Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മലയാളത്തിന്റെ മഹത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2012, 11:06 pm IST
in Uncategorized

മലയാളം നമ്മുടെ നാടിന്റെ പേരായിരുന്നു. അത്‌ പിന്നീട്‌ നമ്മുടെ ഭാഷയുടെ പേരായി. നാടിനെയും ഭാഷയെയും കുറിക്കുന്ന പദം നമ്മുടെ സവിശേഷമായ ജീവിത സംസ്ക്കാരത്തെക്കൂടി ഉള്‍ക്കൊള്ളുന്നുണ്ട്‌. അങ്ങനെ മലയാളമെന്നത്‌ ഒരു ഭൂപ്രദേശത്തെയും അവിടത്തെ മൂന്നുകോടിയിലേറെ വരുന്ന ജനങ്ങളുടെ ഭാഷയെയും അവരുടെ സംസ്ക്കാരത്തെയും കുറിക്കുന്ന പദമാകുന്നു. മലയാളം അപകടത്തിലാണെന്ന്‌ പറയുമ്പോള്‍ ഇപ്പറഞ്ഞ മൂന്നും അപകടം നേരിടുന്നുവെന്നാണര്‍ത്ഥം. അത്‌ ശരിയാണോ? ചില കണക്കുകള്‍ നോക്കാം.

പതിനേഴാം നൂറ്റാണ്ടില്‍ ഓസ്ട്രേലിയയില്‍ 260 ആദിവാസി ഭാഷകളുണ്ടായിരുന്നു. യൂറോപ്യന്‍ അധിനിവേശത്തില്‍പ്പെട്ട്‌ അതില്‍ 160 എണ്ണവും നാമാവശേഷമായി. ലോകത്താകെ ഏഴായിരത്തോളം ഭാഷകളുണ്ടിപ്പോള്‍. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അതില്‍ പകുതിയിലധികവും പൂര്‍ണമായി നശിക്കുമെന്ന്‌ പഠനങ്ങള്‍ പറയുന്നു. ഠവല രമായ്‌ഋശറഴല ഋി‍ര്യരഹീു‍മലറശമ ീ‍ള ഘമിഴൗമഴല (1997) മുന്നറിയിപ്പ്‌ തരുന്നത്‌ ഇപ്പോഴത്തെ മൂവായിരം ഭാഷകള്‍ അപകടത്തിലാണെന്നാണ്‌. അടുത്ത നൂറ്റാണ്ടോടെ ആയിരത്തോളം ഭാഷകള്‍ മാത്രമേ ബാക്കിയാവൂ. ഭാഷാമരണം അസാധാരണമോ അസാധ്യമോ അല്ലെന്ന്‌ ചുരുക്കം. ഭാഷകളെ നാശത്തില്‍നിന്ന്‌ രക്ഷിക്കാന്‍ എന്താണ്‌ വഴിയെന്ന അന്വേഷണത്തിലാണ്‌ ലോകമാസകലമുള്ള ഭാഷാശാസ്ത്രജ്ഞര്‍. യുനെസ്കോയുടെ ഭാഗമായി ഇതിനായി ഒരു പ്രസ്ഥാനംതന്നെ രൂപപ്പെട്ടിട്ടുണ്ട്‌. ഡചഋടഇഛ രീാ‍ാ‍ശേ‍ലേല ീ‍ി‍ ഘമിഴൗമഴല ഋി‍റമിഴലൃാ‍ലിേ‍ എന്നാണിതിന്‌ പേര്‌. എീ‍ൗ‍ി‍റമശ്ി‍ ളീൃ‍ ഋി‍റമിഴലൃലറ ഘമിഴൗമഴലെ‍, അാ‍ലൃശരമ’െ‍ രീാ‍ാ‍ശേ‍ലേ ീ‍ി‍ ഋി‍റമിഴലൃലറ ഘമിഴൗമഴലെ‍ മിറ വേലശൃ ു‍ൃ‍ലല്‍്മശ്ി‍ തുടങ്ങി നിരവധി പ്രസ്ഥാനങ്ങള്‍ വേറെയുമുണ്ട്‌.

ഭാരതത്തില്‍ ജനിച്ച്‌ വളര്‍ന്നവര്‍ക്ക്‌ ഭാഷാമരണത്തെക്കുറിച്ചും മറ്റൊരാള്‍ പറഞ്ഞുതരേണ്ടതില്ലല്ലോ. ദേവഭാഷയെന്ന്‌ പുകള്‍പെറ്റ ആദികാവ്യത്തിന്റെ ഭാഷയായ സംസ്കൃതത്തിന്റെ മൃതി കണ്ടുനിന്നവരല്ലേ നമ്മള്‍!

ഭാഷ നേരിടുന്ന ഭീഷണികള്‍ എന്തെല്ലാമാണ്‌?

കുടിയേറ്റം, യുദ്ധം, അധികാരമാറ്റം, അധിനിവേശം, സാമ്പത്തിക പരിതസ്ഥിതി, നഗരവല്‍ക്കരണം, വ്യവസായവല്‍ക്കരണം തുടങ്ങിയവതന്നെ. ഇതില്‍ പലതും ഒരുമിച്ചുവരുന്നതാണെന്നും ഓര്‍ക്കണം. ആകെയുള്ള ആ കലങ്ങിമറിച്ചിലില്‍ സമൂഹം ബോധപൂര്‍വം സ്വഭാഷ വിട്ട്‌ മറ്റൊന്നിനെ ആശ്ലേഷിക്കുകയോ, സ്വയമറിയാതെ അവരില്‍നിന്ന്‌ ഭാഷ ഉൗ‍ര്‍ന്നുപോവുകയോ ചെയ്യുന്നു.

മലയാളത്തിന്‌ ഇതുവല്ലതും ബാധകമാണോ? കല്‍പ്പാന്തകാലം മലയാളം ഇതുപോലെ നിലനില്‍ക്കുമെന്ന്‌ വാദിക്കുന്നവര്‍ ഇനിയുള്ള രണ്ട്‌ മൂന്ന്‌ ചോദ്യങ്ങള്‍ക്കെങ്കിലും മറുപടി പറയണം.

ഒന്ന്‌: വടിവൊത്ത അക്ഷരങ്ങള്‍പോലെ വടിവൊത്ത അക്കങ്ങള്‍ നമുക്കുണ്ടായിരുന്നു. അവ എവിടെ? മലയാള അക്ഷരങ്ങള്‍ക്കിടയില്‍ പൊരുത്തപ്പെടാത്ത ഇംഗ്ലീഷ്‌ അക്കങ്ങള്‍ തിരുകിക്കയറ്റിയല്ലേ നമ്മള്‍ എഴുതുന്നത്‌, മലയാളത്തിന്‌ സ്വന്തമായി അക്കങ്ങളുണ്ട്‌ എന്നറിയുന്ന എത്ര ചെറുപ്പക്കാര്‍ ഇവിടെയുണ്ട്‌? ഇതെങ്ങനെ സംഭവിച്ചു?

രണ്ട്‌: നമുക്ക്‌ സ്വന്തമായൊരു കലണ്ടറുണ്ടായിരുന്നില്ലേ? കൊല്ലവര്‍ഷമെന്നും മലയാളവര്‍ഷമെന്നുമൊക്കെ വിളിച്ചിരുന്ന ആ കലണ്ടര്‍ അടുത്ത കാലത്തല്ലേ ഇംഗ്ലീഷ്‌ കലണ്ടറിന്‌ കീഴിലേക്ക്‌ ഒളിപ്പിക്കപ്പെട്ടത്‌. തുലാവര്‍ഷം, വൃശ്ചികക്കുളിര്‌, ധനുമാസക്കാറ്റ്‌, കുംഭച്ചൂട്‌, മീനനിലാവ്‌, കര്‍ക്കിടകപ്പേമാരി എന്നൊക്കെ അടുത്തകാലംവരെ നമ്മള്‍ പറഞ്ഞിരുന്നില്ലേ? കല്ല്യാണക്കത്തുകളില്‍ മാത്രമായി അതൊക്കെ ഒതുങ്ങിപ്പോയത്‌ എങ്ങനെയാണ്‌?

മൂന്ന്‌: പഴയതെന്നും പുതിയതെന്നും വിളിക്കപ്പെടുന്ന ലിപി വ്യത്യാസമുണ്ടായതോടെ എഴുത്തിനോട്‌ വിമുഖരായ മലയാളികള്‍ എത്രയെത്ര അക്ഷരങ്ങള്‍ ഇതിനകം വിഴുങ്ങിക്കഴിഞ്ഞു! കേരളത്തിന്‌ പുറത്തും വിദേശങ്ങളിലും ജീവിക്കുന്ന മലയാളികള്‍ റോമന്‍ ലിപിയില്‍ മലയാളമെഴുതുന്നത്‌ ശീലിക്കുകയാണ്‌. അമ്മയെന്ന്‌ അവരെഴുതുന്നത്‌ മാാ‍മ എന്നാണ്‌. ഈ പോക്കുപോയാല്‍ മലയാളം അക്കങ്ങളുടെ സ്ഥിതി അക്ഷരങ്ങള്‍ക്കും വരില്ലേ? പിന്നെ എന്തായിരിക്കും ഭാഷയുടെ ഭാവി? വട്ടെഴുത്തും കോലെഴുത്തും നിലവിലുണ്ടായിരുന്നു എന്നും ഓര്‍ക്കണം.

