Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭക്തിസാന്ദ്രമായി നാമസങ്കീര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2012, 07:40 pm IST
in Varadyam

പ്രശാന്ത്‌ വര്‍മ്മ പാടുകയാണ്‌ ഒപ്പം ഏറെ യുവാക്കളും. സിനിമാഗാനങ്ങളോ പാരഡി ഗാനങ്ങളോ അല്ല. ക്ഷേത്രാധിഷ്ഠിതമായ നാമസങ്കീര്‍ത്തനം. ‘നിറമോലും പീലി….നെറുകയില്‍ ചൂടിയ യദുകുലനാഥന്‍….. ഇന്നുവരും…. കണ്ണീരിലലിയാത്ത എന്റെ ദുഃഖം…..’ പ്രശാന്ത്‌ വര്‍മ്മയുടെ ശബ്ദമാധുര്യം നിറഞ്ഞൊഴുകുമ്പോള്‍ വന്നണയുന്നത്‌ ഭക്തിയുടെ അനന്തകോടി പുണ്യമാണ്‌. യുവതലമുറ പുത്തന്‍കാലഘട്ടത്തിലൂടെ നീങ്ങുമ്പോള്‍ നാമഘോഷലഹരിയിലൂടെ ഇത്രയേറെ ആരാധകരെ സൃഷ്ടിച്ചെടുത്ത ഒരു ഉത്തമഗായകനാണ്‌ കോഴിക്കോട്‌ സാമൂതിരി കുടുംബത്തിലെ രാമവര്‍മ്മരാജയുടേയും പത്മവല്ലി തമ്പുരാട്ടിയുടേയും മകനായ പ്രശാന്ത്‌ വര്‍മ്മ. ഭക്തിയുടെ തീവ്രമായ എല്ലാതലങ്ങളിലേക്കും സദസിനെ കൂട്ടികൊണ്ടുപോകയാണ്‌ അദ്ദേഹം. മണിക്കൂറുകള്‍ നീളുന്ന നാമസങ്കീര്‍ത്തനത്തിലൂടെ സദസില്‍ സന്തോഷവും ഭക്തിപാരവശ്യത്താലുള്ള കണ്ണീരും പൊഴിയുന്നു. ഞാനെന്ന ഭാവം ഇല്ലാതെ പ്രശാന്ത്‌ വര്‍മ്മയെന്ന വര്‍മ്മാജിക്കൊപ്പം ലയിക്കുന്നു.

കുമാരകേരളവര്‍മ്മയുടെ പരമ്പരയില്‍പ്പെട്ട തിരുവണ്ണൂര്‍ കോവിലകത്ത്‌ ജനിച്ച പ്രശാന്ത്‌ വര്‍മ്മ ഏഴാം വയസിലാണ്‌ സംഗീതതീര്‍ത്ഥാടനം ആരംഭിച്ചത്‌. അച്ഛന്‍ മൃദംഗകലാകാരന്‍, അമ്മ മികച്ച നര്‍ത്തകികൂടിയാണ്‌. 45 വയസിനിടയില്‍ ആയിരത്തിലധികം വേദികളില്‍ നാമസങ്കീര്‍ത്തനം നടത്തി. ജി.ദേവരാജന്‍ മാസ്റ്ററുടെ കീഴില്‍ കോഴിക്കോട്‌ യൂണിവേഴ്സിറ്റി ക്വയറില്‍ പ്രധാനിയായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ കീഴില്‍ ക്വയര്‍വര്‍ക്ക്‌ നടത്തി. ഇതോടൊപ്പം കൈതപ്രം വിശ്വനാഥനോടൊപ്പവും പ്രവര്‍ത്തിച്ചു.

ശ്രീശ്രീരവിശങ്കറിന്റെ ആശ്രമത്തില്‍ സുന്ദരകണ്ണാ…..വന്ദിതരൂപ എന്ന ഭജനയോടെ സത്സംഗില്‍ ഇടംനേടി. കേരളത്തിലെ 17ഓളം ഭജന്‍ സംഘത്തില്‍ മുഖ്യഗായകന്‍. 14ഓളം ഭജന്‍ സിഡികള്‍ പ്രശാന്ത്‌ വര്‍മ്മ പുറത്തിറക്കി. കോയമ്പത്തൂര്‍ സുലൂര്‍ അയ്യപ്പഭക്തസംഘം ‘നാമസങ്കീര്‍ത്തനകോകിലം’ പുരസ്കാരം, സൂര്യകാലടി മനയുടെ ‘ഗണപത്യസുധാരണം’, ചങ്ങനാശേരി വാകത്താനം വിശ്വകര്‍മ്മ മഹാദേവ ക്ഷേത്രത്തിന്റെ രക്തകണ്ഠസുഗുണോപാസക്‌ തുടങ്ങി ഏറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ദേവാലയങ്ങളില്‍ മാത്രമല്ല വീടുകളിലും മൊബെയിലുകളിലും പ്രശാന്ത്‌ വര്‍മ്മയുടെ നാമസങ്കീര്‍ത്തനം സംഗീതധാരയായി ഒഴുകുന്നു. ഇതിലൂടെ യാതൊരുവിധ സാമ്പത്തികനേട്ടവുംഇല്ലായെന്നതാണ്‌ ഏറെ പ്രത്യേകത. ഓരോ ഗ്രാമങ്ങളിലും ചെന്ന്‌ യുവാക്കളെ സംഘടിപ്പിച്ച്‌ ഭക്തിയുടെ ആവശ്യകത പകര്‍ന്നുകൊടുത്ത്‌ നേര്‍ദിശയിലേക്ക്‌ നയിക്കുകയെന്ന മഹത്തായ ദൗത്യം ഏറ്റെടുത്ത്‌ മുന്നോട്ടുപോകുകയാണ്‌ അദ്ദേഹം. നാമസങ്കീര്‍ത്തനത്തില്‍ മുഴുകുമ്പോള്‍ പിന്നെ പരിസരത്ത്‌ എന്ത്‌ സംഭവിക്കുന്നു എന്ന്‌ വര്‍മ്മാജി അറിയില്ല. അത്രയ്‌ക്കേറെ ആ ലഹരിയില്‍ ലയിപ്പിച്ചായിരിക്കും പാടുക. എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ച്‌…..

ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ വെങ്ങിണിശേരി എന്ന ഗ്രാമത്തില്‍ യുവതലമുറ വഴിതെറ്റി സഞ്ചരിക്കുന്നതിനിടയിലാണ്‌ പ്രശാന്ത്‌ വര്‍മ്മ എത്തുന്നത്‌. ചേറാട്ട്‌ തൃക്കോവ്‌ ശിവക്ഷേത്രം കേന്ദ്രീകരിച്ച്‌ അദ്ദേഹം ആരംഭിച്ച ഭജനമണ്ഡലി നാടിനെ ഏറെ മാറ്റിമറിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ നിന്ന്‌ മോചിതരായി ഇപ്പോള്‍ സംഗീതലഹരിയിലാണ്‌. 80 ഓളം യുവാക്കളാണ്‌ വര്‍മ്മാജിയുടെ താളത്തിനൊത്ത്‌ ഇപ്പോള്‍ പാടുന്നത്‌. 41 ഞായറാഴ്ചകളിലായി തുടര്‍ന്ന്‌ വന്ന സംഗീതസപര്യ ഇന്ന്‌ അവിടെ പര്യവസാനിക്കുമ്പോള്‍ വെങ്ങിണിശേരി ഗ്രാമം പ്രശാന്ത്‌ വര്‍മ്മയെ ആദരിക്കുകയാണ്‌. ചടങ്ങില്‍ പങ്കെടുക്കുന്നതാകട്ടെ തന്റെ ഗുരുകൂടിയായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉള്‍പ്പെടെയുള്ളവര്‍. ഈ ലോകത്ത്‌ ഇതെങ്കിലും തനിക്ക്‌ ചെയ്യാന്‍ കഴിയുന്നുണ്ടെന്ന ചാരിതാര്‍ത്ഥ്യത്തിലാണ്‌ പ്രശാന്ത്‌ വര്‍മ്മ. കീരാലൂര്‍ സ്വദേശിനി ഓമനയാണ്‌ ഭാര്യ.

കൃഷ്ണകുമാര്‍ ആമലത്ത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

Cricket

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

India

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

Kerala

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.