Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസ്‌ അര്‍ഹിക്കുന്ന അവഹേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2012, 08:53 pm IST
in Vicharam

കോണ്‍ഗ്രസിന്‌ വേണമെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചുപോവാമെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം കോണ്‍ഗ്രസിനെയും കേന്ദ്രസര്‍ക്കാരിനെയും അനിശ്ചിതത്വത്തിലേക്ക്‌ എടുത്തെറിഞ്ഞിരിക്കുകയാണ്‌. ഏറെക്കാലമായി നീറിപ്പുകഞ്ഞുകൊണ്ടിരുന്ന ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൊല്‍ക്കത്തയിലെ ഇന്ദിരാഭവന്‌ ബംഗാളി കവി കാസി നസ്‌റുള്‍ ഇസ്ലാമിന്റെ പേര്‌ നല്‍കാനുള്ള മമതാ സര്‍ക്കാരിന്റെ തീരുമാനത്തെത്തുടര്‍ന്ന്‌ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുകയായിരുന്നു. ലോക്സഭയിലേതുപോലെ ദുര്‍ബലമായ ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച്‌ പാസാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം ചെറുത്തുതോല്‍പ്പിച്ചതില്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന കക്ഷിയായിരുന്നിട്ടും തൃണമൂല്‍ കോണ്‍ഗ്രസ്‌ നിര്‍ണായക പങ്ക്‌ വഹിച്ചു. ഇതിനുമുമ്പ്‌ ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്തുവന്ന മമതക്ക്‌ മുന്നില്‍ കേന്ദ്രസര്‍ക്കാരിന്‌ മുട്ടുമടക്കേണ്ടിവന്നു. മമതയുടെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ സര്‍ക്കാര്‍ തീരുമാനംതന്നെ പിന്‍വലിച്ചു. അടിക്കടിയുണ്ടാകുന്ന പെട്രോള്‍ വിലവര്‍ധന, വിദേശനിക്ഷേപപ്രശ്നം, ലോക്പാല്‍ ബില്ലിന്റെ മറവില്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള ശ്രമം എന്നിവയെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായി മമതാ ബാനര്‍ജി നിരന്തരമായി ഏറ്റുമുട്ടി.

മമതയുടെ എതിര്‍പ്പ്‌ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും തികഞ്ഞ ആശയക്കുഴപ്പത്തിലാണ്‌. ലോക്പാല്‍ ബില്‍ ചര്‍ച്ച ചെയ്ത രാജ്യസഭയിലും ലോക്സഭയിലും മമതയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ്‌ കൊണ്ടുവന്ന ഭേദഗതികള്‍ കേന്ദ്രസര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയാണ്‌ കോണ്‍ഗ്രസിനോടുള്ള മമതയുടെ ഇപ്പോഴത്തെ വെല്ലുവിളി. ബംഗാളില്‍ കോണ്‍ഗ്രസിന്റെയും തൃണമൂലിന്റെയും വിദ്യാര്‍ത്ഥിസംഘടനകള്‍ തമ്മില്‍ ഏറ്റുമുട്ടി കോളേജ്‌ പ്രിന്‍സിപ്പലായ ദിലീപ്‌ സര്‍ക്കാരിന്‌ പരിക്കേറ്റത്‌ മമതക്കെതിരായ ആയുധമാക്കി കോണ്‍ഗ്രസുകാര്‍ ഉപയോഗിച്ചത്‌ അവരെ പ്രകോപിപ്പിച്ചിരുന്നു. തന്റെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്‌ കരുക്കള്‍ നീക്കുകയാണെന്ന്‌ മമത തുറന്നടിച്ചു. സിപിഎമ്മിനെ സഹായിക്കാന്‍ സംസ്ഥാനത്ത്‌ അരാജകത്വം സൃഷ്ടിക്കാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നതെന്നും സര്‍ക്കാരും പാര്‍ട്ടിയും ഇത്തരം നടപടികള്‍ വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ മമതാ ബാനര്‍ജി കോണ്‍ഗ്രസിന്‌ മുന്നറിയിപ്പ്‌ നല്‍കി. ലോക്പാല്‍ ബില്ലില്‍ തന്നിഷ്ടപ്രകാരമാണ്‌ കോണ്‍ഗ്രസ്‌ ലോകായുക്തയെ ഉള്‍പ്പെടുത്തിയതെന്നും തങ്ങളുടെ വാക്കുകള്‍ കോണ്‍ഗ്രസ്‌ കേട്ടില്ലെന്നും മമത കുറ്റപ്പെടുത്തുന്നു.

