Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഓര്‍മ്മകള്‍ നിത്യഹരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2012, 09:46 pm IST
in Vicharam

നിത്യഹരിത നായകന്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക്‌ ഓടിയെത്തുന്ന പേര്‌ പ്രേംനസീറിന്റെതാണ്‌. മറ്റൊരു നിത്യഹരിത നടനും മലയാള സിനിമയിലില്ല. അദ്ദേഹം അന്തരിച്ച്‌ കാലങ്ങള്‍ കഴിഞ്ഞിട്ടും മലയാളിയുടെ മനസ്സില്‍ നിത്യഹരിതമായി നില്‍ക്കുകയാണ്‌ പ്രേംനസീറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍. മലയാള സിനിമാ പ്രേക്ഷകനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു നടനുമുണ്ടാകില്ല. ഇപ്പോഴും സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു. പ്രേംനസീര്‍ അന്തരിച്ചിട്ട്‌ തിങ്കളാഴ്ച 23 വര്‍ഷങ്ങളാകുകയാണ്‌. എന്നാല്‍ മലയാള സിനിമയില്‍ അദ്ദേഹമില്ലെന്ന്‌ കരുതാനാകുന്നില്ല.

1989 ജനുവരി 16നാണ്‌ അദ്ദേഹം അന്തരിച്ചത്‌. സിനിമയില്‍ നിരവധി റെക്കോഡുകള്‍ സ്ഥാപിക്കാന്‍ നസീറിന്‌ കഴിഞ്ഞു. നസീറിനു മുമ്പും പിമ്പും നടന്മാര്‍ നിരവധി വന്നെങ്കിലും അദ്ദേഹം സ്ഥാപിച്ച റെക്കോഡുകള്‍ മറികടക്കാന്‍ ആര്‍ക്കുമായില്ല. 917 സിനിമകളില്‍ നായകനായോ നായക പ്രാധാന്യമുള്ള റോളുകളിലോ അഭിനയിക്കുക, ഒരേ നായികയുമൊത്ത്‌ 100 ല്‍ ഏറെ സിനിമകളില്‍ അഭിനയിക്കുക ഇതെല്ലാം പ്രേംനസീറിനു സ്വന്തമായ ലോക റെക്കോഡുകളാണ്‌. ആര്‍ക്കും ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത റെക്കോഡുകള്‍. 36 കൊല്ലം എതിരില്ലാതെ സിനിമാരംഗത്ത്‌ അദ്ദേഹം നിലനിന്നു. ഇതും ഒരു സര്‍വകാല റെക്കോഡായിരിക്കും. അറുപത്തിമൂന്നാം വയസ്സിലും നസീര്‍ വളരെ ചുറുചുറുക്കുള്ള നടനായാണ്‌ വെള്ളിത്തിരയില്‍ തിളങ്ങിനിന്നത്‌. ഷീലയോടൊത്ത്‌ 107 ചിത്രങ്ങളില്‍ അഭിനയിച്ചു. ‘നിണമണിഞ്ഞ കാല്‍പ്പാടുക’ളായിരുന്നു ഈ താര ജോഡികളുടെ ആദ്യ ചിത്രം. ഉദയായുടെ ‘കടത്തനാട്ട്‌ മാക്കം’ നൂറാമത്തെ ചിത്രവും. ഷീലകഴിഞ്ഞാല്‍ നസീറിന്റെ നായികയായി കൂടുതല്‍ അഭിനയിച്ചത്‌ ജയഭാരതിയാണ്‌.

ഒരു യഥാര്‍ത്ഥ കലാകാരന്റെ പ്രതീകമായിരുന്നു നസീര്‍. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ഷാഹുല്‍ ഹമീദിന്റെയും അസുമ ബീവിയുടെയും പുത്രനായ അബ്ദുള്‍ ഖാദര്‍ പില്‍ക്കാലത്ത്‌ മലയാള സിനിമയുടെ നിത്യഹരിത നായകനും, ലോക സിനിമയുടെ അത്ഭുതവുമായി മാറിയത്‌ ഈശ്വര നിയോഗമായിരുന്നു. നാലുപതിറ്റാണ്ട്‌ കാലം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. വെള്ളിത്തിരയിലെ വിസ്മയനായകനായി ഉയരങ്ങള്‍ കീഴടക്കുമ്പോഴും സാധാരണക്കാരനായി ജീവിക്കാനായിരുന്നു നസീറിനു താല്‍പര്യം.

1952ല്‍ എസ്‌.കെ.ചാരി സംവിധാനം ചെയ്ത, പോള്‍ കല്ലുങ്കല്‍ നിര്‍മ്മിച്ച ‘മരുമകള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രേം നസീറിന്റെ തുടക്കം. ‘വിശപ്പിന്റെ വിളി’ ആയിരുന്നു ആദ്യം പുറത്തു വന്ന ചിത്രം. ഋതുക്കള്‍ മാറിമറിയുന്നതുപോലെ സിനിമയിലേക്ക്‌ നിരവധിപേര്‍ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോഴും പ്രേംനസീറെന്ന നടന്‍ ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടി വെള്ളിത്തിരയുടെ താരമായി നിലനിന്നു. 1989ല്‍ ‘ധ്വനി’ വരെ നസീര്‍ അഭിനയിച്ച സിനിമകള്‍ പ്രേക്ഷകര്‍ രണ്ടുകയ്യും നീട്ടിയാണ്‌ സ്വീകരിച്ചത്‌.

അക്കാലത്ത്‌ എല്ലാ വര്‍ഷവും പ്രേംനസീറിന്‌ ശരാശരി 15 മുതല്‍ 20 വരെ ചിത്രങ്ങള്‍ ഉണ്ടാകുമായിരുന്നു. 1979ല്‍ 39 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ഇതും റെക്കോഡാണ്‌. മലയാളത്തിലെ മികച്ച പല നിര്‍മ്മാതാക്കള്‍ക്കും ബാനറുകള്‍ക്കും ശരിയായ മേല്‍വിലാസം നിലനിര്‍ത്താന്‍ സാധിച്ചത്‌ അവരുടെ സിനിമകളില്‍ പ്രേംനസീറിന്റെ സാന്നിധ്യം ഉണ്ടായതിനാലാണ്‌. നസീര്‍ അഭിനയിച്ച ചിത്രങ്ങളുടെ വിജയം നിര്‍മ്മാതാക്കളുടെ കീശ നിറച്ചു. ഉദയ, നവോദയ, മെരിലാന്‍ഡ്‌, എവര്‍ഷൈന്‍, മഞ്ഞിലാസ്‌, ജയ്‌മാരുതി, ഷിര്‍ദ്ദിസായി, എ.ബി.രാജ്‌, സുപ്രിയ, ടി.കെ.ബി തുടങ്ങിയ ബാനറുകള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയത്‌ പ്രേംനസീറിലൂടെയാണ്‌. അക്കാലത്ത്‌ സിനിമ സ്റ്റുഡിയോകള്‍ക്കുള്ളിലാണ്‌ സംഭവിച്ചു കൊണ്ടിരുന്നത്‌. നസീര്‍ കാലത്തിന്റെ അവസാനത്തിലാണ്‌ സിനിമാ നിര്‍മ്മാണം സ്റ്റുഡിയോക്കുള്ളില്‍ നിന്ന്‌ പുറത്തേക്കിറങ്ങിയത്‌. ചിലപ്പോള്‍ ഒരു സ്റ്റുഡിയോയില്‍ തന്നെ രണ്ടും മൂന്നും സിനിമകളുടെ നിര്‍മ്മാണം നടന്നിരുന്നു. എല്ലാത്തിലും നസീര്‍ തന്നെ നായകന്‍. നായിക ഷീലയോ ജയഭാരതിയോ ആയിരിക്കും.

കലാകാരന്‌ എന്നും സമൂഹത്തോട്‌ പ്രതിബദ്ധത വേണമെന്ന പക്ഷക്കാരനായിരുന്നു നസീര്‍. തനിക്ക്‌ കിട്ടിയ അവസരങ്ങള്‍ പൂര്‍ണ്ണമായി സമൂഹത്തിനും ജനനന്മയ്‌ക്കും ഉപകരിക്കുന്ന രീതിയിലാണ്‌ അദ്ദേഹം ജീവിച്ചത്‌. കഷ്ടപ്പെടുന്നവരെ ഒന്നും തിരികെ പ്രതീക്ഷിക്കാതെ മനസ്സറിഞ്ഞ്‌ സഹായിക്കാനുള്ള വലിയ മനസ്സ്‌ അദ്ദേഹത്തിനുണ്ടായിരുന്നെന്ന്‌ അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. തന്നെ നായകനാക്കി സിനിമ നിര്‍മ്മിക്കുന്ന നിര്‍മ്മാതാവിന്‌ ആ സിനിമയില്‍ നിന്ന്‌ നഷ്ടമുണ്ടായാല്‍ നഷ്ടം നികത്തുന്നതിന്‌ അദ്ദേഹം തന്നെ രംഗത്തിറങ്ങുമായിരുന്നു. വീണ്ടും സിനിമ നിര്‍മ്മിക്കാന്‍ പ്രതിഫലം വാങ്ങാതെ നസീര്‍ തന്റെ ദിവസങ്ങള്‍ നല്‍കിയിരുന്നു.

ഒരിക്കല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘വെള്ളം’ എന്ന ചലച്ചിത്രം വളരെ വൈകിയാണ്‌ റിലീസ്‌ ചെയ്തത്‌. സാമ്പത്തികം തന്നെ പ്രശ്നം. നല്ല കലാമൂല്യമുള്ള സിനിമയായിരുന്നു ‘വെള്ളം’. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ചിത്രത്തിന്റെ നിര്‍മ്മാണം മുടക്കി. ചിത്രീകരണം യുദ്ധ കാലാടിസ്ഥാനത്തില്‍ ആരംഭിച്ച്‌ സിനിമ തിയറ്ററുകളില്‍ എത്താന്‍ സഹായിച്ചത്‌ നസീറായിരുന്നു. അക്കാലത്ത്‌ സിനിമാ സംഘടനകളോ സിനിമാ വിലക്കുകളോ ഉണ്ടായിരുന്നില്ല. മാക്ടയില്ല, അമ്മയില്ല, അസോസിയേഷനുകളില്ല. അന്ന്‌ ചലച്ചിത്ര കുടുംബമായിരുന്നു. കലാകാരന്മാരും സാങ്കേതിക വിദഗ്‌ദ്ധരും തമ്മില്‍ നല്ല ആശയ വിനിമയം ഉണ്ടായിരുന്നു. എല്ലായിടത്തും പ്രേംനസീറിന്റെ കണ്ണും മനസ്സും ഓടിയെത്തിയിരുന്നു.

അവരെ സഹായിക്കാനും അദ്ദേഹം എന്നും മുന്നില്‍ നിന്നു. സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക്‌ ആരും നിര്‍ബന്ധിക്കാതെ എല്ലാ വര്‍ഷവും സ്വമേധയാ അദ്ദേഹം സംഭാവന നല്‍കി. മലയാള സിനിമയില്‍ പ്രേംനസീര്‍ ഒരു നടന്‍ ആയിരുന്നില്ല. ഒരു പ്രതിഭാസമായിരുന്നു. ജന ഹൃദയങ്ങളില്‍ ഇന്നും ആ വലിയ കലാകാരന്‍ ജീവിക്കുന്നത്‌ അദ്ദേഹത്തിന്റെ സ്വഭാവ മഹിമകൊണ്ടുകൂടിയാണ്‌. പ്രേംനസീറിനെ ഒരു കാലത്ത്‌ തള്ളിപ്പറഞ്ഞവര്‍ തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക്‌ തീയറ്ററുകള്‍ നിറച്ചിട്ടുണ്ട്‌. വടക്കന്‍പാട്ടു സിനിമകളില്‍ അഭിനയിക്കുമ്പോള്‍ നസീര്‍ പ്രകടിപ്പിച്ച അഭിനയ പാടവം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്‌.

മലയാള സിനിമയില്‍ പ്രേംനസീര്‍ നിറഞ്ഞു നിന്ന കാലത്ത്‌ സിനിമ സാധാരണക്കാരന്റെ കലയായിരുന്നു. അല്ലെങ്കില്‍ നമ്മുടെ പ്രേക്ഷകര്‍ അത്തരത്തില്‍ വിശ്വസിച്ചു. പ്രേംനസീറെന്ന നടന്റെ ഇടപെടലുകളായിരുന്നു അതിനു കാരണം. തീയറ്ററില്‍ രണ്ടു രൂപ നല്‍കി സാധാരണ ടിക്കറ്റില്‍ കയറുന്നവരെയും പത്തു രൂപ നല്‍കി ഉയര്‍ന്ന ക്ലാസ്സില്‍ കയറുന്നവരെയും ഒരുപോലെ രസിപ്പിക്കാന്‍ നസീര്‍ സിനിമകള്‍ക്കു കഴിഞ്ഞു. നസീര്‍ സിനിമകളെ കണക്കറ്റ്‌ വിമര്‍ശിച്ചവര്‍ പോലും സിനിമ കാണാന്‍ തീയറ്ററിലെത്തി. നായികയുമൊത്തു മരംചുറ്റി പ്രേമിക്കുന്ന നായകനാണ്‌ നസീറെന്നായിരുന്നു കൂടുതല്‍ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ അത്തരം സിനിമകള്‍ പ്രദര്‍ശന വിജയം നേടുകയും ചെയ്തു.

നസീറിന്റെ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു യേശുദാസിന്റെ ശബ്ദത്തിലുള്ള പാട്ടുകള്‍. നസീര്‍ പാടിയഭിനയിക്കുമ്പോള്‍ പാട്ടിലേക്ക്‌ അദ്ദേഹം ഇഴുകിയിറങ്ങിച്ചെന്നിരുന്നു. യേശുദാസ്‌ ഏറ്റവും കൂടുതല്‍ പാടിയത്‌ പ്രേംനസീറിനുവേണ്ടിയായിരുന്നു. യേശുദാസിന്റെ ശബ്ദവും നസീറിന്റെ ചുണ്ടും വേറിട്ടു നില്‍ക്കുന്നതായിരുന്നില്ല. പ്രശസ്തമായ പലപാട്ടുകളും ഗന്ധര്‍വ്വന്റെ ശബ്ദത്തിലൂടെ കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യമെത്തുന്ന രൂപം പ്രേംനസീറിന്റെതാണ്‌.

1989 ജനുവരി 16ന്‌ പ്രകൃതി പോലും നിശ്ചലമായി എന്നാണ്‌ അന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌. അദ്ദേഹം മരിച്ചെന്ന്‌ വിശ്വസിക്കാന്‍ ആര്‍ക്കുമായില്ല. ഗാനഗന്ധര്‍വ്വനും കരയാതിരിക്കാനായില്ല. നസീറിന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ നിന്ന്‌ തൊഴുകൈകളോടെ അദ്ദേഹം പാടിയപ്പോള്‍ പ്രകൃതിയും തേങ്ങിയിട്ടുണ്ടാകും. “ഈ മനോഹര തീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി….”

പ്രേംനസീറിന്‌ മരണമില്ല. നിത്യഹരിത ജീവിതമാണദ്ദേഹത്തിന്റെത്‌. മരണത്തിന്റെ 23-ാ‍ം വാര്‍ഷികത്തിലും അദ്ദേഹത്തെ ഓര്‍ക്കാന്‍ കഴിയുന്നതും അതിനാലാണ്‌.

ആര്‍.പ്രദീപ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.