Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉപജാപ രാഷ്‌ട്രീയത്തിന്റെ ജലവിസ്ഫോടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2012, 08:56 pm IST
in Vicharam

മുല്ലപ്പെരിയാര്‍ പ്രശ്നം മുന്‍പോട്ടുവയ്‌ക്കുന്നത്‌ സ്വയം നിര്‍ണയാധികാരമുള്ള രണ്ടു സംസ്ഥാനങ്ങളുടെ കേവല തര്‍ക്കം മാത്രമല്ല. അതിന്‌ വിവിധമാനങ്ങളുണ്ട്‌. ദശലക്ഷങ്ങളുടെ ജീവനും സ്വത്തിനും ഭൂപരിസരങ്ങള്‍ക്കും മേലേ തിരയടിക്കുന്ന ജലവിസ്ഫോടനത്തിന്റെ ഭീകരസാധ്യതയാണത്‌. നമ്മുടെ ഭരണപ്രതിപക്ഷങ്ങളുടെ നിശ്ചലമില്ലായ്‌മയുടെ ഉത്തമോദാഹരണമാണത്‌. കേരളത്തില്‍നിന്ന്‌ ദേശീയാധികാരത്തില്‍ വിഹരിക്കുന്നവരുടെ സ്വാധീന ദൗര്‍ബല്യങ്ങളും ദാസ്യവും വെളിവാക്കുന്നതായും തമിഴ്‌നാടിന്റെ അപകടകരവും സങ്കീര്‍ണവുമായ ഗോത്രസങ്കരങ്ങളുടെ കഥയായും കൂടി അത്‌ വര്‍ത്തിക്കുന്നു. ആര്യാവര്‍ത്തത്തിന്റെ ചുറ്റുവട്ടങ്ങളിലൊതുങ്ങാത്ത ദ്രാവിഡന്റെ പരുക്കനും ബാലിശവുമായ സ്വത്വനിര്‍ണയത്തിന്റെ പുറംമോടിക്കപ്പുറം ഈ തര്‍ക്കത്തിന്‌ ആഴമില്ല. അരങ്ങേറുന്നത്‌ വിവേകം നഷ്ടപ്പെട്ട തമിഴന്റെ സ്വത്വരതിയെ രാഷ്‌ട്രീയമായി മുതലെടുക്കാനുള്ള മത്സരം മാത്രമാണ്‌. പ്രകോപിപ്പിച്ചുകൊണ്ട്‌ തമിഴ്‌ രാഷ്‌ട്രീയവും നിസ്സംഗമായി ദേശീയാധികാരവും അതിന്റെ ലാഭനഷ്ടങ്ങളാരായുന്നു. അതിലെ താല്‍പ്പര്യങ്ങളൊടുങ്ങി കഴിയുമ്പോള്‍ സങ്കുചിതമായ തമിഴ്‌ രാഷ്‌ട്രീയം അതിന്റെ ഗ്രാമ്യവന്യതകളിലേക്കും ദേശീയാധികാരം അതിന്റെ നൂറുനൂറു പ്രലോഭനങ്ങളിലേക്കും തിരിച്ചുമടങ്ങിയേക്കും. പിന്നെ അവശേഷിക്കുക രമ്യമായൊരു പരിഹാരത്തിന്റെ സാധ്യതയാണ്‌. തകരാതെ തടയണയെ അതുവരെയും നമുക്ക്‌ കാത്തുവയ്‌ക്കാനാവുമോ എന്നതാണ്‌ പ്രശ്നം. മുന്നറിവുകളില്ലാതെ ഭൂമി കുതറിത്തെറിയ്‌ക്കുമ്പോള്‍ പ്രത്യേകിച്ചും.

നഷ്ടം തോന്നുക വാജ്പേയിയെപ്പോലൊരാള്‍ ദേശീയ നേതൃത്വത്തിലില്ലാത്തതിലാണ്‌. ലാഭത്തെക്കാള്‍ മൂല്യം മാനവികതയ്‌ക്കുകൊടുക്കുന്ന രാഷ്‌ട്രീയ ധാരകള്‍ അധികാരം കയ്യാളാത്തതില്‍ നമുക്ക്‌ ഖേദിക്കേണ്ടിവരും. ഇപ്പറഞ്ഞതില്‍ രാഷ്‌ട്രീയമില്ല. എന്തിനുമേതിനും ഭരണപക്ഷത്തെ പ്രതിസ്ഥാനത്തുനിറുത്തണമെന്ന ആഗ്രഹമില്ല. വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ മഹത്വവല്‍ക്കരിക്കണമെന്ന ലക്ഷ്യങ്ങളില്ല. പക്ഷേ നമ്മുടെ പരിമിതികളെ നാം നേരിടേണ്ടതുണ്ട്‌. പ്രവിശ്യകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രാഷ്‌ട്രീയ മുതലെടുപ്പിനുള്ള അവസരമായി ദേശീയാധികാരം കാണരുത്‌. ഇന്ദിരയും രാജീവും അതു ചെയ്തിട്ടുണ്ട്‌. പഞ്ചാബിലും നാഗാലാന്റിലും തൊട്ട്‌ അതിര്‍ത്തി കടന്ന്‌ ബംഗ്ലാദേശിലും ശ്രീലങ്കയിലും വരെ അതിന്റെ തിക്തത ജനം ഉണ്ടിട്ടുമുണ്ട്‌. ഒരുവശം ചേര്‍ന്നുകൊണ്ടുള്ള കുറ്റപ്പെടുത്തലോ പരിഹാരങ്ങളാരായലോ നമ്മെ എങ്ങുമെത്തിക്കുകയില്ല. ഭരണതാല്‍പ്പര്യങ്ങള്‍ പ്രാന്തവല്‍കൃത തര്‍ക്കങ്ങളില്‍നിന്നും മുതലെടുക്കുന്നത്‌, അതിന്റെ ആദ്യപകുതി നേട്ടത്തിലും അവസാന പകുതി ദുരന്തത്തിലും കലാശിക്കും. ഇവിടെ കേന്ദ്രനേതൃത്വത്തിന്‌ അതിനുള്ള നിഷേധാര്‍ജ്ജവംപോലും നഷ്ടമായിരിക്കുന്നു. ദൗര്‍ബല്യജന്യമായ പ്രീണനമാണ്‌ ഭരണകൂടം പുലര്‍ത്തുന്നത്‌, വഴിയില്ലാത്തവന്റെ വഴങ്ങിക്കൊടുപ്പ്‌. അതിന്റെ നിസ്സഹായ നിശബ്ദതയാണ്‌ ഭരണഭാഷ. സോണിയയും മന്‍മോഹനും അധികാരാശ്രിതന്മാരും ചേര്‍ന്ന്‌ മുല്ലപ്പെരിയാറിലെ കരുതല്‍ ജലം പാപപരിവര്‍ത്തനം ചെയ്യുന്നു, പീലാത്തോസിന്റെ കൈകഴുകല്‍ തീര്‍ത്ഥമായി. ദാസ്യത്തിന്റെ പ്രതിഫലം അത്‌ ഏത്‌ ലോക നീതിയിലും അടുക്കളപ്പുറവും ഒരുപിടി പഴഞ്ചോറും മാത്രമാണെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സോണിയയ്‌ക്കൊ രാഹുല്‍ രാജീവിനോ അതറിവുണ്ടാകാന്‍ വഴിയില്ല. പക്ഷേ ഓര്‍മ്മിപ്പിക്കാനുള്ള ബാധ്യത നമുക്ക്‌ തീര്‍ച്ചയായുമുണ്ട്‌.

പ്രശ്നത്തിന്റെ മാനങ്ങള്‍ പഴയതുതന്നെയാണ്‌. ഉപജാപവും രാഷ്‌ട്രീയവും തമിഴന്റെ മക്കള്‍ വാദത്തെ പ്രോത്സാഹിപ്പിക്കുക. എന്നിട്ട്‌ അതിന്റെ ലാഭം കൊയ്യുക. ഇതേ വികാരത്തോടെയാണ്‌ ശ്രീലങ്കയില്‍ രാജീവ്ഗാന്ധി യുദ്ധം തുടങ്ങിവച്ചത്‌. തമിഴനെ സംരക്ഷിക്കാനിറങ്ങിയ സേന പാര്‍ശ്വങ്ങളിലൂടെ അവനെ ആയുധീകരിച്ചു. അങ്ങനെ ഇന്ത്യയിലെ തമിഴന്റെ വംശബോധത്തെ വോട്ടാക്കി മാറ്റാമെന്ന്‌ നേതൃത്വം കണക്കുകൂട്ടി. സിഖുകാരന്റെ ചരിത്രപരവും വംശീയവുമായ അടിവേരുകളെ അവഗണിച്ച ഇന്ദിര പഞ്ചാബിനെ അകാലിദള്‍, കോണ്‍ഗ്രസ്‌ കക്ഷിരാഷ്‌ട്രീയ പ്രശ്നമാക്കി മാറ്റി. അകാലിദളിനെ പിളര്‍ത്താന്‍ രണ്ടാംകിട മതനേതാവും നാടോടിയുമായിരുന്ന ഭിന്ദ്രന്‍വാലയെ ആയുധവും ആളും നല്‍കി വളര്‍ത്തിയെടുത്തു. തീവ്രവാദത്തിന്റെ മൗലികസ്വഭാവം ഭസ്മാസുരനീതി ഇവിടെയും നിര്‍വഹിക്കപ്പെട്ടു. ആയുധവും ആളും ഇന്ദിരയ്‌ക്കുനേരെ തന്നെ ചൂണ്ടപ്പെട്ടു. ഭരണകൂടത്തിന്റെ ഭാഗികസമ്മതങ്ങളോടെ ആയുധീകരിക്കപ്പെട്ട സുവര്‍ണ്ണക്ഷേത്രം രണ്ടാംഘട്ട ലാഭേച്ഛകള്‍ക്കുള്ള വേദിയായി. എതിരാളിയെ നിര്‍മിച്ചെടുത്ത്‌ ഭരണകൂടം യുദ്ധം നടത്തി, ത്യാഗം നിറവേറ്റുന്ന മനോഭാവത്തോടെ. ദേശീയ ജനതയുടെ വികാരത്തെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ വേണ്ടി പ്രകടനധാരാളിത്തമുള്ള ഒരു സൈനിക നടപടി നിറവേറ്റപ്പെട്ടു.

മതവും വംശവും ഉപകരണമാക്കിത്തീര്‍ത്തതിന്റെ ഉദാത്തമാതൃകയാണ്‌ കോണ്‍ഗ്രസ്‌. ഗാന്ധിജി മുസ്ലീങ്ങളെ പ്രീണിപ്പിച്ചിരുന്നു. മഹത്വവല്‍ക്കരണം കൊണ്ടോ ചരിത്രത്തെ ശുദ്ധീകരിച്ചോ ഒക്കെ നാമതിനെ മറയ്‌ക്കാന്‍ പെടാപ്പാടുപെടുന്നു. അതിന്റെ ആവശ്യമില്ല. കാരണം ആ പ്രീണനത്തില്‍ ഉപജാപമോ സ്വാര്‍ത്ഥതയോ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത്‌ ഭയമായിരുന്നു, വേറിട്ടു പോകലിന്റെ ഭയം. ആ ജനാധിപത്യയോഗി വിഭജനത്തെ ഭയപ്പെട്ടിരുന്നു. അതൊഴിവാക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്ത മാര്‍ഗമായിരുന്നു പ്രീണനം. അത്‌ തിക്തവും വിപരീതവുമായ ഫലം ചെയ്തു എന്നു മാത്രം. ഗാന്ധിജിക്ക്‌ പ്രീണനം ഒരു നയമായിരുന്നുവെങ്കില്‍ നെഹ്‌റുവിനും കുടുംബത്തുടര്‍ച്ചയ്‌ക്കും അത്‌ ലക്ഷ്യവും ദൗര്‍ബല്യവുമായി. കോണ്‍ഗ്രസിന്റെ മുസ്ലീം പ്രീണനത്തിന്റെ ലക്ഷ്യം വിഭജനമാണ്‌.
ഭൂമിശാസ്ത്രപരമല്ല എന്നേയുള്ളൂ. വൈകാരികമായി, സാംസ്കാരികമായി വിഘടിച്ചകലുന്ന രണ്ട്‌ ധാരകള്‍. അവയുടെ വൈരുദ്ധ്യം. അവയുടെ സംഘര്‍ഷം അവ തുറന്നിടുന്ന ലാഭ സങ്കല്‍പ്പങ്ങളുടെ വിശാലഭൂമികയിലാണ്‌ കോണ്‍ഗ്രസ്‌ ഭാവിയുടെ എയ്യാമ്പുല്ലുകള്‍ വളര്‍ത്തുന്നത്‌. ഈ വിഭജനം ത്വരിതവും ഗാഢവുമാക്കാന്‍ മലിനമായ പരോക്ഷഭീതികള്‍ പ്രയോഗിക്കപ്പെടുന്നു. അത്‌ പുലിവരുന്നേ പുലി എന്ന ഹാസ്യജനകമായ മുന്നറിയിപ്പാണ്‌. വംശഭദ്രതകളറ്റ ജനം പുലിയായും മാനായും ഇരയായും വേട്ടക്കാരനായും രൂപാന്തരപ്പെടുകയാണ്‌, ഉപജാപരാഷ്‌ട്രീയത്തിന്റെ ഗ്രാഫിക്സുകളിലൂടെ. സഹജാവബോധം കൊണ്ടാകണം ക്രൈസ്തവസമൂഹം ആര്‍എസ്‌എസ്‌ നേതൃത്വവുമായി നടത്തിയ ഒരു തുറന്ന ചര്‍ച്ചയിലൂടെ ഈ എലിപ്പത്തായത്തിനു പുറത്തു കടന്നു. എന്നാല്‍ വിചിത്രം കണ്ണുതുറന്നുകാണാതെ ഒരു മതവിഭാഗമത്രയും നിതാന്തഭീതിയിലും പരുക്കന്‍ പൊതുധാരയോട്‌ അപകര്‍ഷതയോടെ പുറം തിരിഞ്ഞുനില്‍ക്കുന്നു. അതില്‍ത്തന്നെ ഒരു വിഭാഗം കാലങ്ങളായി തീവ്രയുദ്ധം ചെയ്തുവരികയാണ്‌, അവനവന്റെ ആത്മവിശ്വാസത്തോട്‌.

ചരിത്രബോധത്തിന്റെ കുറവുകൊണ്ടാവും സോണിയയുടെ വഴി കുറെക്കൂടി അപക്വമാണ്‌. പ്രീണനവും പ്രകോപനവും. നിയമപരിരക്ഷ നല്‍കി ന്യൂനപക്ഷങ്ങളിലെ മുഖ്യധാരകളെക്കൂടി ആക്രമണത്തിന്‌ പ്രേരിപ്പിക്കുക എന്ന ദ്വിമുഖലക്ഷ്യം സോണിയയ്‌ക്കുണ്ട്‌. മൗലികവാദികളുടെ ഒളിയാക്രമണങ്ങള്‍ക്കൊപ്പം ന്യൂനപക്ഷ സമൂഹം ഒന്നടങ്കം പങ്കെടുക്കുന്ന കലാപങ്ങള്‍കൂടി സ്പോണ്‍സര്‍ ചെയ്യുക. ഇത്‌ ഒരുപക്ഷെ പാശ്ചാത്യവും മതാത്മകവുമായ സങ്കരങ്ങളില്‍ വിജയിച്ചേക്കാം. ഭാരതം പോലെയൊരു സാംസ്ക്കാരിക ശാന്തിയില്‍ സോണിയ പുലര്‍ത്തുന്ന അസഹിഷ്ണുതയ്‌ക്ക്‌ നിലനില്‍പ്പില്ല.

ഇത്രയും കുറിച്ചത്‌ മുല്ലപ്പെരിയാര്‍ തര്‍ക്കവും പ്രീണനത്തിന്റേയും ഉപജാപത്തിന്റെയും പഴകിയ വഴിയിലൂടെത്തന്നെ സഞ്ചരിച്ചു തുടങ്ങുന്നതുകൊണ്ടാണ്‌. ഭരണനേതൃത്വത്തിന്റെ കാര്യം പറയാനില്ല. നമുക്ക്‌ പ്രധാനമന്ത്രിയിലേക്ക്‌ വരാം. നയിക്കുകയും ഭരിക്കുകയും ചെയ്യുന്ന ശരീരഭാഷയല്ല മന്‍മോഹന്‍സിങ്ങിന്റേത്‌. ആത്മവിശ്വാസത്തിന്റെ വചനങ്ങളല്ല ഉതിരുന്നത്‌. ഫെഡറല്‍ സംവിധാനത്തിലെങ്കിലും സ്റ്റേറ്റുകളെ ഇച്ഛാശക്തിയാല്‍ നിയന്ത്രിക്കാന്‍ ഇങ്ങനെ പോരാ. സമന്വയത്തിന്റെ രസതന്ത്രം വ്യക്തിപ്രഭാവമാണ്‌. വ്യക്തികള്‍ക്കുമേല്‍, സംവിധാനങ്ങള്‍ക്കുമേല്‍ വിശിഷ്ടമായ വ്യക്തിത്വത്തിന്റെ വിജയം. മന്‍മോഹനുമുമ്പില്‍ ഉമ്മന്‍ചാണ്ടി വഴങ്ങിക്കൊടുത്തേക്കും. എന്നാല്‍ വികസ്വരമാനവികതയുടെ ധാര്‍ഷ്ട്യവും പരുപരുത്ത ഗര്‍വും പേറുന്ന തമിഴന്റെ ലാവണം സ്വന്തം വംശപ്പെരുമയാണ്‌. ഗോത്ര ദൃഢതയാണ്‌. അവിടെ ജയലളിതയും കരുണാനിധിയും വൈക്കോയും പിന്നെ മക്കള്‍ കക്ഷികളത്രയും ഒരേപോലെ യോജിക്കും.
അന്ധമായ ആ മണ്ണിന്‍ വാദത്തിലേക്ക്‌ വിവേകം കടത്തിവിടുക അപാര ഗരിമയും പ്രഭാവവും വേണ്ട കര്‍മമാണ്‌. അതിനാല്‍ ഒഴിഞ്ഞുമാറുക, തീര്‍പ്പില്ലായ്‌മയെ നീട്ടിക്കൊണ്ടുപോകുക എന്നതിനപ്പുറം മന്‍മോഹന്‍ സിംഗിന്‌ വഴിയില്ല. അദ്ദേഹം നമുക്ക്‌ നല്‍കുന്നത്‌ പരിഹരിക്കാമെന്ന ഉറപ്പല്ല. ശ്രമിക്കാമെന്ന ഉറപ്പുപോലുമല്ല. നല്‍കലിന്‌ പകരം ആവശ്യപ്പെടല്‍. ഒരവധി പരിഹാരശ്രമത്തിന്‌ ഒരു മാസം. പലിശയണ്ണാച്ചിയോട്‌ നാം പറയുന്ന കാലാവധിപോലെ അത്‌ പിന്നെയും നീണ്ടുപോകാം. പ്രധാനമന്ത്രി പ്രശ്നത്തിലിടപെട്ട്‌ സംഘര്‍ഷം അവസാനിപ്പിക്കുമെന്നാണ്‌ നാം കരുതിയത്‌. പ്രശ്നം പരിഹൃതമായാല്‍ അതിനെ ചൊല്ലി ഉടലെടുത്ത സംഘര്‍ഷം സ്വാഭാവികമായിത്തന്നെ അവസാനിക്കുമെന്ന്‌ നാം ധരിച്ചു. എന്നാല്‍ അദ്ദേഹം പറഞ്ഞത്‌ നാം സംഘര്‍ഷം പരിഹരിച്ചുകഴിയുമ്പോള്‍ മാത്രം അദ്ദേഹം ഇടപെടാമെന്നാണ്‌.

ഈ അവധി വാങ്ങലിന്റെ തിക്തഫലം ആസ്വദിച്ച്‌ നമ്മുടെ രാഷ്‌ട്രീയ നേതൃത്വം തിരിച്ചുപോന്നു. മരണഭീതിയുടെ ഈ നിസ്സാരവല്‍ക്കരണം സമ്മര്‍ദ്ദ രാഷ്‌ട്രീയത്തിന്റെയും കഴിവില്ലായ്‌മയുടേയും കലര്‍പ്പുകളില്‍ക്കിടന്ന്‌ തിളയ്‌ക്കുന്നു. അതില്‍ വേവുന്നത്‌ മലയാളിയുടെ മനസ്സാണ്‌. നാം യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ തിരികെ വരിക. നമ്മുടെ പ്രതിസന്ധികള്‍ നമ്മുടെ സൃഷ്ടികളാണെന്നും അത്‌ നാം തന്നെ പരിഹരിക്കണമെന്നും മനസ്സിലാക്കുക. ജനാധിപത്യത്തിന്റെ വികലാര്‍ത്ഥങ്ങളുള്ള നടപ്പാകലാണിതെന്നും ധരിക്കുക, കക്ഷികളും രാഷ്‌ട്രീയവും പിന്‍വാങ്ങുകയും ജനതമാത്രം ശേഷിക്കുകയും ചെയ്യുക. വികടവും വിരുദ്ധവുമായ അന്തിമഫലം. പരിഹാസ്യമായ ഒരര്‍ത്ഥത്തില്‍ അധികാരം ജനങ്ങളിലേക്കു തന്നെ എത്തുകയാണ്‌. ഗാന്ധിജി കണ്ട ഒരു സ്വപ്നം തിക്തഫലിതമായി നമുക്ക്‌ യാഥാര്‍ത്ഥ്യമാകുന്നു. രഷ്‌ട്രീയത്തിന്റെ മേന്മകളിലൂടെയല്ല കഴിവുകേടിലൂടെ.

ശാഠ്യത്തിന്റെയും രാഷ്‌ട്രീയത്തിന്റേയും ദളങ്ങള്‍ വിടര്‍ത്തിയാല്‍ ശേഷിക്കുക ഒരു കുടന്ന ഭീതിയാണ്‌. മലയാളിയുടെ മൃതിഭയം. ഉറക്കം ഞെട്ടുന്ന കുഞ്ഞുങ്ങളുടെ അരക്ഷിതത്വം. ജലപഥങ്ങളില്‍ ചേക്കേറിയവന്റെ ബലിഭീതി. ജലം ഇവിടെ തര്‍ക്കവസ്തുവേ അല്ല. ക്രയവിക്രയങ്ങളില്‍ ആശയക്കുഴപ്പമില്ല. ഉള്ളത്‌ വാശി മാത്രം. വോട്ടുബാങ്കിന്റെ ജയാപജയങ്ങള്‍ മാത്രം. ഡാം പണിയുമ്പോഴും അതിനുശേഷവും അഭംഗുരമായി ജലം ലഭിക്കുമെന്ന ഉറപ്പ്‌ തമിഴ്‌നാടിന്‌. സ്വന്തം ഭൂമിയില്‍ സ്വന്തം ഡാം പണിയാനുള്ള സ്വാതന്ത്ര്യം കേരളത്തിന്‌. ഇതു നല്‍കിക്കൊണ്ട്‌ ഇരുമുഖ്യമന്ത്രിമാരേയും ഒരു മേശക്കു ചുറ്റും കേന്ദ്രഭരണകൂടം ഇരുത്തിയാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടാവുന്ന പ്രശ്നം. ഇവിടെയാണ്‌ നേതൃമികവെന്ന മാന്ത്രികത പ്രവര്‍ത്തിക്കേണ്ടത്‌. എന്നാലിവിടെ പ്രവര്‍ത്തിക്കുന്നത്‌ മൗഢ്യമാണ്‌. സ്വയം കൃതാനര്‍ത്ഥമാണ്‌. പിന്നെയുള്ളത്‌ കക്ഷിരാഷ്‌ട്രീയത്തിലെ കണക്കുകളാണ്‌. തികഞ്ഞ ഗണിതശാസ്ത്രം. മൂല്യങ്ങള്‍ക്കും മാനവികതയ്‌ക്കുമപ്പുറം കേവലം അക്കങ്ങള്‍ സ്ഥാനം പിടിക്കുന്നു. ഇരുപത്‌ അംഗങ്ങള്‍ക്കു പകരം ഇരട്ടികള്‍. അതിന്റെ സംഖ്യാശാസ്ത്രം മൃതിഭയത്തെ തുച്ഛവല്‍ക്കരിക്കുന്നു. പിന്നെയൊന്ന്‌ ലക്ഷംകോടികള്‍ വരുന്ന പണമാണ്‌. ആകാശം തീറെഴുതി വിറ്റതിന്റെ നോക്കുകൂലി. അതിന്റെ ക്രയവിക്രയങ്ങള്‍. കള്ളനും കള്ളനും കൈകോര്‍ക്കുന്നതിന്റെ അതീതതലം. ശുദ്ധമായ രാഷ്‌ട്രീയം. അതറിയാതെ പാവം മലയാളി ഭീതിയുടേയും തമിഴന്‍ പകയുടെയും തീര്‍പ്പില്ലായ്‌മയില്‍ കുടുങ്ങി ഉറക്കമൊഴിക്കുന്നു.

വിനയന്‍ കോന്നി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.