മെക്സിക്കോസിറ്റി: മെക്സിക്കോയില്‍ പത്രപ്രവര്ത്തകന് കൊല്ലപ്പെട്ടു. ലാ അള്‍ട്ടിമ പലബ്രാ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ റൗള്‍ ഗാര്‍സയാണ് അക്രമികളുടെ വെടിയേറ്റു മരിച്ചത്. കഡെറെയ്റ്റ സിറ്റിയിലാണു സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റേറ്റ് പത്രപ്രവര്‍ത്തക അസോസിയേഷന് റാലി നടത്തി.
2000നു ശേഷം മെക്സിക്കോയില്‍ ആക്രമണങ്ങളില്‍ 75 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അമ്പതിലധികം പേരെ കാണാതായി. 2011ല്‍ ഒമ്പതു പേര് കൊല്ലപ്പെട്ടു. അധോലോകസംഘങ്ങള്ക്കെതിരെ എഴുതിയവരാണ് മരിച്ചവരിലേറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: