പെഷവാര്‍: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ശവസംസ്കാര ചടങ്ങിനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു.
പെഷവാറിന്റെ പ്രാന്തപ്രദേശമായ ബദ്ബറി താലിബാന്‍ ഭീകര വിരുദ്ധ പോരാളിയുടെ ഭാര്യയുടെ മരണാനന്തര ചടങ്ങിനിടെയാണ് സ്ഫോടനം നടന്നത്.
ചാവേര്‍ സ്ഫോടനമാണോ ഉണ്ടായതെന്ന കാര്യം അറിവായിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
