സിപിഎമ്മിനൊപ്പം പോകാമെന്നാണ്‌ കോണ്‍ഗ്രസ്‌ കരുതുന്നതെങ്കില്‍ അങ്ങനെയാവാമെന്നും വാതില്‍ അവര്‍ക്കായി തുറന്നുകിടക്കുന്നുവെന്നും മമത പ്രഖ്യാപിച്ചത്‌ കോണ്‍ഗ്രസിന്റെ തനിനിറം തുറന്നുകാട്ടുന്നതാണ്‌. പശ്ചിമബംഗാളില്‍ മമതക്കെതിരെ സിപിഎമ്മുമായി രഹസ്യധാരണയില്‍ ഏര്‍പ്പെട്ടിട്ടുള്ള കോണ്‍ഗ്രസ്‌ നേതാക്കളെ ലക്ഷ്യംവെച്ചാണ്‌ അവര്‍ ഈ പ്രഖ്യാപനം നടത്തിയത്‌. കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ബംഗാളില്‍ ഇനി പിടിച്ചുനില്‍ക്കാനാവില്ലെന്ന്‌ സിപിഎമ്മിനറിയാം. ഉത്തര്‍പ്രദേശിലും മണിപ്പൂരിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ ഒറ്റക്ക്‌ മത്സരിക്കാന്‍ തീരുമാനിച്ചത്‌ താന്‍ കോണ്‍ഗ്രസിനെ വകവെക്കുന്നില്ലെന്ന മമതയുടെ സന്ദേശമാണ്‌. നെല്ലിന്‌ സര്‍ക്കാര്‍ മതിയായ താങ്ങുവില നല്‍കിയില്ലെന്ന്‌ ആരോപിച്ച്‌ കോണ്‍ഗ്രസ്‌ കൊല്‍ക്കത്തയില്‍ പ്രകടനം നടത്തിയത്‌ മമതക്ക്‌ സഹിക്കാവുന്നതിലുമേറെയായിരുന്നു. മമതാ സര്‍ക്കാരിലെ കോണ്‍ഗ്രസ്‌ മന്ത്രിയായ മനസ്‌ ഭൂനിയ, ദീപാദാസ്‌ മുന്‍ഷി എംപി, കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ പ്രദീപ്‌ ഭട്ടാചാര്യ എന്നിവര്‍ പ്രകടനത്തിനിടെ ബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. താങ്ങുവില കൂട്ടണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം നടത്തിവരുന്നതിനിടെ കോണ്‍ഗ്രസും രംഗത്തിറങ്ങിയതാണ്‌ മമതയെ ചൊടിപ്പിച്ചത്‌.

