തിരുവനന്തപുരം: അനൂപ് ജേക്കബിനൊപ്പം മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെന്ന് യു.ഡി.എഫില്‍ ധാരണ ഉണ്ടായിരുന്നതായി മന്ത്രി പി.കെ.അബ്ദുറബ് പറഞ്ഞു. ഇക്കാര്യമാണ് ഇ.ടി.മുഹമ്മദ് ബഷീറും പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യപ്രതിജ്ഞ വൈകുന്നത് എന്തു കൊണ്ടെന്ന് വ്യക്തമാക്കേണ്ടത് യു.ഡി.എഫ് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരെ പിന്‍വലിച്ചു സര്‍ക്കാരില്‍ സമ്മര്ദമുണ്ടാക്കുമെന്നു സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അഞ്ചാം മന്ത്രിക്കായി മുസ്ലീലീഗ് സംഘര്‍ഷത്തിനില്ലെന്ന് മന്ത്രി എം.കെ മുനീര്‍ പറഞ്ഞു. 28ന് നടക്കുന്ന യു.ഡി.എഫ് യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും.
തീരുമാനമെടുക്കുന്നതിന് തന്റേടമുളള നേതൃത്വമാണ് ലീഗിനുളളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: