Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാണക്യദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2012, 10:40 pm IST
inSamskriti

പീതഃ ക്രുദ്ധേന താതശ്ചരണ തല ഹതോ വല്ലഭോ യേന രോഷാദ്‌

ആബാല്യ ദ്വിപ്രവര്യൈഃ സ്വവദനവിവരേ ധാര്യതേ വൈരണീ മേ

ഗേഹം മേ ചേദയന്തി പ്രതിദിവസമുമാ കാന്ത പൂജാ നിമിത്തം

തസ്മാദ്‌ ഖിന്ന സദാഹം ദ്വിജകുലനിലയം നാദ യുക്തം ത്യജാമി

ശ്ലോകാര്‍ത്ഥം : മഹാവിഷ്ണു ഒരിക്കല്‍ മഹാലക്ഷ്മിയോട്‌ ചോദിച്ചു : “ഭവതി എന്തുകൊണ്ട്‌ ബ്രാഹ്മണനെ അനുഗ്രഹിക്കുന്നില്ല?’

മഹാലക്ഷ്മി മറുപടിപറഞ്ഞു : “പ്രഭോ കാരണം പലതാണ്‌. എന്റെ പിതാവായ സമുദ്രത്തെ അഗസ്ത്യഋഷി പണ്ട്‌ കുടിച്ചുവറ്റിച്ചുവല്ലോ, പിന്നെ എന്റെ പ്രിയതമനായ മഹാവിഷ്ണുവിന്റെ മാറിടത്തില്‍ ഭൃഗു മഹര്‍ഷി തന്റെ പാദം പദിപ്പിക്കുകയുണ്ടായി. കൂടാതെ ഈ ബ്രാഹ്മണര്‍ എന്റെ പ്രതിയോഗിയായ വിദ്യാദേവതയെ സരസ്വതിയെ പൂജിക്കുന്നു. മാത്രമല്ല, അവര്‍ ശിവപൂജയ്‌ക്ക്‌ എന്റെ പീഠമായി കണക്കാക്കുന്ന താമരപൂവം പൊട്ടിച്ചെടുത്ത്‌ ആരാധിക്കുകയും ചെയ്യുന്നു. ഇത്രയും കൊണ്ട്‌ ഞാന്‍ ബ്രാഹ്മണരെ അനുഗ്രഹിക്കുന്നില്ല.”

ഇത്‌ ഒരു പ്രമാണം എന്ന നിലയിലോ സിദ്ധാന്തം എന്ന നിലയിലോ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. മുത്തശ്ശിക്കഥ മാതിരി ഇതും വിവരിക്കപ്പെട്ടിരിക്കുന്നു.

കാലാകാലമായി നമുക്കിടയില്‍ ഒരു വിശ്വാസമുണ്ട്‌. ലക്ഷ്മിയും സരസ്വതിയും ഒന്നിച്ചുകുടികൊള്ളില്ല. വിദ്യയും ധനവും ഒന്നിച്ച്‌ ഒരാള്‍ക്കും ലഭ്യമല്ല. ധനമുണ്ടെങ്കില്‍ വിദ്യയില്ല. വിദ്യയുണ്ടെങ്കില്‍ ധനവുമില്ല. മഹാലക്ഷ്മിയും സരസ്വതിയും ഒന്നിച്ച്‌ ഒരിടത്തും വിലസാറില്ല. ബ്രാഹ്മണര്‍ക്ക്‌ ദാരിദ്ര്യമുണ്ടെന്ന്‌ പറയുന്നതിലും ഭേദം വിദ്വജ്ജനങ്ങള്‍ ദാരിദ്ര്യമനുഭവിക്കുന്നു എന്നുപറയുന്നതാവും ശരി. എന്നാല്‍ ഇക്കാലത്ത്‌ വിദ്വജ്ജനങ്ങള്‍ക്ക്‌ ദാരിദ്ര്യമുണ്ടെന്ന വാദം വിശ്വസിക്കുക എളുപ്പമല്ല.

ഈ വാദത്തിനും ഒരു മറുവശമുണ്ട്‌. ചാതുര്‍വര്‍ണ്യ വ്യവസ്ഥയനുസരിച്ച്‌ ഏറ്റവും ഉയര്‍ന്നവന്‍ ബ്രാഹ്മണനായിരുന്നു. എങ്കിലും സമൂഹത്തിലെ ഒരു ധനസമ്പാദന ശ്രോതസ്സുകളോടും ബന്ധപ്പെടാതെ ആത്മീയാവിഷ്കാരത്തില്‍ മുഴുകി ഏകാന്ത ജീവിതം നയിക്കുകയാണ്‌ ബ്രാഹ്മണരുടെ പതിവ്‌. ക്ഷത്രിയന്‌ രാജ്യവും പ്രജകളും അധികാരവുമുണ്ട്‌. അതും പോരെങ്കില്‍ പ്രജകളെല്ലാം രാജഭോഗം എന്ന പേരില്‍ ആദായത്തിന്റെ എട്ടില്‍ ഒരുഭാഗം രാജസന്നിധിയില്‍ എത്തിക്കാറുമുണ്ടായിരുന്നു. വൈശ്യന്റെ കുലത്തൊഴില്‍ വ്യാപാരം. അത്‌ ഏറ്റവും വലിയ ധനമാര്‍ഗ്ഗമാണ്‌. ശൂദ്രനും കഷ്ടപ്പാടൊന്നുമില്ല. കാര്‍ഷിക ഉല്‍പാദനം മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. ശരിക്കുംപറഞ്ഞാല്‍ ബ്രാഹ്മണന്‌ ഈ വകതൊഴിലുകളൊന്നും അറിയില്ല. ഈശ്വരപൂജക്കിടക്ക്‌ വല്ലപ്പോഴും കിട്ടുന്ന ദക്ഷിണയോ രാജാവിന്റെ സൗമന്യം കൊണ്ട്‌ കിട്ടാനിടയുള്ള സംഭാവനയോ വൈശ്യ-ശൂദ്രന്മാരുടെ സമര്‍പ്പണമോ മാത്രമാണ്‌ സാമ്പത്തിക ആദായം. ഈ നിലയ്‌ക്ക്‌ മിക്ക ബ്രാഹ്മണര്‍ക്കും ഭിക്ഷയെടുക്കേണ്ടിവന്നിട്ടുണ്ട്‌. ഇന്നത്തെ ഭിക്ഷക്കാര്‍ ചെയ്യുന്നതുമാതിരി ‘വിശന്നിട്ടു വയ്യേ വല്ലതും തരണേ’ എന്നായിരുന്നില്ല അന്നത്തെ ബ്രാഹ്മണന്റെ ഭിക്ഷാടന ശൈലി. സാമാന്യേന സര്‍വ്വരാലും പൂജിക്കപ്പെട്ടിരുന്നതുകൊണ്ട്‌ ആശിസും അനുഗ്രഹവും വാങ്ങാന്‍വേണ്ടി ആളുകളൊക്കെ അഭിവാദ്യം ചെയ്യുമായിരുന്നു. അഭിവാദ്യവസ്തുപണമാകാം, വസ്ത്രമാകും, ധാന്യമാകാം, എന്തുമാകാം. എന്താണ്‌ കാല്‍ക്കല്‍ സമര്‍പ്പിച്ചതെന്ന്‌ നോക്കാറേയില്ല. എന്തുകിട്ടിയാലും സന്തോഷം. അതേസമയം ദരിദ്രന്‍മാരാണെങ്കില്‍ വേദാനുസാരണമുള്ള അചാരാനുഷ്ഠാനങ്ങളില്‍ വിദഗ്ധരായിരുന്നു അവര്‍. മറ്റ്‌ മൂന്നുസമുദായത്തിനും ബ്രാഹ്മണരെക്കൊണ്ട്‌ ആവശ്യവുമുണ്ടായിരുന്നു.

ഒരു ഭിക്ഷാംദേഹിയായ ബ്രാഹ്മണന്റെ ഭാഗം ചാണക്യനും കുട്ടിക്കാലത്ത്‌ അഭിനയിച്ചിട്ടുണ്ട്‌. തന്റെ സഹോദരന്മാരായ ബ്രാഹ്മണരുടെ ദാരിദ്ര്യാവസ്ഥ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ട്‌.

– എം.പി. നീലകണ്ഠന്‍ നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.