ന്യൂദല്‍ഹി/കൊല്‍ക്കത്ത: കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചാബ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്മാറി.
ഞ്ചാബ് നിയുക്ത മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മമതയെ ക്ഷണിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനും മമത തീരുമാനിച്ചതുമാണ്. എന്നാല്‍ മമതയുടെ തീരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പുമായി കോണ്‍ഗ്രസ് രംഗത്ത് വരികയായിരുന്നു.. കൂട്ടുകക്ഷി സര്‍ക്കാരില്‍ സഖ്യകക്ഷിയായിരിക്കുന്ന കാലത്തോളം മുന്നണി മര്യാദകള്‍ പാലിക്കണമെന്ന് ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വി മമതയ്ക്ക് താക്കീത് നല്കി.
കോണ്‍ഗ്രസിന്റെ താക്കീതിന് മുന്നില്‍ മമത വഴങ്ങുകയായിരുന്നു. ആശയപരമായി അഭിപ്രായ വ്യത്യാസമുളളവരുമായുളള സമ്പര്‍ക്കം അനുവദനീയമല്ല. പഞ്ചാബില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന സഖ്യകക്ഷിയാണു മുഖ്യമന്ത്രി പദം അലങ്കരിക്കുന്നത്. യു.പിയിലാകട്ടെ എസ്.പി യു.പി.എ സര്‍ക്കാരിനെ പുറത്തു നിന്നു മാത്രം പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭയിലെ ഘടകകക്ഷിയെന്ന നിലയില്‍ മമത സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നത് അസന്മാര്ഗിക പ്രവര്‍ത്തിയാണ്. സാമൂഹ്യ മര്യാദ ലംഘനമാണിതെന്നും അഭിഷേക് സിങ് വി പറഞ്ഞു.
അതേസമയം പശ്ചിമബംഗാളില്‍ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാലാണ് മമതാ ബാനര്‍ജി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കേണ്ടതെന്ന് തീരുമാനിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ഡെറെക് ഒബ്രെയ്ന് പറഞ്ഞു. എന്നാല്‍ മുന്നണി മര്യാദ ലംഘിക്കരുതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വിയുടെ മുന്നറിയിപ്പിനെ കുറിച്ച് പ്രതികരിക്കാന്‍ ഡെറെക് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: