തിരുവനന്തപുരം: ദേശീയ ഗെയിംസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റൊ നിരസിച്ചു. തീരുമാനം മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചു. കഴിഞ്ഞമാസം 28നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണു നെറ്റൊയെ ഡയറക്ടര്‍ ജനറലായി നിയമിച്ചത്.
പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ സഹായിച്ചതിന് പ്രത്യുപകാരമായാണ് നെറ്റോയുടെ സ്ഥാന ലബ്ധിയെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്ഥാനത്തേക്കു വരുന്നില്ലെന്നു നെറ്റോ സര്‍ക്കാരിനെ അറിയിച്ചത്. തന്നെ ഒഴിവാക്കിക്കൊണ്ടുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: