Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2012, 09:47 am IST
in Uncategorized

ന്യൂദല്‍ഹി: രാജ്യവ്യാപകമായി ഗതാഗത നിയമലംഘകര്‍ക്ക്‌ കടുത്ത ശിക്ഷ നിര്‍ദ്ദേശിക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. സീറ്റ്‌ ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതെ വാഹനമോടിക്കുകയും ചുവന്ന സിഗ്നല്‍ ലംഘിക്കുകയും ചെയ്താല്‍ 500 രൂപ പിഴ നല്‍കേണ്ടിവരും. മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കണം. ഒരേ കുറ്റങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ പിഴയും ഇരട്ടിക്കുന്ന തരത്തിലാണ്‌ ബില്‍ തയ്യാറാക്കിയിരിക്കുന്നത്‌. പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തില്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും.

മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്ക്‌ കടുത്ത പിഴയും ജയില്‍ ശിക്ഷയുമാണ്‌ പുതിയ നിയമനിര്‍മ്മാണത്തില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്‌. രക്തത്തിലെ മദ്യത്തിന്റെ അളവനുസരിച്ചായിരിക്കും മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ശിക്ഷ നിര്‍ണ്ണയിക്കുക. ഇത്‌ രണ്ടുവര്‍ഷം വരെയുള്ള ജയില്‍ ശിക്ഷയോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ആകാം. ട്രാഫിക്ക്‌ കുറ്റങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴയും കൂടും. ചുവപ്പ്‌ സിഗ്നല്‍ അവഗണിക്കുക, സീറ്റ്‌ ബെല്‍റ്റുകളും ഹെല്‍മറ്റും ഉപയോഗിക്കാതിരിക്കുക എന്നീ കുറ്റങ്ങള്‍ ആവര്‍ത്തിച്ചാല്‍ 500 മുതല്‍ 1500 രൂപ വരെ പിഴയൊടുക്കേണ്ടിവരും. മൊബെയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ വാഹനമോടിച്ചാല്‍ ആദ്യ തവണ 500 രൂപയും ആവര്‍ത്തിച്ചാല്‍ 5000 രൂപയും പിഴ നല്‍കണം. ലോകവ്യാപകമായി റോഡപകടങ്ങള്‍ക്കുള്ള മുഖ്യകാരണമായി മൊബെയില്‍ ഫോണ്‍ മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ പുതിയ ബില്ലില്‍ കടുത്ത ശിക്ഷ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

കടുത്ത പിഴ കുറ്റം ചെയ്യുന്നതില്‍നിന്ന്‌ അകറ്റിനിര്‍ത്തുകയും നിയമത്തെ കൂടുതല്‍ ഗൗരവത്തോടെ കാണുവാനും ഉപകരിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്‌ മോട്ടോര്‍ വാഹന ബില്ലിന്‌ കേന്ദ്രം രൂപം നല്‍കിയിരിക്കുന്നത്‌. ചില വിഭാഗങ്ങളില്‍ നിലവിലുള്ളതിന്റെ എട്ടുമുതല്‍ പത്തുമടങ്ങുവരെയാണ്‌ പിഴ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. പ്രായപൂര്‍ത്തിയാകാത്തവര്‍ അപകടമുണ്ടാക്കിയാലും വാഹന ഉടമയായിരിക്കും ഉത്തരവാദി. വേഗതപരിധി കടന്നാല്‍ 1000 രൂപയാണ്‌ പിഴ. ആവര്‍ത്തിച്ചാല്‍ ഇത്‌ 5000 രൂപവരെയാവുകയും ചെയ്യും.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.