വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ദക്ഷിണ കാണ്ഡഹാര്‍ പ്രവിശ്യയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 16 ഗ്രാമീണരെ വെടിവച്ച കൊന്ന യുഎസ് സൈനികനു വധശിക്ഷ വരെ ലഭിച്ചേക്കാമെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സൈനികന്റെ പേര് പെന്റഗണ്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ സൈനികനു 2010ല്‍ ഇറാക്കിലുണ്ടായ അപകടത്തില്‍ തലച്ചോറിനു ക്ഷതം സംഭവിച്ചിരുന്നു. കുടുംബപരമായ പ്രശ്നങ്ങളും ഇയാള്‍ക്കുണ്ടായിരുന്നെന്നും പനേറ്റ.
ഞായറാഴ്ച നടന്ന കൂട്ടക്കൊലയോടെ അഫ്ഗാനിസ്ഥാനിലെ യു.എസ് വിരുദ്ധതരംഗം ശക്തമായിരിക്കുകയാണ്.
















