ ക്ഷേത്രാചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നിരക്കുന്നവയായിരിക്കണം. ക്ഷേത്ര ചൈതന്യ വര്‍ദ്ധനയ്‌ക്കുതകാത്ത യാതൊന്നും ഉത്സവപരിപാടികളില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ഭാരവാഹികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. വാണിജ്യവല്‍ക്കരണം നടന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയായി ക്ഷേത്രങ്ങള്‍ മാറുന്നുണ്ട്‌. ഉത്സവങ്ങളുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ നടത്തപ്പെടുന്ന പല പരിപാടികളും ക്ഷേത്ര വിശ്വാസത്തെ വെല്ലുവിളിക്കുന്നവയോ വിശ്വാസികളെ അവഹേളിയ്‌ക്കുന്നവയോ ആണ്‌. നാടകം, മിമിക്രി മുതലായ ഇത്തരം പരിപാടികള്‍ നടത്തി ഭക്തജനങ്ങള്‍ സ്വരൂപിക്കുന്ന സമ്പത്ത്‌ ധൂര്‍ത്തടിക്കുവാനും അനാവശ്യമായ ധാരാളിത്തം കാണിക്കാനുമുള്ള പ്രവണത ഇല്ലാതാക്കിയാലേ ക്ഷേത്രദര്‍ശനം കൊണ്ട്‌ വ്യക്തിക്കും സമൂഹത്തിനും ലഭിക്കേണ്ട യഥാര്‍ത്ഥ ഫലം സിദ്ധിക്കുകയുള്ളുവെന്ന്‌ അദ്ദേഹം പറഞ്ഞു. ക്ഷേത്രാഭിമുഖ്യമുള്ള ഒരു നല്ല സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ മഹാനായ കേളപ്പജിയുടെയും മാധവ്ജിയുടെയും പാതകള്‍ പിന്തുടര്‍ന്ന്‌ കേരള ക്ഷേത്ര സംരക്ഷണ സമിതി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണ്‌. ജ്ഞാനത്തിണ്റ്റെ മാര്‍ഗ്ഗത്തില്‍ മുന്നേറാന്‍ ഏതെങ്കിലും ഒരു പ്രത്യേക ജാതിയില്‍ പിറക്കണമെന്ന്‌ വേദോപനിഷത്തുക്കളില്‍ എവിടെയും പരാമര്‍ശിക്കുന്നില്ലെന്നും ഒരു മുക്കുവനായി ജനിച്ച കൃഷ്ണ ദ്വൈപായനന്‍ വേദവ്യാസനായി മാറിയതുതന്നെ ഇതിണ്റ്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഏതു ജാതിയില്‍പ്പെട്ടവനെന്നുപോലും അറിയാനാവാത്ത വനവാസിയായ രത്നാകരന്‍ വാത്മീകി മഹര്‍ഷിയായതും ജാതിവ്യവസ്ഥ വേദകാലത്ത്‌ നിലനിന്നിരുന്നില്ല എന്ന്‌ വ്യക്തമാക്കുന്നു. ബ്രാഹ്മണ്യം ജന്‍മം കൊണ്ടല്ല, കര്‍മ്മം കൊണ്ടാണ്‌ എന്ന്‌ ഗുണകര്‍മ്മ വിഭാഗ്‌ എന്ന പ്രഖ്യാപനത്തിലൂടെ ഭഗവദ്ഗീതയും ഉദ്ഘോഷിക്കുന്നുണ്ട്‌. ഇത്തരത്തിലുള്ള ചിന്തകളിലൂടെ സാമൂഹ്യ പരിഷ്ക്കാരങ്ങള്‍ക്ക്‌ ക്ഷേത്ര സംരക്ഷണ സമിതി യത്നിച്ചുവരുന്നുവെന്നതിന്‌ ക്ഷേത്ര പ്രവേശന വിളംബരം, പാഞ്ഞാള്‍ യജ്ഞം മുതലായവ ഉദാഹരണങ്ങളാണ്‌. യഥാര്‍ത്ഥ ഭക്തന്‍ പ്രാര്‍ത്ഥിക്കേണ്ടത്‌ തനിക്ക്‌ ഉള്ളിലേക്ക്‌ നോക്കി തണ്റ്റെ കുറവുകളെ കണ്ടെത്താനും പരിഹരിക്കാനുമുള്ള ശക്തി തരേണമേ എന്നാണ്‌. ഉള്ളില്‍ കുറവുണ്ടെന്ന്‌ സമ്മതിക്കാനുള്ള തണ്റ്റേടമുള്ളവര്‍ക്കേ ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ സാധിക്കൂ. ഹിന്ദുസമൂഹത്തിണ്റ്റെ നിലനില്‍പ്പിന്‌ കാരണക്കാരായ സ്വാമി വിവേകാനന്ദണ്റ്റെ ൧൫൦-ാം ജന്‍മവാര്‍ഷികം ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍ കുശാഗ്ര ബുദ്ധിയായിരുന്ന ശ്രീരാജഗോപാലചാരി സ്വാമിജിയെപ്പറ്റി എഴുതിയത്‌ നാം ഓര്‍ക്കണം. “ഹിന്ദുമതത്തെ സംരക്ഷിച്ചതിലൂടെ സ്വാമിജി ഭാരതത്തെയും രക്ഷിച്ചു കാരണം, ഹിന്ദുമതമില്ലാതെ ഭാരതം എന്നൊന്നുണ്ടാവുമായിരുന്നില്ല. സ്വാതന്ത്യ്രസമരത്തിന്‌ സ്വാമിജിയുടെ വാക്കുകള്‍ ഏറെ പ്രേരകങ്ങളായിരുന്നു. എല്ലാ മേഖലകളിലും സ്വത്വം ആവിഷ്ക്കരിക്കപ്പെടുക എന്നതാണ്‌ യഥാര്‍ത്ഥ സ്വാതന്ത്യ്രമെന്നും കേവലമായ ഭൗതികതയോ ആത്മീയതയോ പൂര്‍ണ്ണ സ്വാതന്ത്യ്രമാവില്ലെന്നും സ്വാമിജി നമ്മെ പഠിപ്പിച്ചു. ഭാരതത്തില്‍ ഭാരതത്തെ സ്നേഹിക്കുന്ന എല്ലാവരെയും വിളിക്കുന്ന പേരാണ്‌ ഹിന്ദു. അതുകൊണ്ട്‌ എല്ലാ ഹിന്ദുക്കളും ജാതിവര്‍ഗ്ഗ സാമ്പത്തിക വിഭാഗീയതകള്‍ മറന്ന്‌ തണ്റ്റെ സഹോദരങ്ങളുടെ യാതനകളില്‍ അവര്‍ക്ക്‌ താങ്ങാവാന്‍ തയ്യാറാവേണ്ടതുണ്ട്‌. ഇതൊന്നും ആരെയെങ്കിലും എതിര്‍ക്കാനോ ആരോടെങ്കിലും പക വീട്ടാനോ അല്ലാ മറിച്ച്‌ ഒരു ഹിന്ദു എന്ന ആത്മാഭിമാനത്തോടെ ജീവിക്കാന്‍ വേണ്ടി മാത്രമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം.ശ്രീകണ്ഠന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിങ്ങ്‌ ചെയര്‍മാന്‍ വി.രാജന്‍ പൂതങ്ങാനം സ്വാഗതവും ഡോ.വിശ്വനാഥന്‍ നന്ദിയും പറഞ്ഞു. മുന്‍ എം.എല്‍.എ കെ.പി.കുഞ്ഞിക്കണ്ണന്‍, മടിക്കൈ കമ്മാരന്‍, കെ.വേണുഗോപാലന്‍ നമ്പ്യാര്‍, കെ.വേണുരാജ്‌ നമ്പ്യാര്‍, വാര്‍ഡ്‌ മെമ്പര്‍ രോഹിണി കാനത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടും ക്ഷേത്ര സംരക്ഷണ സമിതി മേഖലാ പ്രസിഡണ്ടുമായ ഐ.കെ.രാംദാസ്‌ വാഴുന്നവര്‍, ആഘോഷ കമ്മിറ്റി രക്ഷാധികാരി രാധാകൃഷ്ണന്‍ നരീക്കോട്‌ എന്നിവരും സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.