തൃശൂര്‍: രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. മുന്‍ കാലങ്ങളിലെപ്പോലെ ഇക്കാര്യത്തില്‍ സഹിച്ച് നില്‍ക്കാനാവില്ല. കേരള കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് നേരത്തെ തന്നെ നല്‍കേണ്ടതായിരുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുസ്ലീംലീഗിനെ കൂട്ടുപിടിച്ച് യുഡിഎഫില്‍ കുറുമുന്നണി ഉണ്ടാക്കി ചെറുതാകേണ്ട ആവശ്യമില്ല. ഇതെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. തങ്ങള്‍ മുന്നണിയുടെ ഭാഗമാണ്. ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടതു കോണ്‍ഗ്രസാണ്. ഇതിനു ചിലപ്പോള്‍ സാവകാശം വേണ്ടി വരും.
കോണ്‍ഗ്രസ് യുക്തമായ തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും കെ.എം മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: