കൊച്ചി: കണ്ണൂര്‍ മോഡല്‍ അക്രമത്തിനാണ് ഇ.പി.ജയരാജന് പിറവത്ത് എത്തിയിരിക്കുന്നതെന്ന് മന്ത്രി കെ.ബാബു ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും ജയരാജന് ശ്രമിക്കുമെന്ന് ഉറപ്പായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനപിന്തുണയില്ലാത്ത മറ്റൊരു നേതാവ് ഇല്ലാത്തതുകൊണ്ടാണു വി.എസ്. അച്യുതാനന്ദന് തന്നെ പിറവത്തെത്തുന്നതെന്നും മന്ത്രി കെ.ബാബു പറഞ്ഞു. ക്യാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്നു പാര്‍ട്ടി തന്നെ പറഞ്ഞ വി.എസിന്റെ അവസ്ഥ ദയനീയമാണ്.
യു.ഡി.എഫിന്റെ പ്രചാരണത്തില്‍ പരസ്പര ധാരണയുടെ കുറവില്ലെന്നും ചില നിവൃത്തികേടുകള്‍ ഉളളതുകൊണ്ടാണ് സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: