ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് വിളിച്ചു ചേര്‍ത്ത രാജ്യസഭ കക്ഷിനേതാക്കളുടെ യോഗം സമവായമാകാതെ പിരിഞ്ഞു. ഇതോടെ ബജറ്റ് സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസാകില്ലെന്ന് ഉറപ്പായി.
മൂന്നു വിഷയങ്ങളില്‍ സമവായം കണ്ടെത്തി. എല്ലാ സംസ്ഥാനങ്ങളിലും ലോകായുക്ത വേണം, ലോക്പാല്‍ അംഗങ്ങളെ മാറ്റുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കണം, എല്ലാ അഴിമതികളും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണം എന്നിവയിലാണു സമവായം ഉണ്ടായത്. എന്നാലിക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
അഴിമതി തടയാന്‍ ശക്തമായ ലോക്പാല്‍ ബില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ യു.പി.എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു. എന്‍ജിഒകള്‍, വിദേശനിക്ഷേപകര്‍, കോര്‍പ്പറേറ്റുകള്‍ എന്നിവരെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. സമവായത്തിനായി ശ്രമിക്കുമെന്നു സീതാറാം യെച്ചൂരി യോഗത്തിനു ശേഷം പറഞ്ഞു.
കഴിഞ്ഞ ശീത കാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ ലോക്സഭയില്‍ പാസാക്കിയിരുന്നു. എന്നാല്‍ ലോക്പാല്‍ ബില്ലില്‍ ഭേദഗതി വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനാല്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞില്ലായിരുന്നു. രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത് സഭയുടെ അവസാനദിവസമായതിനാലും ചര്ച്ചയില്പ്പെട്ട് സമയം നഷ്ടപ്പെട്ടതിനാലും ലോക്പാല്‍ ബില്‍ വോട്ടിനിടാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: