Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാഭാരതയുദ്ധം വരുത്തിവച്ച ദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2012, 11:37 pm IST
inSamskriti

മഹാഭാരതയുദ്ധം വരുത്തി വച്ച ദുരന്തം വളരെ വലുതാണ്‌. ആര്യാവര്‍ത്തത്തിനു മാത്രമല്ല മുഴുവന്‍ ലോകത്തിന്റെ ഇന്നത്തെ അവസ്ഥയ്‌ക്കു കാരണം മഹാഭാരത യുദ്ധമാണ്‌. ദുര്യോധനാദികളുടെ സ്വാര്‍ഥതയ്‌ക്ക്‌ നാം കൊടുക്കേണ്ടി വന്ന വില വളരെ വലുതാണ്‌. മഹാഭാരതയുദ്ധത്തോടുകൂടി സകല ദേശങ്ങള്‍ക്കും ശിരോമണിയായിരുന്ന ആര്യാവര്‍ത്തത്തിന്‌ നേരിട്ട തകര്‍ച്ചയില്‍നിന്ന്‌ ഇന്നുവരേക്കും മോചനം ലഭിച്ചിട്ടില്ല. എന്തെന്നാല്‍ സഹോദരന്‍ സഹോദരനെ കൊന്നു തുടങ്ങിയാല്‍ നാശമുണ്ടാകുമെന്നതിലെന്താണു സംശയം?

വിനാശകാലേ വിപരീതബുദ്ധി എന്നതൊരു കവിവാക്യമാണ്‌. നാശമുണ്ടാകുമ്പോള്‍ ബുദ്ധി വിപരീതമായിത്തീര്‍ന്ന്‌ വിപരീതകാര്യങ്ങള്‍ ചെയ്തു തുടങ്ങുന്നു. ആരെങ്കിലും നേര്‍വഴി ഉപദേശിച്ചാല്‍ തെറ്റിദ്ധരിക്കുകയും അപകടവഴി ഉപദേശിച്ചാല്‍ ശരിയാണെന്നു ധരിക്കുകയും ചെയ്യും. മഹാവിദ്വാന്മാര്‍, രാജാക്കന്മാര്‍, മഹാരാജാക്കന്മാര്‍, ഋഷി മഹര്‍ഷിമാര്‍ എന്നിവരെല്ലാം മഹാഭാരതയുദ്ധത്തില്‍ കൊല്ലപ്പെടുകയും മരിക്കുകയും ചെയ്തു. അപ്പോള്‍ വിദ്യയും വേദോക്തകര്‍മധര്‍മ പ്രചാരവും നഷ്ടപ്പെട്ടു. ഈര്‍ഷ്യ, ദ്വേഷം, ദുരഭിമാനം എന്നിവ പരസ്പരം പ്രകടിപ്പിക്കാന്‍ തുടങ്ങി. കയ്യൂക്കുള്ളവന്‍ കാര്യക്കാരനായി. ആര്യാവര്‍ത്തം ചിന്നഭിന്നമായി ചെറുരാജ്യങ്ങളായി. ഈ അവസ്ഥയില്‍ ദ്വീപാന്തരങ്ങളിലെ ഭരണവ്യവസ്ഥ ആരു നടപ്പിലാക്കാന്‍ ? ബ്രാഹ്മണര്‍ വിദ്യാഹീനരായപ്പോള്‍ ക്ഷത്രിയ വൈശ്യശൂദ്രന്മാരുടെ കഥയെന്താവാനാണ്‌ ? അര്‍ഥസഹിതം വേദങ്ങള്‍ പഠിക്കുന്ന സമ്പ്രദായം ഇല്ലാതായി. നിത്യവൃത്തിക്കുവേണ്ടി മന്ത്രം ചൊല്ലല്‍ മാത്രം നിലനിര്‍ത്തി. അതുപോലും ക്ഷത്രിയരെയും മറ്റും പഠിപ്പിക്കാതായി. അവിദ്വാന്മാരായവര്‍ ഗുരുക്കന്മാരായപ്പോള്‍ വ്യാജം, കാപട്യം, അധര്‍മം എന്നിവയും അവരില്‍ നിന്ന്‌ പെരുകിവന്നു.

ബ്രാഹ്മണര്‍ സ്വന്തം നിത്യവൃത്തിക്ക്‌ ഏര്‍പ്പാടുണ്ടാക്കണമെന്ന്‌ ആലോചിച്ചുറച്ചു. സര്‍വസമ്മതമായി തീരുമാനിച്ച പ്രകാരം അവര്‍ “ഞങ്ങള്‍ നിങ്ങളുടെ സംപൂജ്യ ദേവന്മാരാണെന്ന്‌” ക്ഷത്രിയാദികളെ ഉപദേശിച്ചു പഠിപ്പിച്ചു. ഞങ്ങളെ പൂജിക്കാതെ സ്വര്‍ഗമോ മുക്തിയോ ലഭിക്കില്ലെന്നും അങ്ങനെ ചെയ്യാത്തവര്‍ ഘോരനരകത്തില്‍ പതിക്കുമെന്നും പഠിപ്പിച്ചു. പൂര്‍ണവിദ്വാന്മാരും ധാര്‍മികരുമായവര്‍ക്കു നല്‍കിയിരുന്ന ബ്രാഹ്മണന്‍, പൂജനീയന്‍ മുതലായ വേദ-ഋഷിപ്രോക്തമായ പേരുകള്‍ മൂഢരും വിഷയാസക്തരും ലമ്പടന്മാരും കപടരും അധര്‍മികളുമായവര്‍ ഏറ്റെടുത്തു. ആ ആപ്തവിദ്വാന്മാരുടെ ലക്ഷണങ്ങള്‍ ഈ മൂഢാത്മാക്കള്‍ക്ക്‌ എങ്ങനെയാണു ചേരുക? എന്നാല്‍, ക്ഷത്രിയാദികളായ യജമാനന്മാര്‍ സംസ്കൃതവിദ്യയില്‍ തീര്‍ത്തും അജ്ഞരായതു നിമിത്തം ഇക്കൂട്ടര്‍ പറഞ്ഞ പോഴത്തങ്ങളെല്ലാം ശരിയാണെന്നവര്‍ വിശ്വസിച്ചു. അങ്ങനെ ഈ നാമമാത്രബ്രാഹ്മണര്‍ വാണു വിലസി. എല്ലാവരെയും വാഗ്ജാലത്താല്‍ പാട്ടിലാക്കി. ബ്രഹ്മവാക്യം ജനാര്‍ദനഃ അതായത്‌ ബ്രാഹ്മണമുഖത്തുനിന്നു വരുന്നവാക്യം സാക്ഷാല്‍ ഭഗവാന്റെ അരുളപ്പാടാണെന്നു വിചാരിക്കണം എന്നവര്‍ പറഞ്ഞുതുടങ്ങി.

ക്ഷത്രിയാദിവര്‍ണങ്ങള്‍ ബന്ധിതരായ അന്ധര്‍ അഥവാ അകക്കണ്ണുപൊട്ടിയവരും ധനപൗഷ്കല്യമുള്ളവര്‍ ആവുകയും ബ്രാഹ്മണ ശിഷ്യന്മാരാവുകയും ചെയ്തപ്പോള്‍ ബ്രാഹ്മണനാമധാരികള്‍ക്ക്‌ വിഷയാനന്ദത്തിന്റെ പൂങ്കാവനം ലഭിച്ചു. ലോകത്തില്‍ എന്തെല്ലാം നല്ലതുണ്ടോ അതെല്ലാം ബ്രാഹ്മണര്‍ക്കുള്ളതാണെന്നും ഇവര്‍ പറഞ്ഞു പരത്തി. ഗുണകര്‍മസ്വഭാവങ്ങളില്‍ അധിഷ്ഠിതമായിരുന്ന ബ്രാഹ്മണാദി വര്‍ണവ്യവസ്ഥ നശിപ്പിച്ച്‌ ജനനാധിഷ്ഠിതമാക്കി. മരണപര്യന്തം വരെയുള്ള ദാനം ആരാധകരില്‍ നിന്നു വാങ്ങുവാനും തുടങ്ങി. തോന്നുംപടി തോന്നിയതു ചെയ്യുവാനും ഞങ്ങള്‍ ഭൂദേവന്മാരാണെന്നും ഞങ്ങളെ സേവിക്കാത്തവര്‍ക്ക്‌ സ്വര്‍ഗലോകം ലഭിക്കയില്ലെന്നു പറയുവാനും കൂടി ഇവര്‍ ആരംഭിച്ചു. നിങ്ങള്‍ ഏതു ലോകത്തു പോകുമെന്ന്‌ ഇവരോടു ചോദിക്കണം. ഘോരനരകം കിട്ടത്തക്ക പ്രവൃത്തിയാണ്‌ നിങ്ങള്‍ ചെയ്യുന്നതെന്നും കൃമികീട പതംഗാദികളില്‍ ചെന്നു ജനിക്കുമെന്നും പറഞ്ഞാല്‍ ഇവര്‍ ക്രുദ്ധരാകും. എന്നിട്ടു പറയും:- “ഞങ്ങള്‍ ശപിക്കും. നിങ്ങള്‍ നശിക്കും. ബ്രഹ്മദ്രോഹീ വിനശ്യതി എന്ന്‌ പ്രമാണമുണ്ട്‌. ബ്രാഹ്മണദ്രോഹം ചെയ്യുന്നവര്‍ മുടിഞ്ഞുപോകും” കാര്യം ശരിയാണ്‌. പൂര്‍ണവേദങ്ങളും പരമാത്മാവിനെയും അറിയുന്ന ധര്‍മാത്മാവും സര്‍വലോകോപകാരിയുമായ ആളിനോട്‌ ദ്വേഷം കാട്ടുന്നവന്‍ നിശ്ചയമായും മുടിയും. പക്ഷേ ബ്രാഹ്മണനല്ലാത്തവനെ ബ്രാഹ്മണനെന്നു വിളിക്കുകയോ പൂജിക്കുകയോ ചെയ്യുന്നത്‌ ഉചിതമല്ല.

– മഹര്‍ഷി ദയാനന്ദ സരസ്വതി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.