പിറവം: പിറവം ഉപതെഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജെ.ജേക്കബും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാമ്പാക്കുട ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ എം. അരവിന്ദാഷന്‍ നായര്‍ മുമ്പാകെയാണ് ഇവര്‍ പത്രിക നല്‍കിയത്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് ഇരുവരും പത്രികാസമര്‍പ്പണത്തിന് എത്തിയത്. വിവിധ ബാങ്കുകളിലും ഓഹരി നിക്ഷേവുമൊക്കെയായി 9,88,170 രൂപയുടെ ആസ്തിയുണ്ട് അനൂപ് ജേക്കബിന്. വീടും സ്ഥലവുമായി 2,96,77,500 രൂപയുടെ ആസ്തി വേറെയുമുണ്ട്. ഭാര്യയുടെ പേരില്‍ 33,02,399 രൂപയുടെ നിക്ഷേപമുണ്ട്. ഇതിന് പുറമേ സ്വിഫ്റ്റ് കാറും 21 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളുമുണ്ട്.
60 ലക്ഷം രൂപയുടെ അവകാശമൂല്യവും 60 ലക്ഷം രൂപ വില വരുന്ന വീടുമുണ്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജെ ജേക്കബിന്. ഇതിന് പുറമേ നാല് ലക്ഷത്തിന്റെ കാറും ആറായിരം രൂപയുടെ ഇരുചക്ര വാഹനവുമുണ്ട്. ഭാര്യയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ അവകാശമൂല്യം. ഒരു ലക്ഷത്തി അമ്പതിനായിരം രൂപ വില വരുന്ന സ്വര്‍ണാഭരണവുമുണ്ട്. വിവിധ ബാങ്കുകളിലായി 13,15,832 രൂപയുടെ കടബാധ്യതയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുണ്ട്.
അനൂപ് ജേക്കബ് നിയമബിരുദധാരിയും എം.ജെ ജേക്കബ് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദ ധാരിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: