Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കബളിപ്പിച്ച്‌ കാറും പണവും തട്ടിയെടുത്ത കേസില്‍ യുവതികള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2012, 11:13 pm IST
in Kasargod

കാസര്‍കോട്‌ : നീലേശ്വരം സ്വദേശികളായ ബേക്കറി വ്യാപാരിയെയും സുഹൃത്തിനെയും കബളിപ്പിച്ച്‌ 75൦൦ രൂപയും എടിഎം കാര്‍ഡ്‌, സാന്‍ഡ്രോ കാര്‍ എന്നിവയുമായി സ്ഥലം വിട്ട അഞ്ചംഗ വനിതാ തട്ടിപ്പുസംഘത്തിലെ രണ്ടുപേരെ സിഐ ബാബുപെരിങ്ങോത്തിണ്റ്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്തു. തച്ചങ്ങാട്‌ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ചട്ടഞ്ചാല്‍ കനിയംകുണ്ടിലെ ബി കെ ജസീല (31), മഞ്ചേശ്വരം ഉദ്യാവര്‍ മാട ഖദീജ മന്‍സിലിലെ സീനത്ത്‌ ബാനു (28) എന്നിവരെയാണ്‌ ഇന്നലെ വൈകുന്നേരം സി ഐ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ ചെയ്തത്‌. ഈ മാസം ഒന്നിന്‌ ഉച്ചയ്‌ക്കാണ്‌ ബ്ളാക്ക്‌ മെയ്ലിംഗ്‌ നടന്നത്‌. നീലേശ്വരത്തെ ബേക്കറിയുടമയും ചിറമ്മല്‍ സ്വദേശിയുമായ ശംസുദ്ദിന്‍ (34), സുഹൃത്ത്‌ തൈക്കടപ്പുറത്തെ പി വി ശംസുദ്ദിന്‍ (32) എന്നിവരാണ്‌ തട്ടിപ്പിനിരയായത്‌. നേരത്തെ മൊബൈല്‍ ഫോണില്‍ പരിചയപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇവരെ യുവതികള്‍ കാസര്‍കോട്ടേക്ക്‌ വിളിച്ചു വരുത്തുകയായിരുന്നു. രണ്ടു പേരും സാന്‍ട്രോ കാറില്‍ കാസര്‍കോട്‌ പുതിയ ബസ്സ്റ്റാണ്റ്റില്‍ എത്തുകയും, ഇവരെ കാത്തിരുന്ന യുവതികളുമായി കാറില്‍ കയറി ചുറ്റിക്കറങ്ങുകയുമായിരുന്നു. അരമണിക്കൂറുകളോളം കാറില്‍ കറങ്ങിയപ്പോള്‍ നഗരത്തിനു പുറത്ത്‌ ഒരു വീടുണ്ടെന്നും അവിടെ പോകണമെന്നും യുവതികള്‍ ഇവരോട്‌ പറഞ്ഞു. ഇതനുസരിച്ച്‌ ഇവര്‍ പോകുകയും, വിജനമായ സ്ഥലത്തെത്തിയപ്പോള്‍ യുവതികള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. കാര്‍ നിര്‍ത്തി യുവതികള്‍ക്കൊപ്പം രണ്ടു പേരും നടക്കുന്നതിനിടയില്‍ മൂന്നംഗ സംഘം എത്തുകയായിരുന്നു. സംഘം ഭീഷണിപ്പെടുത്തി യുവതികളെ എങ്ങോട്ടു കൊണ്ടുപോകുന്നുവെന്നും, ഒച്ചവെച്ചാല്‍ ആളെ കൂട്ടുമെന്നും അരലക്ഷം രൂപ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചോദിച്ച പണം തരാനില്ലെന്ന്‌ സംഘത്തോടു പറഞ്ഞതോടെ രണ്ടുപേരുടെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും, ശംസുദ്ദിണ്റ്റെ പേഴ്സടക്കമുള്ള 25൦൦ രൂപയും തട്ടിയെടുത്തു. പിന്നീട്‌ ഇവര്‍ ഇവരുടെ കാറില്‍ കയറി ഉളിയത്തടുക്ക ഭാഗത്തേക്ക്‌ പോകുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ ശംസുദ്ദിണ്റ്റെ എ ടി എം കാര്‍ഡ്‌ ഉപയോഗിച്ച്‌ 7,500 രൂപ നിര്‍ബന്ധിപ്പിച്ച്‌ ഉളിയത്തടുക്കയിലെ എ ടി എം കൗണ്ടറില്‍ നിന്ന്‌ പണം പിന്‍വലിച്ച്‌ കൈപറ്റി. പിന്നീട്‌ യുവതികളുമായി ഇവര്‍ വന്ന കാറില്‍ കടന്നുകളയുകയായിരുന്നു. കാസര്‍കോട്ടെത്തിയാണ്‌ ശംസുദ്ദിന്‍ പരാതി നല്‍കിയത്‌. തുടര്‍ന്ന്‌ പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. യുവാക്കളില്‍ നിന്ന്‌ തട്ടിയെടുത്ത കാര്‍ സംഭവം നടന്ന പിറ്റേ ദിവസം ഉളിയത്തടുക്കയിലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ്‌ കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ യുവതികള്‍ അറസ്റ്റിലായത്‌. സംഘത്തില്‍പ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞതായും, എന്നാല്‍ ഇവര്‍ ഒളിവില്‍ പോയതായും സി ഐ അറിയിച്ചു. പതിനാലാം വയസ്സില്‍ തന്നെ ജസീല കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു തുടങ്ങിയതായും പിന്നീട്‌ പണത്തിനു വേണ്ടി ബ്ളാക്ക്മെയ്ലിംഗ്‌ സംഘത്തോടൊപ്പം ചേരുകയായിരുന്നുവെന്നും സി ഐ പറഞ്ഞു. ഇതിനിടയിലാണ്‌ സീനത്ത്‌ ബാനുവിനെ പരിചയപ്പെട്ട്‌ സംഘത്തോടൊപ്പം ചേര്‍ത്തത്‌. ഇവര്‍ ആശുപത്രി കേന്ദ്രീകരിച്ചും, ഗള്‍ഫില്‍ നിന്നും വരുന്ന യുവാക്കളെ സമീപിച്ച്‌ ബ്ളാക്ക്‌ മെയ്ലിംഗ്‌ ചെയ്തുവരികയായിരുന്നുവെന്നും സി ഐ അറിയിച്ചു. പലരും മാനഹാനി ഭയന്ന്‌ പോലീസില്‍ പരാതിപ്പെടാത്തതിനാല്‍ സംഘം ബ്ളാക്ക്മെയ്ലിംഗുമായി മുന്നോട്ടു പോകുകയായിരുന്നു. ജസീല നീലേശ്വരത്ത്‌ ഒരു ബ്ളൂഫിലിമില്‍ അഭിനയിക്കുകയും, ഇതുമായി ബന്ധപ്പെട്ട്‌ കേസ്‌ നിലവിലുള്ളതായും പോലീസ്‌ അറിയിച്ചു. യുവതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. അറസ്റ്റ്‌ ചെയ്ത സംഘത്തില്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ പ്രദീപ്‌ ചവറ, സുനില്‍ എബ്രഹാം, നാരായണന്‍, ബാലകൃഷ്ണന്‍, വനിതാ പോലീസ്‌ ഓഫീസര്‍ ശരാവതി എന്നിവരുമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയിന്റെ പത്തിരട്ടി സ്വത്തുള്ള ലീമ റോസ്; 5,863 കോടി രൂപയുടെ ആസ്തി

India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

India

രേഖപത്രയെ മോദി എങ്ങിനെയാണ് ഉയര്‍ത്തിയതെന്നോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നും മോദി പൊക്കിയെടുത്ത മൂന്ന് മുത്തുകളുടെ കഥ

Kerala

മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ലഹള നടന്ന വര്‍ഷം?…മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി കോണ്‍ഗ്രസിലെ യുദ്ധം ട്രോളുകളായി നിറയുമ്പോള്‍

India

നന്ദി പറയാൻ പോലും കോൺഗ്രസ് എംഎൽഎമാർ വന്നില്ല ; പക്ഷെ കമ്യൂണിസ്റ്റ് നേതാക്കൾ ഞങ്ങളുടെ കൂടെ നിന്നു : എം കെ സ്റ്റാലിൻ

പുതിയ വാര്‍ത്തകള്‍

ഭാഗ്യം, ഐശ്വര്യം, മംഗല്യ യോഗം എന്നിവയ്‌ക്ക് നെറ്റിയില്‍ ചന്ദനക്കുറിതൊടേണ്ടതെപ്പോള്‍?

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

പണ്ട് പിണറായിയെ തോക്ക് കാണിച്ച് പേടിപ്പിച്ച തോക്ക് രവി, ഇപ്പോള്‍ രവിയുടെ കരുത്തിന് മുന്നില്‍ താന്‍ ബംഗാള്‍ മുഖ്യമന്ത്രിയല്ലെന്ന് മമത തിരിച്ചറിഞ്ഞു

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

ഇന്ത്യയുടെ പുതിയ സിഡിഎസായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു

ആറളം ഫാമില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ ‘കെഎം ഒന്ന്’ എന്ന കാട്ടാനയെ നിരന്തരം നിരീക്ഷിക്കണം- ഹൈക്കോടതി

ബംഗാളില്‍ ഇത്രയധികം താമരക്കൂട്ടങ്ങള്‍ വിരിഞ്ഞതിന് കാരണം ഇതാണ്….അമിത് ഷായുടെ വാക്കുകള്‍

വ്യക്തികളെ കുടിയൊഴിപ്പിക്കാന്‍ ഉത്തരവിടാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അധികാരം ഇല്ല- ഹൈക്കോടതി

ഗുരുവായൂരില്‍ ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

വിജയ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും, 120 പേരുടെ പിന്തുണ ഉറപ്പാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.