വിവിധ പ്രശ്നങ്ങളുടെ പേരില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്‌ വെല്ലുവിളി ഉയര്‍ത്തിയ തൃണമൂലിന്‌ സിപിഎമ്മിനൊപ്പം കൈകോര്‍ത്ത്‌ ബംഗാളില്‍ തിരിച്ചടി നല്‍കുകയാണെന്നായിരുന്നു കോണ്‍ഗ്രസ്‌ നേതാക്കളുടെ ഭാവം. ഇതാണിപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്‌. നൂറ്റിയിരുപത്തഞ്ച്‌ വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസിന്‌ ഒരു പാര്‍ട്ടിയെയും പേടിയില്ലെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം വെറും ധൈര്യം നടിക്കലാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. നാണക്കേട്‌ മറച്ചുപിടിക്കാന്‍ അവര്‍ക്ക്‌ വേറെ വഴിയില്ല. മമതയുടെ കടന്നാക്രമണത്തെ അവഗണിച്ചും സംസ്ഥാന മന്ത്രിസഭയില്‍ തുടരാനുള്ള പശ്ചിമബംഗാള്‍ കോണ്‍ഗ്രസിന്റെ തീരുമാനം അവരുടെ ഗത്യന്തരമില്ലായ്‌മയ്‌ക്ക്‌ തെളിവാണ്‌. തങ്ങള്‍ ആരെയും തൃപ്തിപ്പെടുത്താനല്ല മന്ത്രിസഭയില്‍ തുടരുന്നതെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളം സര്‍ക്കാരില്‍ ഉണ്ടാകുമെന്നും പശ്ചിമബംഗാള്‍ കോണ്‍ഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ പ്രദീപ്‌ ഭട്ടാചാര്യ വീമ്പടിക്കുന്നുണ്ടെങ്കിലും ഭരണം നിലനിര്‍ത്താന്‍ മമതയ്‌ക്ക്‌ കോണ്‍ഗ്രസിന്റെ സഹായം ആവശ്യമില്ലെന്ന കാര്യം അദ്ദേഹം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്‌. സഖ്യം വിട്ടുപോകാന്‍ കോണ്‍ഗ്രസിന്‌ സ്വാതന്ത്ര്യമുണ്ടെന്ന മമതയുടെ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം വ്യക്തമാണെങ്കിലും തങ്ങള്‍ ആരുടെയും ഔദാര്യത്തിലല്ല സര്‍ക്കാരില്‍ തുടരുന്നതെന്ന്‌ ഭട്ടാചാര്യ പറയുന്നു.

കോണ്‍ഗ്രസും തൃണമൂലും ഒരുമിച്ചാണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ നേരിട്ടതെന്നും കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ പ്രയോജനം അവര്‍ക്ക്‌ കിട്ടിയെന്നുമൊക്കെയുള്ള ഭട്ടാചാര്യയുടെ വാദഗതികള്‍ക്ക്‌ മമത പുല്ലുവില കല്‍പ്പിക്കില്ല. മമതക്ക്‌ കോണ്‍ഗ്രസിനെയല്ല, കോണ്‍ഗ്രസിന്‌ മമതയെയാണ്‌ വേണ്ടത്‌. കേന്ദ്രസര്‍ക്കാരിന്റെ നിലനില്‍പ്പ്‌ പോലും ഒരര്‍ത്ഥത്തില്‍ മമതയെ ആശ്രയിച്ചാണ്‌. 12 എംപിമാരുള്ള അവര്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്റെ നില പരുങ്ങലിലാവും. ഇത്‌ നല്ലപോലെ അറിയാവുന്നതുകൊണ്ടാണ്‌ ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ നിരുപാധികമായി പിന്‍വലിച്ചത്‌. പശ്ചിമബംഗാളിലാണെങ്കില്‍ കോണ്‍ഗ്രസിന്റെ സഹായമില്ലാതെതന്നെ ഭരിക്കാനുള്ള അംഗബലം മമതയുടെ തൃണമൂലിനുണ്ട്‌.
കഠിനമായ കാലത്തുപോലും കോണ്‍ഗ്രസ്‌ നേതാവായിരുന്ന മമതയുടെ മുന്നില്‍ സോണിയാ കോണ്‍ഗ്രസുകാരുടെ അടവുകളൊന്നും വിലപ്പോവില്ല. കേന്ദ്ര ധനമന്ത്രിയും ബംഗാളിയുമായ പ്രണബ്‌ മുഖര്‍ജിക്ക്‌ മാത്രമാണ്‌ അവരോട്‌ നേരെനിന്ന്‌ എന്തെങ്കിലും സംസാരിക്കാന്‍തന്നെ കഴിയുക. കോണ്‍ഗ്രസ്‌ ഭരിക്കുന്ന സോണിയക്കും രാജ്യം ഭരിക്കുന്ന മന്‍മോഹന്‍സിംഗിനും കപിലിനും സിബലിനും ബന്‍സാലിനുമൊക്കെ മമതയെ പേടിയാണ്‌. അധിക്ഷേപം സഹിച്ചും മമതയുമായുള്ള സഖ്യത്തില്‍ അവര്‍ തുടരുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.