Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മദനിയുടെ മാധ്യമ ചാവേറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2012, 09:21 pm IST
in Vicharam

മാധ്യമ പ്രവര്‍ത്തക എന്ന മറ ഉപയോഗിച്ച്‌ കുടകിലെത്തി അബ്ദുള്‍ നാസര്‍ മദനിക്കും മറ്റുമെതിരായ കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന്‌ കണ്ടെത്തിയാണ്‌ കെ.കെ.ഷാഹിനക്കെതിരെ കര്‍ണാടക പോലീസ്‌ കേസെടുത്തത്‌. അറസ്റ്റ്‌ ഭയന്ന്‌ ഷാഹിന മുന്‍കൂര്‍ ജാമ്യത്തിന്‌ ശ്രമിച്ചെങ്കിലും അപേക്ഷ കോടതി പരിഗണിച്ചില്ല. കേസില്‍ പ്രതിയായ ഷാഹിന മദനിക്കുവേണ്ടി തുടര്‍ന്നും വാദിച്ചുകൊണ്ടിരിക്കുകയാണ്‌.

ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ മലയാളികള്‍ക്ക്‌ സുപരിചിതയായ ഷാഹിന ‘ഓപ്പണ്‍’ മാസികയുടെ ലേഖികയുമായി. ജിഹാദിന്റെ വഴി തെരഞ്ഞെടുത്തിട്ടുള്ളവര്‍ക്ക്‌ ആത്മവീര്യം പകരുന്ന ‘തെഹല്‍ക’യുടെ പ്രതിനിധിയായാണ്‌ ഷാഹിന കുടകിലെത്തിയതും ഇഞ്ചികൃഷിക്കെന്ന പേരില്‍ തടിയന്റവിട നസീര്‍ പാട്ടത്തിനെടുത്ത സ്ഥലത്ത്‌ മദനി എത്തിയിരുന്നതായി പോലീസിന്‌ മൊഴി കൊടുക്കാന്‍ തയ്യാറായ സാക്ഷികളില്‍നിന്ന്‌ വിവരങ്ങള്‍ ശേഖരിച്ചതും. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഉള്‍വിളികൊണ്ടും മനുഷ്യാവകാശ സംരക്ഷണത്തിനുള്ള വ്യഗ്രതകൊണ്ടും സ്വമേധയാ കുടകില്‍ എത്തിച്ചേരുകയായിരുന്നില്ല ഷാഹിന. മദനിക്കെതിരായ സാക്ഷികളുടെ കാര്യത്തില്‍ അതിയായ താല്‍പ്പര്യമുള്ള ചിലര്‍ സംഘടനാപരമായിത്തന്നെ സ്വന്തം വാഹനത്തില്‍ ഷാഹിനയെ അവിടെ എത്തിക്കുകയായിരുന്നുവത്രെ. സാക്ഷികളെ സ്വാധീനിക്കാനെത്തിയ ഷാഹിന അക്കാര്യത്തില്‍ വിജയിച്ചില്ല. എന്നാല്‍ മദനിക്കുവേണ്ടി തന്റെ ലാവണമായ ‘തെഹല്‍ക’യില്‍ പിന്നീടും ഭീകരമായി വാദിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരുന്നു.

മദനിയുടെ കാര്യത്തില്‍ ഷാഹിന മുന്‍പേ പറക്കുന്ന പക്ഷിയൊന്നുമല്ല. തെക്കന്‍ കേരളത്തില്‍ കെട്ടഴിച്ചുവിട്ട ഒരു കലാപത്തോടെ പൊതുരംഗത്ത്‌ പ്രത്യക്ഷപ്പെട്ട്‌ വര്‍ഗീയവിഷം വമിപ്പിക്കുന്ന പ്രസംഗങ്ങളിലൂടെയും മറ്റ്‌ വിധ്വംസക പ്രവൃത്തികളിലൂടെയും നിയമവാഴ്ചയെ നിരന്തരം വെല്ലുവിളിച്ച്‌ മത-രാഷ്‌ട്രീയ നേതാവായി ഉയര്‍ന്ന മദനിയെ വെള്ളപൂശി പത്ര-ദൃശ്യമാധ്യമങ്ങളില്‍ അവതരിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ഫോര്‍ത്ത്‌ എസ്റ്റേറ്റുകാര്‍ കേരളത്തില്‍ നിരവധിയാണ്‌. മദനിയുടെ പിആര്‍ഒമാരായും രാഷ്‌ട്രീയ ദല്ലാളുകളായും അധഃപതിച്ച ഇവരില്‍ പലരും ഷാഹിനയെപ്പോലെ തന്നെ സ്വന്തം മാധ്യമസ്ഥാപനങ്ങളില്‍ ഇപ്പോഴും വളരെ സജീവമാണ്‌. ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്‌ ബാംഗ്ലൂര്‍ സ്ഫോടന പരമ്പരക്കേസില്‍ പ്രതിയായി കര്‍ണാടകയിലെ പാരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിക്ക്‌ സുപ്രീംകോടതി ജാമ്യം നിഷേധിച്ച നടപടിക്ക്‌ ലഭിക്കാതെ പോയ വാര്‍ത്താ പ്രാധാന്യം.

മദനിയുടെ ‘മോചന’ത്തിനായി മൂന്ന്‌ ആവശ്യങ്ങളാണ്‌ സുപ്രീംകോടതിയില്‍ പ്രതിഭാഗം അഭിഭാഷകര്‍ ഉന്നയിച്ചത്‌. മദനിക്ക്‌ ജാമ്യം നല്‍കുകയോ ചികിത്സക്കായി ഇടക്കാല ജാമ്യം നല്‍കുകയോ ചെയ്യുക. അതുമല്ലെങ്കില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ കേരളത്തില്‍ ചികിത്സിക്കാന്‍ അനുവദിക്കുക എന്നിവയായിരുന്നു മദനിയുടെ ആവശ്യങ്ങള്‍. മദനിക്കെതിരെയുള്ളത്‌ ഗൂഢാലോചന കുറ്റമല്ല. കുറ്റം ചെയ്തവരെ സംരക്ഷിച്ചുവെന്ന്‌ മാത്രമാണ്‌. ഇനിയും കുറ്റം ചുമത്താത്ത സാഹചര്യത്തില്‍ പരമാവധി അഞ്ച്‌ വര്‍ഷം ശിക്ഷ ലഭിക്കാവുന്ന ഈ കുറ്റത്തിന്റെ പേരില്‍ ഇപ്പോള്‍തന്നെ ഒന്നരവര്‍ഷമായി തടവനുഭവിക്കുന്ന മദനിക്ക്‌ ജാമ്യം നല്‍കണമെന്നതായിരുന്നു വാദഗതികള്‍. ജസ്റ്റിസുമാരായ പി.സദാശിവവും ചെലമേശ്വറും അടങ്ങുന്ന ബെഞ്ചാണ്‌ ഹര്‍ജി നിരസിച്ചത്‌. ഒരു കാല്‍ മാത്രമുള്ള, നട്ടെല്ല്‌ തകര്‍ന്ന മദനി സുരക്ഷാ ഭീഷണിയല്ല എന്ന പ്രതിഭാഗത്തിന്റെ വാദഗതിയിലേക്ക്‌ ശ്രദ്ധ ക്ഷണിച്ചുകൊണ്ട്‌ “ശാരീരികമായി ഒന്നും ചെയ്തില്ലെങ്കിലും ഒരിടത്ത്‌ ഇരുന്നുകൊണ്ടും അത്ഭുതങ്ങള്‍ കാണിക്കാമെന്ന്‌” ജസ്റ്റിസ്‌ പി.സദാശിവം അഭിപ്രായപ്പെടുകയും ചെയ്തു. വീല്‍ ചെയറിലിരുന്നുകൊണ്ടും ഒരാള്‍ക്ക്‌ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാമെന്നാണ്‌ കോടതി പറയാതെ പറഞ്ഞത്‌. മദനിയുടെ ആവശ്യം നേരത്തെ കര്‍ണാടക ഹൈക്കോടതി നിരസിച്ച സാഹചര്യത്തിലും ജാമ്യഹര്‍ജി ആദ്യം പരിഗണിച്ച സുപ്രീംകോടതി ബെഞ്ചില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നതിനാലും ജാമ്യം നിഷേധിച്ച പുതിയ ബെഞ്ചിന്റെ ഉത്തരവ്‌ നിര്‍ണായകമായിരുന്നു.

വായനക്കാര്‍ അറിയേണ്ടിയിരുന്ന ഈ വാര്‍ത്ത അവരുടെ കണ്ണില്‍പ്പെടാത്തവിധം ഉള്‍പ്പേജുകളില്‍ ഒതുക്കുകയാണ്‌ കേരളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ ചെയ്തത്‌. മനസ്സില്ലാമനസ്സോടെ പ്രസിദ്ധീകരിച്ച ചില പത്രങ്ങളാകട്ടെ വീല്‍ ചെയറിലിരുന്നും ഒരാള്‍ക്ക്‌ ഗൂഢാലോചന നടത്താം എന്ന അര്‍ത്ഥത്തിലുള്ള കോടതിയുടെ പരാമര്‍ശം വാര്‍ത്തയില്‍നിന്ന്‌ ഒഴിവാക്കുകയും ചെയ്തു. മതപരമായി മദനിയുടെ പക്ഷത്തുനില്‍ക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ ‘മാധ്യമം’ കാണിച്ച മാന്യതപോലും ഈ മുഖ്യധാരാ പത്രങ്ങള്‍ക്കുണ്ടായില്ല. (മദനിയോട്‌ നീതിപീഠം അനീതി ചെയ്തിരിക്കുന്നു എന്നാണ്‌ ‘മാധ്യമ’ത്തിന്റെ വാര്‍ത്തയില്‍നിന്ന്‌ വായിച്ചെടുക്കാന്‍ കഴിയുന്നതെങ്കിലും അത്‌ ഒന്നാം പേജില്‍ തന്നെ പത്രം കൊടുത്തു) പരമോന്നത നീതിപീഠത്തിന്റെ ഉത്തരവായിരുന്നിട്ടും വാര്‍ത്ത മദനിക്കെതിരായതിനാല്‍ അത്‌ നിങ്ങള്‍ വായനക്കാര്‍ അറിയേണ്ടതില്ല എന്ന മനോഭാവം മാധ്യമങ്ങളിലെ മദനിയുടെ ചാവേറുകള്‍ക്കുള്ളതാണ്‌ ഇതിന്‌ കാരണം.

‘ബ്രേക്കിംഗ്‌ ന്യൂസ്‌’ ആയി വാര്‍ത്ത കാണിച്ച ദൃശ്യമാധ്യമങ്ങള്‍ ചെയ്തത്‌ മറ്റൊന്നാണ്‌. സുപ്രീംകോടതി പരാമര്‍ശത്തെ നിര്‍വീര്യമാക്കാന്‍ എന്നവണ്ണം മദനിയുടെ വക്കാലത്തുമായി നടക്കുന്ന ചില മനുഷ്യാവകാശക്കാരെ അണിനിരത്തി ചര്‍ച്ച സംഘടിപ്പിക്കുകയായിരുന്നു പല ചാനലുകളും. മദനിക്കെതിരായ ഉത്തരവ്‌ പുറപ്പെടുവിച്ചതിലൂടെ കോടതിക്ക്‌ ഹൃദയമില്ലെന്നുവരെ പ്രഖ്യാപിക്കാന്‍ നിയമവും മാധ്യമധര്‍മവും എന്തെന്ന്‌ അറിയാവുന്ന ഡോ.സെബാസ്റ്റ്യന്‍ പോള്‍ തയ്യറായപ്പോള്‍ മനുഷ്യാവകാശപ്പോരാട്ടത്തിന്‌ ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ മതിയാവില്ലെന്ന്‌ കണ്ട്‌ രൂപം നല്‍കിയ ‘ഫിഫ്ത്ത്‌ എസ്റ്റേറ്റി’ലിരുന്നുകൊണ്ട്‌ ബി.ആര്‍.പി.ഭാസ്ക്കര്‍ പ്രഖ്യാപിച്ചത്‌ ഇത്തരം കോടതി ഉത്തരവുകള്‍ നിലനില്‍ക്കുന്ന രാഷ്‌ട്രീയ വ്യവസ്ഥിതിയുടെ പ്രതിഫലനമാണെന്നാണ്‌. അല്‍-ഖ്വയ്ദയും താലിബാനുമൊക്കെ ഭരിക്കുന്ന ഒരു രാജ്യമായിരുന്നെങ്കില്‍ ഇതുപോലൊരു ഉത്തരവ്‌ പ്രകടിപ്പിക്കാന്‍ കോടതികള്‍ക്ക്‌ ധൈര്യം വരില്ലെന്ന്‌ ചുരുക്കം. ചര്‍ച്ചയില്‍ പങ്കെടുത്ത്‌ കോടതിവിധിയെ അനുകൂലിച്ച്‌ അഭിപ്രായ പ്രകടനം നടത്തിയ അപൂര്‍വം ചിലരുടെ കഴുത്തിന്‌ പിടിച്ച്‌ നിശബ്ദരാക്കുകയാണ്‌ അവതാര(ങ്ങള്‍)കന്മാര്‍ ചെയ്തത്‌. നിങ്ങള്‍ക്ക്‌ അഭിപ്രായം പറയാം. അത്‌ പക്ഷെ മദനിക്ക്‌ എതിരാവരുത്‌ എന്ന സമീപനമാണ്‌ ചില ചാനലുകള്‍ സ്വീകരിച്ചത്‌.

ഒരാളുടെ മരണത്തിനും ഇരുപത്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കാനും ഇടയാക്കി 2008 ജൂലായ്‌ 25 ന്‌ ബംഗളൂരു നഗരത്തില്‍ നടന്ന ബോംബു സ്ഫോടനങ്ങളുടെ പേരിലാണ്‌ മദനിയ്‌ക്കും മറ്റ്‌ 31 പേര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്‌. മരണസംഖ്യ കുറഞ്ഞുപോയത്‌ ബോംബ്‌ സ്ഥാപിച്ചതില്‍ വന്ന വീഴ്ചകൊണ്ടായിരുന്നു. കേസിലെ പ്രതികളില്‍ തടിയന്റവിട നസീറിനെയും സര്‍ഫ്രാസ്‌ നവാസിനെയും പോലുള്ള കൊടുംഭീകരവാദികളുണ്ട്‌. ലഷ്ക്കറെ തൊയ്ബയുടെ പരിശീലനത്തിനായി പാക്കിസ്ഥാനിലേയ്‌ക്ക്‌ കടക്കാന്‍ ശ്രമിക്കുമ്പോള്‍ കാശ്മീരില്‍ വെച്ച്‌ കൊല്ലപ്പെട്ട അഫ്താബ്‌, മുഹമ്മദ്‌ ഫയാസ്‌, മുഹമ്മദ്‌ യാസിന്‍ എന്നിവര്‍ക്കു പുറമെ റിയാസ്‌ (ഇയാളും കാശ്മീരില്‍ കൊല്ലപ്പെട്ടിരുന്നു), സലീം എന്നീ പാക്‌ പൗരന്മാരും അലി എന്ന ഒമാന്‍കാരനും കേസില്‍ പ്രതികളാണ്‌. വിദേശ ഭീകര സംഘടനകള്‍ക്ക്‌ ബന്ധമുള്ള, രാജ്യാന്തര ഗൂഢാലോചന നടന്നിരിക്കാനിടയുള്ള ഇത്തരമൊരു കേസിലാണ്‌ മദനിയും മുഖ്യപ്രതിയായിട്ടുള്ളത്‌. ഇത്തരമൊരു കേസിനെക്കുറിച്ചാണ്‌ കുറ്റം ചെയ്തവരെ സംരക്ഷിച്ചുവെന്ന്‌ മാത്രമാണ്‌ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളതെന്ന്‌ മദനിയുടെ അഭിഭാഷകര്‍ ലാഘവ ബുദ്ധിയോടെ കോടതിയില്‍ വാദിച്ചത്‌. ഈ അഭിഭാഷകര്‍ എഴുതി എഡിറ്റു ചെയ്തു കൊടുത്തതുപോലത്തെ വാര്‍ത്തയാണ്‌ ഇത്‌ സംബന്ധിച്ച്‌ മുഖ്യധാരാ മലയാള പത്രങ്ങളില്‍ വന്നത്‌. മാധ്യമ സാക്ഷരതയും മാധ്യമ സാന്ദ്രതയും മറ്റേതൊരു സംസ്ഥാനത്തെക്കാളും അധികമുള്ള കേരളത്തില്‍ സ്വന്തമായി പത്രവും ചാനലുമൊന്നും ഇല്ലാതെതന്നെ മദനി എന്ന മതനേതാവ്‌ റൂപെര്‍ട്ട്‌ മര്‍ഡോക്കിനെപ്പോലെ മറ്റൊരു മാധ്യമ സമ്രാട്ടായി മാറിയിരിക്കുന്നു!

ഒരു കേസില്‍ കോടതി വെറുതെ വിട്ടയാളെ മറ്റൊരു കേസിലും കുറ്റവാളിയായി കണ്ടെത്താനോ ശിക്ഷിക്കാനോ പാടില്ല എന്ന വിചിത്രമായ വാദഗതിയും മദനിയുടെ കാര്യത്തില്‍ ഉന്നയിക്കപ്പെടുന്നുണ്ട്‌. ജാമ്യഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയിലും മദനിയുടെ അഭിഭാഷകര്‍ ഈ വാദം ഉന്നയിച്ചു. കോയമ്പത്തൂര്‍ ബോംബ്‌ സ്ഫോടനക്കേസില്‍ ഒമ്പത്‌ വര്‍ഷം വിചാരണത്തടവുകാരനായി കിടക്കേണ്ടിവന്ന മദനിയെ അവസാനം കോടതി വെറുതെ വിട്ടതാണ്‌ ഇങ്ങനെ വാദിക്കുന്നതിന്റെ അടിസ്ഥാനം. ഒരു കേസില്‍ ഒരാള്‍ ശിക്ഷിക്കപ്പടാതെ പോകുന്നത്‌ അയാള്‍ കുറ്റം ചെയ്യാത്തതുകൊണ്ട്‌ മാത്രമാവില്ല, കുറ്റം ചെയ്തുവെന്ന്‌ മതിയായ തെളിവുകളോടെ നിയമപരമായി സ്ഥാപിക്കാന്‍ കഴിയാത്തതുകൊണ്ട്‌ കൂടിയാണ്‌. കോയമ്പത്തൂര്‍ കേസില്‍ മദനിയ്‌ക്ക്‌ അനുകൂലമായ ഘടകങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന്‌ ഇവിടെ പ്രസക്തമല്ലാത്തതുകൊണ്ട്‌ പറയുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയെ ലക്ഷ്യമിട്ട്‌ നടത്തിയ ബോംബ്‌ സ്ഫോടനത്തില്‍ അറുപതോളം പേര്‍ കൊല്ലപ്പെട്ടു എന്ന സത്യം കാണാതെ പോകരുത്‌. ഇത്തരമൊരു കേസിലാണ്‌ മദനി പ്രതിയായത്‌. മദനിയുടെ കൂട്ടുപ്രതികളില്‍ പലരും ശിക്ഷിക്കപ്പെട്ടുവെന്നും ഓര്‍ക്കണം. മദനിയെ കുടുക്കാന്‍ ആരെങ്കിലും കെട്ടിച്ചമച്ച സാങ്കല്‍പ്പിക കഥയായിരുന്നില്ല കോയമ്പത്തൂര്‍ ബോംബ്‌ സ്ഫോടനം. വിചിത്രമെന്നു പറയട്ടെ മദനിയെക്കുറിച്ച്‌ വാര്‍ത്ത കൊടുക്കേണ്ടി വരുമ്പോഴൊക്കെ മലയാള മാധ്യമങ്ങള്‍ പലതും ഇതേക്കുറിച്ച്‌ അശ്ലീലമായ മൗനമാണ്‌ പുലര്‍ത്തുന്നത്‌.

സുപ്രീംകോടതി ഇപ്പോള്‍ ജാമ്യം നിഷേധിച്ചത്‌ മദനിയുടെ അഭിഭാഷകരെയും അനുയായികളെയും മാത്രമല്ല ചില മാധ്യമങ്ങളെയും നിരാശപ്പെടുത്തി. മദനി ആവശ്യപ്പെടുന്ന ചികിത്സ ജയിലില്‍ ലഭ്യമാക്കിയിട്ടും അത്‌ പോരെന്ന്‌ പറഞ്ഞാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. കൂടുതല്‍ ചികിത്സക്കായി (അതും കേരളത്തില്‍ തന്നെ) ജാമ്യമോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്ന ആവശ്യത്തിനുപിന്നില്‍ മദനിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കക്കുപരി എങ്ങനെയും ജയില്‍ മോചിതനാക്കി കേരളത്തിലെത്തിക്കുകയെന്ന തന്ത്രമാണ്‌ ഉണ്ടായിരുന്നത്‌. ഒരിക്കല്‍ കേരളത്തിലെത്തിക്കഴിഞ്ഞാല്‍ തിരികെ ബാംഗ്ലൂര്‍ ജയിലില്‍ പോകാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന്‌ ബന്ധപ്പെട്ടവര്‍ ആലോചിച്ചുറച്ചിട്ടുണ്ട്‌. കേസില്‍ പ്രതിയായ മദനിയെ ഒന്നരവര്‍ഷം മുമ്പ്‌ കോടതിയുടെ വാറണ്ടുമായി വന്നിട്ടും കര്‍ണാടക പോലീസിനെക്കൊണ്ട്‌ അറസ്റ്റ്‌ ചെയ്യിക്കാതിരിക്കാന്‍ കൊല്ലത്തെ മൈനാഗപ്പള്ളിയിലെ ആസ്ഥാനത്ത്‌ മാധ്യമ സഹകരണത്തോടെ സൃഷ്ടിച്ചെടുത്ത ഭീകരാന്തരീക്ഷം ആരും മറന്നിട്ടില്ല. പോലീസും കോടതിയും ജയിലുമൊക്കെ കേരളത്തിലുമുണ്ടല്ലോ എന്ന്‌ പറഞ്ഞായിരുന്നു മദനി ബ്രിഗേഡ്‌ അന്ന്‌ നിയമവാഴ്ചയെ വെല്ലുവിളിച്ചത്‌. വീണ്ടും കേരളത്തിലെത്തിയാല്‍ മദനിക്കുവേണ്ടി ഇത്തരം രംഗങ്ങള്‍ പുനഃസൃഷ്ടിക്കാന്‍ ഒബി വാനുകളും ക്യാമറകളും ഗണ്‍മൈക്കുകളും റെഡിയായിരുന്നു. എന്തുചെയ്യാം, ‘ഹൃദയശൂന്യമായ’ നീതിപീഠം എല്ലാം തുലച്ചിരിക്കുന്നു.

മുരളി പാറപ്പുറം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.