ഇന്നത്തെ മട്ടില്‍, വേണ്ടരീതിയില്‍ പഠിക്കാതെയും പഠിപ്പിക്കാതെയും സംരക്ഷിക്കാതെയുമിരുന്നാല്‍ മലയാളം അപകടം നേരിടുന്ന ഭാഷകളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ഒട്ടും താമസമില്ല. അതനുവദിച്ചുകൂടാ. മലയാളത്തെ സംരക്ഷിക്കാന്‍ മലയാളിയല്ലാതെ മറ്റാരുമില്ല. ഉണ്ടാവുകയുമില്ല.

അതിനിടയില്‍, മാതൃഭാഷ സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ എന്താണ്‌ കുഴപ്പമെന്ന്‌ ചോദിക്കുന്നവരുണ്ട്‌? ആശയവിനിമയം നടന്നാല്‍ പോരെ? അതിന്‌ ഏത്‌ ഭാഷയായാലെന്താ? പഠിക്കുന്നത്‌ ജോലി കിട്ടാനല്ലേ? അപ്പോള്‍ കൂടുതല്‍ സാധ്യതയുള്ള ഭാഷയല്ലേ പഠിക്കേണ്ടത്‌! ആധുനിക ഭാഷാശാസ്ത്രം അതിന്‌ മറുപടി പറയും.

“ഏതെങ്കിലും ഭാഷയെ ഉത്തമമെന്നോ അധമമെന്നോ വിശേഷിപ്പിക്കുന്നത്‌ തികച്ചും അശാസ്ത്രീയമാണെന്നാണ്‌ പഠനങ്ങള്‍ കാണിക്കുന്നത്‌. എല്ലാ ഭാഷകളും സങ്കീര്‍ണതയുടെ കാര്യത്തിലും ശേഷിയുടെ കാര്യത്തിലും തുല്യതയുള്ളവയാണ്‌. പ്രത്യേക ഭാഷാ സമൂഹങ്ങളുടെ ആശയവിനിമയം സാധ്യമാക്കുന്ന കാര്യത്തില്‍ എല്ലാ ഭാഷകളും തുല്യപദവി അര്‍ഹിക്കുന്നവയാണ്‌. സാങ്കേതിക പദാവലിയുടെ പരിമിതി കാരണം ഏതെങ്കിലുമൊരു ഭാഷ തരംതാണതാകുന്നില്ല”. (ചോംസ്കി)

ഇംഗ്ലീഷാണ്‌ ലോകത്തില്‍ എല്ലാവരും സംസാരിക്കുന്ന ഭാഷ എന്ന്‌ തെറ്റിദ്ധരിച്ചവരുടെ വകയാണ്‌ മുന്‍ പറഞ്ഞ ‘സാധ്യതാനിയമം’. ലോകത്തില്‍ സംസാരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ നാലാംസ്ഥാനമേ ഇംഗ്ലീഷിനുള്ളൂ (34 കോടി). ഒന്നാംസ്ഥാനം ചൈനീസിനും (87 കോടി) രണ്ടാംസ്ഥാനം ഹിന്ദിക്കും (37 കോടി) മൂന്നാം സ്ഥാനം സ്പാനിഷിനും (35 കോടി) ആണ്‌. അപ്പോള്‍ ഭാഷകളുടെ പൊതുവായ അവസ്ഥയെക്കുറിച്ച്‌ വേണ്ടത്ര ധാരണയില്ലായ്‌മയുണ്ട്‌ എന്ന്‌ വരുന്നു. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും പഠനഭാഷയും ഔദ്യോഗികഭാഷയും അതാത്‌ മാതൃഭാഷകളാണെന്ന സത്യവും പലരും തിരിച്ചറിഞ്ഞിട്ടില്ല. ഒരു ലിങ്ക്‌ ലാംഗ്വേജിന്റെ പ്രസക്തിയേ ഇംഗ്ലീഷിനുള്ളൂ. അക്കാര്യത്തില്‍ ലോകത്തിലെ ഏത്‌ വികസിത സമൂഹത്തില്‍നിന്നുള്ളവരെയും പിന്തള്ളാന്‍ മലയാളിക്ക്‌ കഴിയും. കാരണം നിത്യജീവിതത്തില്‍ ഇത്രയധികം ഇംഗ്ലീഷ്‌ പദങ്ങളുപയോഗിക്കുന്ന മറ്റാരുമുണ്ടാകില്ല.

അപ്പോള്‍ പഠിക്കേണ്ടത്‌ മാതൃഭാഷയില്‍ തന്നെയെന്ന്‌ വരുന്നു. ഭാഷ പഠിക്കുന്നതിന്‌ സഹായകമായ ഒരു ശേഷി ജന്മസിദ്ധമായിത്തന്നെ മനുഷ്യനുണ്ടെന്ന്‌ ആധുനിക ഭാഷാശാസ്ത്രം പറയുന്നു. ‘ഭാഷാ സമാര്‍ജന ഉപകരണ’വുമായാണ്‌ കുട്ടി ജനിക്കുന്നത്‌. മേറ്റ്ല്ലാ അവയവങ്ങളെയും പോലെ, കുട്ടി പിറന്നു വീഴുമ്പോഴേക്കും ഇതിനും, സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയും. അതായത്‌, ഗര്‍ഭാവസ്ഥയില്‍തന്നെ തലച്ചോറിലെ ഭാഷാസമാര്‍ജനശേഷി കുട്ടി ഉപയോഗിക്കുന്നുണ്ട്‌. ആ ഭാഷ മാതൃഭാഷയല്ലാതെ മറ്റൊന്നുമല്ല. ‘മാതൃഭാഷ’ എന്ന്‌ പ്രയോഗിക്കുന്നതിലെ സ്വാരസ്യവും ഇവിടെ ഓര്‍ക്കാവുന്നതാണ്‌. മനുഷ്യന്റെ നാഡീവ്യവസ്ഥ ജന്മനാതന്നെ മാതൃഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. പിന്നീടുള്ളത്‌ അതിന്റെ വികസനമാണ്‌. അവിടെ മറ്റ്‌ ഭാഷകള്‍ മാധ്യമമായി കടന്നുവരുന്നത്‌ അശാസ്ത്രീയമാണെന്നര്‍ത്ഥം. ലോകമാകെ പഠന മാധ്യമമായി മാതൃഭാഷ സ്വീകരിച്ചതിന്റെ കാരണവും മറ്റൊന്നല്ല.

മൂന്ന്‌ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്‌: മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കി നിയമനിര്‍മാണം. അത്‌ വന്ന്‌ കഴിഞ്ഞു. മലയാളപഠനം കാലാനുസൃതമാകണം. മലയാളനാട്ടിലെ ഭരണം മലയാളത്തിലാകണം.

ഇതിനെല്ലാം മാര്‍ഗദര്‍ശനം നല്‍കാനായി മലയാള സര്‍വകലാശാല വരണം. അത്‌ ഇനിയും വൈകിക്കൂടാ.

ഗോപി പുതുക്കോട്‌

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

വിജയിന്റെ പത്തിരട്ടി സ്വത്തുള്ള ലീമ റോസ്; 5,863 കോടി രൂപയുടെ ആസ്തി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

രേഖപത്രയെ മോദി എങ്ങിനെയാണ് ഉയര്‍ത്തിയതെന്നോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നും മോദി പൊക്കിയെടുത്ത മൂന്ന് മുത്തുകളുടെ കഥ

മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ലഹള നടന്ന വര്‍ഷം?…മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി കോണ്‍ഗ്രസിലെ യുദ്ധം ട്രോളുകളായി നിറയുമ്പോള്‍

നന്ദി പറയാൻ പോലും കോൺഗ്രസ് എംഎൽഎമാർ വന്നില്ല ; പക്ഷെ കമ്യൂണിസ്റ്റ് നേതാക്കൾ ഞങ്ങളുടെ കൂടെ നിന്നു : എം കെ സ്റ്റാലിൻ

ഭാഗ്യം, ഐശ്വര്യം, മംഗല്യ യോഗം എന്നിവയ്‌ക്ക് നെറ്റിയില്‍ ചന്ദനക്കുറിതൊടേണ്ടതെപ്പോള്‍?

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

പണ്ട് പിണറായിയെ തോക്ക് കാണിച്ച് പേടിപ്പിച്ച തോക്ക് രവി, ഇപ്പോള്‍ രവിയുടെ കരുത്തിന് മുന്നില്‍ താന്‍ ബംഗാള്‍ മുഖ്യമന്ത്രിയല്ലെന്ന് മമത തിരിച്ചറിഞ്ഞു

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

ഇന്ത്യയുടെ പുതിയ സിഡിഎസായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.