Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭഗവദ്ഗീതാ നിരോധനത്തിന്‌ പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2011, 08:58 pm IST
in Vicharam

തീവ്രവാദ ഗ്രന്ഥമെന്നാരോപിച്ച്‌ ഭഗവത്ഗീതയ്‌ക്ക്‌ റഷ്യയില്‍ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യം സൈബീരിയയിലെ ഒരു കോടതി നിരാകരിച്ചിരിക്കുകയാണല്ലൊ. ഇസ്കോണിന്റെ സ്ഥാപകനായ ഭക്തിവേദാന്ത പ്രഭു പാദസ്വാമിയുടെ “ഭഗവത്ഗീതാ അസ്‌ ഇറ്റ്‌ഈസ്‌” എന്ന റഷ്യന്‍ പരിഭാഷ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ്‌ റഷ്യന്‍ ഓര്‍ത്തഡോക്സ്‌ ക്രിസ്ത്യന്‍ സഭ മുന്‍കയ്യെടുത്ത്‌ കേസ്‌ കൊടുത്തത്‌. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ കേസ്‌ കോടതിയിലായിരുന്നു. ഭഗവത്ഗീത പൂര്‍ണമായും നിരോധിക്കുകയും സമൂഹത്തില്‍ അസ്വാരസ്യമുണ്ടാക്കുന്ന ഒരു ഗ്രന്ഥമാണെന്ന്‌ പ്രഖ്യാപിക്കുകയും വേണമെന്നായിരുന്നു പരാതിക്കാര്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ കോടതി ഡിസംബര്‍ 28 ന്‌ ഈ ആവശ്യം നിരാകരിക്കുകയാണുണ്ടായത്‌.

സോവിയറ്റ്‌ യൂണിയന്‍ കമ്മ്യൂണിസം ഉപേക്ഷിച്ച്‌ വേര്‍പിരിഞ്ഞതോടെ സ്റ്റാലിന്‍ അടിച്ചമര്‍ത്തിയിരുന്ന ക്രിസ്ത്യന്‍ മിഷനറി സംഘടനകളും ക്രൈസ്തവ സഭകളും പൂര്‍വാധികം ശക്തിയോടെ റഷ്യയില്‍ ആധിപത്യമുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. സ്റ്റാലിന്റെ പ്രതിമ ഉള്‍പ്പെടെ കമ്മ്യൂണിസത്തിന്റെ അവശിഷ്ടങ്ങളെല്ലാം റഷ്യയില്‍നിന്നും തുടച്ചുമാറ്റുവാന്‍ തുടങ്ങി. പ്രസിദ്ധമായ സ്റ്റാലിന്‍ ഗ്രാഡ്‌ പട്ടണത്തിന്‌ സെന്റ്‌ പീറ്റേഴ്സ്‌ ബര്‍ഗ്‌ എന്ന പേരിട്ടു. ആരും പ്രാര്‍ത്ഥിക്കാനില്ലാത്തതിനാല്‍ ഉപേക്ഷിച്ച പള്ളികളില്‍ ആളുകളെ കൂട്ടാനാണ്‌ ഇപ്പോള്‍ ക്രൈസ്തവ സഭകളുടെ ശ്രമം. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ (ഇസ്കോണ്‍) പ്രവര്‍ത്തകര്‍ക്ക്‌ ക്രിസ്ത്യന്‍ സഭകളില്‍നിന്നും ശക്തമായ എതിര്‍പ്പാണ്‌ നേരിടുന്നത്‌. കാരണം ഭഗവത്ഗീതയുമായി തട്ടിച്ചുനോക്കുമ്പോള്‍ റഷ്യന്‍ ജനതയ്‌ക്ക്‌ കൂടുതലായി ഒന്നും കൊടുക്കുവാന്‍ ബൈബിളിലോ തങ്ങളുടെ പക്കലോ ഇല്ലെന്ന അപകര്‍ഷതാബോധവും റഷ്യന്‍ പരിഭാഷയിലുള്ള ഭഗവത്ഗീത സാധാരണ ജനങ്ങളുടെ മുമ്പിലെത്തിയാല്‍ ബൈബിളിന്‌ നിലനില്‍പ്പ്‌ ഉണ്ടാകുകയില്ലെന്നുള്ള തിരിച്ചറിവുമാണ്‌ ക്രൈസ്തവ സഭകള്‍ ഭഗവത്ഗീതാ പരിഭാഷയ്‌ക്കെതിരെ നീങ്ങുവാനുള്ള കാരണം.

രണ്ടുവര്‍ഷം മുമ്പ്‌ ഇസ്കോണ്‍ മോസ്കോ നഗരത്തില്‍ നിര്‍മിച്ചിരിക്കുന്ന ഒരു ശ്രീകൃഷ്ണക്ഷേത്രം മോസ്കൊ മേയര്‍ പൊളിച്ചു കളഞ്ഞിരുന്നു. തദ്ദേശീയരും വിദേശികളുമായ 3000 ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായിരുന്നു ആ ക്ഷേത്രം. അത്‌ പുനര്‍നിര്‍മിക്കുവാന്‍ ഹിന്ദുക്കള്‍ തയ്യാറായി മുന്നോട്ട്‌ വന്നപ്പോള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്രോഹിയായ പിശാചും നരകശക്തിയുടെ ആള്‍രൂപവും സ്ത്രീലമ്പടനുമാണെന്നും വിഗ്രഹാരാധന റഷ്യയിലെ ക്രിസ്ത്യാനികളുടെ മതവിശ്വാസത്തേയും സംസ്ക്കാരത്തേയും വ്രണപ്പെടുത്തുന്നതാണെന്നും അതുകൊണ്ട്‌ ഹിന്ദുക്കള്‍ക്ക്‌ ക്ഷേത്രം പണിയുവാന്‍ അനുവാദം കൊടുക്കരുതെന്നുമാവശ്യപ്പെട്ട്‌ റഷ്യന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ഫാദര്‍ നിക്കന്‍ മോസ്കോ മേയര്‍ക്ക്‌ കത്തു കൊടുക്കുകയുണ്ടായി. ഇംഗ്ലണ്ട്‌, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഹിന്ദുക്കളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുവാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാറുണ്ട്‌. ആഗോള ക്രൈസ്തവ സഭകളുടെ കറുത്ത കരങ്ങള്‍ അതിനു പിന്നിലുണ്ടെന്ന്‌ സൂക്ഷ്മപരിശോധനയില്‍ കാണാന്‍ കഴിയും. ഇന്ത്യയില്‍ ക്രൈസ്തവ പീഡനം നടക്കുന്നുവെന്നാരോപിച്ച്‌ ഗുജറാത്തിലുണ്ടായ ഭൂകമ്പം കര്‍ത്താവിന്റെ ശിക്ഷയാണെന്നും അതിനാല്‍ ഭാരതത്തിന്‌ സഹായം നല്‍കരുതെന്നും ഇക്കൂട്ടര്‍ അമേരിക്കന്‍ സര്‍ക്കാരിന്‌ നിവേദനം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സെമറ്റിക്‌ മതങ്ങളില്‍ അന്യസംസ്ക്കാരങ്ങളെ നശിപ്പിക്കുന്നതിലും ജനങ്ങളെ നിര്‍ബന്ധമായി മതപരിവര്‍ത്തനം ചെയ്യിക്കുന്നതിലും അല്ലാത്തവരെ കൂട്ടക്കൊല ചെയ്യുന്നതിലും ക്രിസ്തുമതത്തിനും ഇസ്ലാം മതത്തിനൊപ്പം സ്ഥാനമുണ്ട്‌. ഒരൊറ്റ പ്രവാചകന്‍ ഒരൊറ്റ മതഗ്രന്ഥം ഇതാണ്‌ സെമറ്റിക്‌ മതങ്ങളുടെ മുഖമുദ്ര. ഇവയില്‍ വിശ്വസിക്കാത്തവരെല്ലാം അവിശ്വാസികളും മതംമാറ്റം ചെയ്യപ്പെടേണ്ട പാപികളുമാണ്‌. ക്രിസ്തുമതവും ഇസ്ലാമിനെപ്പോലെ ജനസമൂഹത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു. പാപികളെന്നും അപാപികളെന്നും. ക്രിസ്തുവിന്‌ മുമ്പ്‌ ജനിച്ച കോടാനുകോടി ജനങ്ങളും അവതാര പുരുഷന്മാരും ഋഷികളും പുണ്യാത്മാക്കളുമെല്ലാം ക്രിസ്തുവിന്റെ ദൃഷ്ടിയില്‍ പാപികളാണ്‌. അങ്ങനെയുള്ളവരുടെ പാപം ഏറ്റെടുത്ത്‌ ജനങ്ങളെ രക്ഷിക്കുവാന്‍ വേണ്ടിയാണ്‌ ക്രിസ്തു പിറന്നതെന്നാണ്‌ ബൈബിള്‍ ഉദ്ഘോഷിക്കുന്നത്‌. ക്രിസ്തുവിനെ വിശ്വസിക്കാത്തവരെല്ലാം പാപികളും നരകാര്‍ഹരുമാണ്‌. അതുകൊണ്ട്‌ രക്ഷ വേണമെങ്കില്‍ കുരിശിന്റെ വഴിയെ വരുക. ജനസമൂഹത്തെ വിശ്വാസത്തിന്റെ പേരില്‍ അവഹേളിക്കുന്ന ഒരു പ്രസ്താവനയല്ലേ ഇത്‌? ജനസമൂഹത്തില്‍ സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ഇത്തരം പ്രസ്താവനകള്‍ നിരോധിക്കുകയല്ലേ വേണ്ടത്‌?

ജനങ്ങളെ വിശ്വാസികളെന്നും അവിശ്വാസികളെന്നും രണ്ടായി തിരിച്ച്‌ അവിശ്വാസികളെ കൂട്ടത്തോടെ ബലം പ്രയോഗിച്ചും ഇസ്ലാമിലേക്ക്‌ മതപരിവര്‍ത്തനം ചെയ്യുകയോ അല്ലാത്തപക്ഷം അവരെ ഉന്മൂലനം ചെയ്യുകയോ വേണമെന്നും ലോകം മുഴുവന്‍ ഇസ്ലാമീകരിക്കുവാന്‍ ശ്രമിക്കേണ്ടത്‌ ഓരോ മുസല്‍മാന്റേയും കടമയാണെന്നും നിര്‍ദ്ദേശിക്കുന്ന ഒരു മതമാണ്‌ ഇസ്ലാം മതം. ഖുറാനില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്‌ ഇതെല്ലാം. തന്മൂലം മറ്റ്‌ ജനങ്ങളുമായി സഹവര്‍ത്തിത്വം ഇല്ലാതെവരുന്നു. എപ്പോഴും സംഘര്‍ഷവും അസ്വസ്ഥതയും. ജനങ്ങള്‍ തമ്മില്‍ പകയും വിദ്വേഷവും പ്രചരിപ്പിച്ച്‌ സമാധാനത്തെ ധ്വംസിക്കുന്ന 37 വചനങ്ങളും വിവിധ മതങ്ങള്‍ തമ്മില്‍ ശത്രുതയും വെറുപ്പും അവിശ്വാസവും വളര്‍ത്തുന്ന 17 വചനങ്ങളും അന്യമതങ്ങളെ ആക്ഷേപിക്കുന്നതും അന്യമത വിശ്വാസങ്ങളെ അവഹേളിക്കുന്നതുമായ 31 വചനങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ ഖുറാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കല്‍ക്കട്ടാ ഹൈക്കോടതിയില്‍ ചന്ദ്മല്‍ ചോപ്രാ എന്ന കൊല്‍ക്കത്താക്കാരന്‍ ഒരു റിട്ട്‌ ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. 1985 ഏപ്രില്‍ ഒന്നാം തീയതി ജസ്റ്റിസ്‌ പത്മാശാസ്ത്രിഗരുടെ ബെഞ്ചിലാണ്‌ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്‌. കൂടുതല്‍ വാദം കേള്‍ക്കുവാന്‍ ഈ ഹര്‍ജി ഏപ്രില്‍ പന്ത്രണ്ടിലേക്ക്‌ ജസ്റ്റിസ്‌ പത്മ ശാസ്തിഗര്‍ മറ്റീവ്ക്കുകയും ചെയ്തു. പിന്നീടുണ്ടായത്‌ ഭൂകമ്പത്തിന്‌ തുല്യമായ കോലാഹലമാണ്‌. മുസ്ലീം സമൂഹം ഇളകിമറിഞ്ഞു. അറ്റോര്‍ണി ജനറലും നീതിന്യായ വകുപ്പു മന്ത്രിയും കല്‍ക്കട്ടയിലേക്ക്‌ പാഞ്ഞു. മുഖ്യമന്ത്രി ജ്യോതിബസുവുമായി ചര്‍ച്ച നടത്തി. ചീഫ്‌ ജസ്റ്റിസിനെ സ്വാധീനിച്ച്‌ ഏകപക്ഷീയമായി ജസ്റ്റിസ്‌ പത്മയുടെ ബെഞ്ചില്‍നിന്നും ഹര്‍ജി ഏറ്റെടുത്ത്‌ ജസ്റ്റിസ്‌ ബി.സി.ബസ്ക്കിന്റെ ബഞ്ചിലേക്ക്‌ മാറ്റി. തുടര്‍ന്ന്‌ വാദം കേള്‍ക്കാതെ നിരസിച്ചു എന്നുള്ളതും ഈയവസരത്തില്‍ അറിഞ്ഞിരിക്കേണ്ടതാണ്‌.

ഈ ചരിത്ര പശ്ചാത്തലത്തില്‍ വേണം ഭഗവദ്ഗീത നിരോധിക്കണമെന്നുള്ള തല്‍പ്പരകക്ഷികളുടെ വാദം പരിശോധിക്കേണ്ടത്‌. ലോകത്തുണ്ടായിട്ടുള്ള സകല ദര്‍ശനങ്ങളും ഭഗവദ്ഗീതയുടെ തേജസ്സിന്‌ മുന്നില്‍ മിന്നാമിനുങ്ങുകളാണ്‌. അതുകൊണ്ടാണ്‌ ലോകത്തിലെ സകല ബുദ്ധിജീവികളും ശാസ്ത്രജ്ഞന്മാരും ഭഗവദ്ഗീതയെ അംഗീകരിക്കുന്നത്‌. ഭാരതീയ സംസ്കൃതിയുടേയും സനാതന സംസ്ക്കാരത്തിന്റേയും അടിത്തറയാണ്‌ ഭഗവദ്ഗീത. മനുഷ്യജീവിതത്തേയും ശരീരത്തെയും ബുദ്ധിയേയും മനസ്സിനേയും വിശദമായി അപഗ്രഥിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാണ്‌ ഭഗവദ്ഗീത. ഈ പ്രപഞ്ചത്തിലുള്ള സര്‍വജീവജാലങ്ങളിലും ചേതന അചേതന വസ്തുക്കളിലും താന്‍ കുടികൊള്ളുന്നു എന്നും ഒന്നുംതമ്മില്‍ ഭേദമില്ലെന്നും ഭഗവദ്ഗീതയില്‍ കൂടി ഭഗവാന്‍ അരുളിച്ചെയ്യുന്നു.

ഭഗവാന്‍ ഗീതയില്‍ കൂടി ആരേയും കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നില്ല. ക്ഷത്രിയന്‍ എന്ന നിലയ്‌ക്ക്‌ തന്റെ കര്‍മം ചെയ്യാന്‍ മാത്രമേ അര്‍ജ്ജുനനോട്‌ ആവശ്യപ്പെടുന്നുള്ളൂ. ആരും ആരേയും കൊല്ലുന്നില്ല. വസ്ത്രം മാറുന്നതുപോലെയുള്ള ഒരു പ്രക്രിയ മാത്രമാണ്‌ മരണങ്ങളും ജനനവും. ആത്മാവിന്‌ നാശമില്ല. ശരീരത്തിനു മാത്രമേ നാശമുള്ളൂ. ഭഗവത്ഗീതയിലെ ഏതു ശ്ലോകമാണ്‌ മനുഷ്യ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത്‌ എന്നു മനസ്സിലാകുന്നില്ല! ഇക്കണക്കിന്‌ പോയാല്‍ നാളെ രാമായണവും നിരോധിക്കണമെന്നുള്ള മുറവിളി വര്‍ഗീയ തീവ്രവാദി സഭകളില്‍നിന്നുണ്ടാകാന്‍ പാടില്ലാതില്ല. ഈ പ്രവണതയെ ഹിന്ദുസമൂഹം ശക്തമായി പ്രതിരോധിക്കേണ്ടിയിരിക്കുന്നു.

കെ. പത്മനാഭന്‍ നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.