കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബിനാമി രാഷ്‌ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ആര്‍. എസ്. പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. താന്‍ പറയേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രി മറ്റുള്ളവരെ കൊണ്ട് പറയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ തന്ത്രപരമായ പൊള്ളത്തരം പിറവത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. സാമുദായിക നേതാക്കളും സഭാനേതൃത്വവുമാണു യു.ഡി.എഫ് സര്‍ക്കാരിനെ നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















