Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്സവത്തിന്‌ മുന്നോടിയായി ഗുരുവായൂരില്‍ നാളെ ആനയോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2012, 09:31 am IST
in Kerala

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഉത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന ആനയോട്ടമത്സരം നാളെ ഉച്ചക്ക്‌ മൂന്ന്‌ മണിക്കാരംഭിക്കും. ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ 28 ആനകള്‍ ആനയോട്ടത്തില്‍ പങ്കെടുക്കും. എന്നാല്‍ വിദഗ്ദസമിതിയടെ തീരുമാനപ്രകാരം തിരഞ്ഞെടുത്ത എട്ട്‌ ആനകളില്‍ നിന്നും നറുക്കിട്ടെടുക്കുന്ന അഞ്ച്‌ ആനകളെയാണ്‌ ഓട്ടമത്സരത്തില്‍ പങ്കെടുപ്പിക്കുകയുള്ളുവെന്ന്‌ എന്‍. രാജു, കണ്‍വീനര്‍ ആര്‍.കെ. ജയരാജ്‌ എന്നിവര്‍ അറിയിച്ചു. ആനയോട്ടമത്സരത്തില്‍ പങ്കെടുക്കാന്‍ രാമന്‍കുട്ടി(61), കണ്ണന്‍(50), ഉമാദേവി(47), കേശവന്‍കുട്ടി(46), ഗോപീകൃഷ്ണന്‍(45), അച്യുതന്‍(41), ശങ്കരനാരായണന്‍(39), ജൂനിയര്‍ മാധവന്‍(38) എന്നീ എട്ട്‌ ആനകളാണ്‌ യോഗ്യത നേടിയവര്‍. ഈ എട്ടുപേരില്‍ നിന്ന്‌ നാളെ രാവിലെ ക്ഷേത്രഗോപുരനടയില്‍ വെച്ച്‌ നടക്കുന്ന നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കുന്ന അഞ്ച്‌ പേരെയാണ്‌ ഓട്ടമത്സരത്തില്‍ പങ്കെടുപ്പിക്കുകയുള്ളു.

ഓട്ടമത്സരത്തില്‍ പങ്കെടുപ്പിക്കുന്ന അഞ്ച്‌ പേരില്‍ ആദ്യം ക്ഷേത്ര ഗോപുരനട കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. ആദ്യം വരുന്ന മൂന്ന്‌ ആനകള്‍ക്ക്‌ മാത്രമേ ക്ഷേത്രത്തിനകത്തേക്ക്‌ പ്രവേശനമുള്ളു. ക്ഷേത്രത്തിനകത്ത്‌ പ്രവേശിച്ച ആനകളെ ഓടാന്‍ അനുവദിക്കുകയില്ല. വിദഗ്ധസമിതി ചെയര്‍മാന്‍ എന്‍. രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗുരുവായൂര്‍ അസി: പോലീസ്‌ കമ്മീഷണര്‍ ആര്‍.കെ. ജയരാജ്‌, ആനക്കാര്‍ക്ക്‌ നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസെടുത്തു.

ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. സുരേഷ്‌, ആനവിദഗ്ദന്‍ ഡോ: കെ.സി. പണിക്കര്‍, ഡോ: മുരളീധരന്‍ നായര്‍, ഫയര്‍ ഫോഴ്സ്‌ ഓഫീസര്‍ ലാസര്‍ എന്നിവര്‍ സംസാരിച്ചു. പുന്നത്തൂര്‍കോട്ടയിലെ എല്ലാആനക്കാരും, ലൈവ്‌ സ്റ്റോക്കുമായി ബന്ധപ്പെട്ട മുഴുവന്‍ ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു. ആനയോട്ടത്തില്‍ പങ്കെടുക്കുന്ന 28 ആനകളും ഉച്ചക്ക്‌ കൃത്യം 2 മണിക്ക്‌ മജ്ഞുളാല്‍ പരിസരത്ത്‌ എത്തണമെന്ന്‌ ആനക്കാര്‍ക്ക്‌ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ദേവസ്വം നല്‍കിയ ബാഡ്ജുധരിച്ചവര്‍ക്ക്‌ മാത്രമേ ആനകളുടെ കൂടെ ഓടുവാന്‍ പാടുകയുള്ളു.

ഉച്ചക്ക്‌ 2.40-ന്‌ ശേഷം ആനയോട്ടം നടക്കുന്ന ഗുരുവായൂര്‍ ദേവസ്വം വക റോഡില്‍ പ്രവേശിക്കുകയോ, റോഡ്മുറിച്ച്‌ കടക്കുകയോ ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നും വിദഗ്ധസമിതിയില്‍ തീരുമാനമായി. നാളെ രാവിലെയാണ്‌ ക്ഷേത്രത്തിലെ “ആനയില്ലാശീവേലി.” 64 ഗജസമ്പത്തുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ്‌ ഇപ്പോഴും “ആനയില്ലാശീവേലി” നടക്കുന്നത്‌.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളില്ലാതിരുന്ന കാലത്ത്‌ തൃക്കണാമതിലകം ക്ഷേത്രത്തിലെ ഉത്സവത്തിനായി എഴുന്നെള്ളിച്ചുനിന്നിരുന്ന ആനകള്‍, കഴുത്തിലണിഞ്ഞ മണികള്‍ കിലുക്കി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക്‌ ഓടിയെത്തിയെന്നും, ആ സ്മരണ പുതുക്കുന്നതിന്‌ വേണ്ടിയാണ്‌ ഉത്സവദിവസം ഉച്ചക്ക്‌ ഗുരുവായൂരില്‍ നടക്കുന്ന ആനയോട്ടമെന്നുമാണ്‌ ഐതിഹ്യം. ആനയോട്ടത്തിന്‌ ശേഷം രാത്രി 8-30നും, 9.00-നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കൊടികയറുന്നതോടെ ഉത്സവങ്ങളുടെ ഉത്സവമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്‌ തുടക്കമാകും. തുടര്‍ന്നുള്ള ഒമ്പത്‌ ദിനരാത്രങ്ങള്‍ ശ്രീകൃഷ്ണനഗരി ഉത്സവലഹരിയുടെ ആഹ്ലാദതിമര്‍പ്പിലാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

Kerala

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

Kerala

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

India

മ്യാൻമർ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ ; പ്രധാനമന്ത്രി മോദിയുമായും ചർച്ചകൾ നടത്തും

പുതിയ വാര്‍ത്തകള്‍

എംഇആര്‍എഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

ജനനേന്ദ്രിയത്തിന്റെ തൊലിയുരിച്ച നിലയിൽ, ശരീരമാകെ സിഗരറ്റ് പൊള്ളൽ! അഷ്‌കർ ചോരക്കുഞ്ഞിനോട് കാട്ടിയത് സമാനതകളില്ലാത്ത പൈശാചികത

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.