ബീജിംഗ്: വടക്കുകിഴക്കന്‍ ചൈനയില്‍ സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ 10 പേര് മരിച്ചു. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരെ കാണാതായിട്ടുണ്ട്. ലിയാനിംഗ് പ്രവശ്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അന്ഗാംഗ് ഹെവി മെഷിനറി പ്ലാന്റില്‍ പുലര്‍ച്ചെയാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയില്‍ കല്‍ക്കരി ഖാനികളിലും പ്ലാന്റുകളിലും സ്ഫോടനങ്ങള്‍ നിത്യസംഭവമാണ്. പ്ലാന്റുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
കണക്കുകള്‍ പ്രകാരം 2011ല്‍ ആദ്യ ഒമ്പതു മാസത്തിനിടയില്‍ 50,000 പേരാണ് ചൈനയിലെ ഫാക്ടറികളിലും ഖാനികളിലുമുണ്ടായ അപകടങ്ങളില്‍ മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: