Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നഴ്സുമാര്‍ക്ക്‌ ആശ്വാസമാകുന്ന വിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2012, 10:45 pm IST
inVicharam

നഴ്സുമാര്‍ക്ക്‌ മിനിമം വേതനം നല്‍കണമെന്നും അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ നഴ്സുമാര്‍ക്ക്‌ സമാധാനപരമായി സമരം ചെയ്യാന്‍ ആശുപത്രിവളപ്പിനുള്ളില്‍ പ്രത്യേക സ്ഥലം അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്‌. മിനിമം വേതനം സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട ഹൈക്കോടതി മിനിമം വേജസ്‌ ആക്ട്‌ 2009 ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള വേതനം നഴ്സുമാര്‍ക്ക്‌ നല്‍കുന്നുണ്ടോ എന്നാരാഞ്ഞ്‌ വേതനകാര്യത്തില്‍ ട്രെയിനി എന്നോ പ്രൊബേഷന്‍ എന്നോ വേര്‍തിരിവ്‌ പാടില്ലെന്നും പറഞ്ഞിരിക്കുകയാണ്‌. നഴ്സുമാര്‍ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കേരളത്തില്‍തന്നെ പല ആശുപത്രികളിലും സേവന-വേതന വ്യവസ്ഥകളില്‍ പ്രതിഷേധിച്ചും ബോണ്ടടിസ്ഥാനത്തില്‍ ജോലി നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്‌ക്കുന്നതിനെതിരെയും നാളുകളായി സമരരംഗത്തായിരുന്നു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ നഴ്സുമാരുടെ ഇതേ ആവശ്യമുന്നയിച്ചുള്ള സമരം പത്താം ദിവസത്തിലേക്ക്‌ കടക്കവേയാണ്‌ കോടതി ഉത്തരവ്‌. അടുത്ത നാല്‍പത്തഞ്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ നഴ്സുമാര്‍ക്ക്‌ മിനിമം വേതനം നടപ്പാക്കുമെന്നാണ്‌ സംസ്ഥാന തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ പ്രഖ്യാപനം. തലസ്ഥാന നഗരമായ ദല്‍ഹിയില്‍ തുടങ്ങിയ നഴ്സുമാരുടെ സമരം പിന്നീട്‌ മുംബൈയിലേക്കും കൊല്‍ക്കത്തയിലേക്കും ഇപ്പോള്‍ കേരളത്തിലേക്കും വ്യാപിച്ചിരിക്കുന്നു. മുംബൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ബോണ്ട്‌ അടിസ്ഥാനത്തില്‍ നിയമിച്ച നഴ്സ്‌ കാലാവധി തീരുന്നതിന്‌ മുമ്പ്‌ രാജിവെക്കാന്‍ ശ്രമിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി നല്‍കാന്‍ വിസമ്മതിച്ച മാനേജ്മെന്റ്‌ 50,000 രൂപ ബോണ്ട്‌ സംഖ്യയും ആവശ്യപ്പെടുകയുണ്ടായി. ഇൗ‍ തുക കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ മലയാളിയായിരുന്ന നഴ്സ്‌ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ്‌ നഴ്സിംഗ്‌ രംഗത്ത്‌ നടക്കുന്ന ചൂഷണങ്ങള്‍ പുറത്തായത്‌.

സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സുമാര്‍ക്ക്‌ ശമ്പളം 30,000 രൂപയാണ്‌. സ്വകാര്യ ആശുപത്രികളില്‍ ഇത്‌ മൂവായിരമാണ്‌. നഴ്സുമാര്‍ക്ക്‌ കൃത്യമായ ഡ്യൂട്ടി സമയം നല്‍കാതെ അമിത ജോലി ചെയ്യിക്കുന്നു. ബോണ്ടടിസ്ഥാനത്തില്‍ നിയമനം നേടുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്‌ക്കുന്നു. ഇത്‌ ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിലെ രീതിയാണ്‌. ആതുരശുശ്രൂഷാരംഗത്തുള്ള നഴ്സുമാരില്‍ ഭൂരിഭാഗവും മലയാളികളാണ്‌. മലയാളി നഴ്സുമാരുടേത്‌ ആഗോളസാന്നിധ്യമാണ്‌. അവരുടെ സേവനപരതയും രോഗികളോടുള്ള പ്രതിബദ്ധതയും ആര്‍ദ്രമായ പെരുമാറ്റവും ആഗോളതലത്തില്‍ പ്രശംസ നേടിയെടുത്തിട്ടുണ്ട്‌. ഭൂരിഭാഗം നഴ്സുമാരും സാമ്പത്തികഭദ്രതയുള്ള കുടുംബങ്ങളില്‍നിന്ന്‌ വരുന്നവരല്ല. വിദ്യാഭ്യാസ ലോണ്‍ എടുത്ത്‌ പഠിച്ച്‌ ജോലി നേടി കടം തീര്‍ക്കുന്നവരാണവര്‍. വായ്‌പ തിരിച്ചടക്കാതെ വരുമ്പോള്‍ കുടുംബങ്ങള്‍ ജപ്തി ഭീഷണി നേരിടുന്നു. നഴ്സുമാരുടെ വേതനസ്ഥിരത ഉറപ്പുവരുത്തിയില്ലെങ്കില്‍ കര്‍ഷക ആത്മഹത്യകള്‍ നഴ്സിംഗ്‌ മേഖലയിലേക്ക്‌ വ്യാപിക്കാം. നഴ്സുമാര്‍ പഠിച്ചിറങ്ങുന്നത്‌ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥിതി നിലനില്‍ക്കുന്ന വിദേശത്ത്‌ ജോലി ലക്ഷ്യമിട്ടാണ്‌. പക്ഷെ അതിന്‌ മുമ്പ്‌ അവര്‍ക്ക്‌ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമായതുകൊണ്ടാണ്‌ അവര്‍ സ്വകാര്യ ആശുപത്രികളില്‍ ജോലി തേടുന്നത്‌. കേരളത്തിലെ ആരോഗ്യരംഗത്തെ 70 ശതമാനം ആശുപത്രികളും സ്വകാര്യരംഗത്താണ്‌ എന്ന കാര്യവും പ്രസ്താവ്യമാണ്‌.

അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നഴ്സുമാര്‍ സമരരംഗത്തിറങ്ങിയത്‌ കൃത്യമായ വേതനം ലഭിക്കാതെ, വായ്‌പ തിരിച്ചടക്കാന്‍ സാധിക്കാതെ ജപ്തിഭീഷണി നേരിട്ടപ്പോഴാണ്‌. ഹൈക്കോടതി മിനിമം വേജ്‌ ആക്ട്‌ പ്രകാരം വേതനം നല്‍കണമെന്നാണ്‌ ഉത്തരവിട്ടിരിക്കുന്നത്‌. 2009 ലെ മിനിമം വേജസ്‌ ആക്ട്‌ പ്രകാരം അടിസ്ഥാന മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക്‌ അലവന്‍സടക്കം എണ്ണായിരം രൂപയാണ്‌ കുറഞ്ഞ ശമ്പളം. പക്ഷെ സ്പെഷ്യാലിറ്റി ആശുപത്രികളില്‍പോലും നഴ്സിന്‌ ലഭിക്കുന്ന ശമ്പളം മൂവായിരം തൊട്ട്‌ അയ്യായിരം വരെയാണ്‌. ജോലിസമയം 12 മണിക്കൂര്‍ വരെ നീളും. ഇരുപത്‌ കിടക്കകളുള്ള പ്രാഥമികാരോഗ്യ കേന്ദ്ര-ക്ലിനിക്കുകള്‍, നൂറ്‌ കിടക്കകളും നാല്‌ സ്പെഷ്യാലിറ്റികളും ഉള്ള സ്പെഷ്യാലിറ്റി കേഡര്‍, വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ എന്നിങ്ങനെയാണ്‌ കേരളത്തില്‍ തരംതിരിച്ചാണ്‌. ഒടുവിലത്തെ വിഭാഗത്തില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ക്ക്‌ സംസ്ഥാന എക്കണോമിക്സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ ബ്യൂറോ നിശ്ചയിക്കുന്ന ദിനബത്തക്കും നഴ്സുമാര്‍ അര്‍ഹരാണ്‌. ഇങ്ങനെ നിയമവ്യവസ്ഥ പ്രകാരം അര്‍ഹതയുള്ള വേതനം പോലും നല്‍കാതെ ചുരുങ്ങിയ വേതനത്തില്‍ കൂടുതല്‍ സമയം ജോലിചെയ്യിപ്പിച്ച്‌ ചൂഷണംചെയ്യുകയാണ്‌. ആതുരസേവന രംഗത്തെ മാലാഖമാരെ സമരരംഗത്തെത്തിച്ചത്‌ ‘ഞങ്ങള്‍ നഴ്സുമാര്‍ അടിമകളല്ല’ എന്ന മുദ്രാവാക്യവുമായാണ്‌.

മുംബൈ ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യയെത്തുടര്‍ന്നുള്ള സമരം കേരള എംപിമാര്‍ ഇടപെട്ട്‌ പരിഹരിച്ച്‌ ബോണ്ട്‌ വ്യവസ്ഥ തുടരരുതെന്ന്‌ നിര്‍ദ്ദേശം നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുനല്‍കാന്‍ നടപടിയെടുക്കുകയുണ്ടായി. ഇതിനുശേഷം മുംബൈയിലും ദല്‍ഹിയിലും കൊല്‍ക്കത്തയിലും അനേകം മലയാളി നഴ്സുമാര്‍ രാജിവെച്ചതായി വാര്‍ത്തയുണ്ടായിരുന്നു. അങ്കമാലി സമരത്തിന്‌ വര്‍ഗീയഛായ പോലും കൈവന്നത്‌ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ അങ്കമാലി ടൗണില്‍ സമരം നടത്തിയപ്പോഴാണ്‌. യുണൈറ്റഡ്‌ നഴ്സസ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. വിവിധ രാഷ്‌ട്രീയപാര്‍ട്ടിക്കാര്‍ പക്ഷെ ഈ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചത്‌ ഇവര്‍ അനുഭവിക്കുന്ന അനീതി തിരിച്ചറിഞ്ഞതിനാലാണ്‌. ആതുരസേവന രംഗത്ത്‌ സമരം ഒട്ടും ആശാസ്യമല്ല. അത്യാസന്ന നിലയില്‍ കിടക്കുന്ന, തീവ്രപരിചരണം വേണ്ട രോഗികള്‍ക്ക്‌ പോലും പരിചരണം കിട്ടാതാകുന്ന അവസ്ഥ മാനേജ്മെന്റുകളുടെ പിടിവലിമൂലം ഉണ്ടാകരുത്‌. സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നഴ്സുമാര്‍ പോലും അമിത ജോലിയും തുഛവേതനവും നല്‍കുന്നതിനെതിരെ സമരരംഗത്തിറങ്ങിയപ്പോഴാണ്‌ കേരളത്തിലെ ആശുപത്രികളിലെ മിനിമം വേതനം സംബന്ധിച്ച്‌ പഠനം നടത്താന്‍ തൊഴില്‍വകുപ്പ്‌ തയ്യാറായിരിക്കുന്നത്‌. ഇപ്പോള്‍ ഈ വിഷയത്തില്‍ കോടതിയും ഇടപെട്ട സ്ഥിതിക്ക്‌ നഴ്സുമാരുടെ ദുരവസ്ഥക്കും രോഗികളുടെ ദുരവസ്ഥക്കും പരിഹാരമുണ്ടാകും എന്ന്‌ പ്രതീക്ഷിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.