ഹൈദരാബാദ്: പാക്കിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ട് ഇന്ത്യയില്‍ വിതരണം ചെയ്ത സംഘത്തിലെ 11പേരെ എന്‍.ഐ.എ സംഘം അറസ്റ്റു ചെയ്തു. അറസ്റ്റിലായ മുഴുവന്‍ പേരും ബംഗാളികളാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡിനിടെയാണ് സംഘം അറസ്റ്റിലായത്.
കഴിഞ്ഞ മാസങ്ങളില്‍ തിരുവനന്തപുരം ജില്ലയിലെ പാറശാലയിലും കോട്ടയം ജില്ലയിലെ കറുകച്ചാലിലും ബംഗാളീകള് അടക്കമുള്ള അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും ലക്ഷങ്ങളുടെ കള്ളനോട്ട് പിടികൂടിയിരുന്നു. ഇതില്‍ പാറശാലയില്‍ പിടികൂടിയ ബംഗാളി തൊഴിലാളികളുടെ ടെലിഫോണ്‍ രേഖകളില്‍ നിന്നാണ് ഹൈദരാബാദിലെ സംഘത്തെക്കുറിച്ച് സൂചനകള്‍ ലഭിക്കുന്നത്.
ദല്‍ഹി, ഹൈദരാബാദ്, ചെന്നൈ, ബംഗളുരു, മാല്‍ഡ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ഇപ്പോള്‍ പിടിയിലായവര്‍ വെസ്റ്റ് ബംഗാളിലെ മാല്‍ഡ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: