Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വയം ഉയര്‍ത്തുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2011, 06:58 pm IST
in Samskriti

നമുക്ക്‌ ഒരേ ഒരു വ്യക്തിത്വമേയുള്ളൂവെന്ന്‌ നമ്മള്‍ കഴിയുന്നത്‌. യഥാര്‍ത്ഥത്തിലുള്ള നമ്മളും സങ്കല്‍പത്തിലുള്ള നമ്മളും രണ്ടും രണ്ടാണ്‌. അരാകണമെന്നാണോ നമ്മള്‍ നിശ്ചയിക്കുന്നത്‌ ആ വ്യക്തിത്വത്തെയാണ്‌ നമ്മള്‍ നിരീക്ഷിക്കേണ്ടത്‌.

പുറമേയുള്ള ലോകത്തെ നിരീക്ഷിക്കുന്നതിനൊപ്പം നമ്മുടെയുള്ളിലുള്ള ലോകത്തെയും നിരീക്ഷിക്കേണ്ടതുണ്ട്‌. നമ്മുടെ ചിന്തകളെയും വികാരങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്‌.

നമ്മുടെ സങ്കല്‍പമാണ്‌ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നതെന്ന്‌ നമുക്കപ്പോള്‍ മനസ്സിലാകും. നമ്മള്‍ നമ്മുടെ സങ്കല്‍പങ്ങളെ യാഥാര്‍ത്ഥ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. ഇതിനെ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്‌. ഭര്‍ത്താവ്‌ എങ്ങനെയായിരിക്കണമെന്നും ഭാര്യ എങ്ങനെയായിരിക്കണമെന്നമെന്നുമൊക്കെ അവര്‍ വെറുതെ സങ്കല്‍പിക്കുന്നു. ഈ സങ്കല്‍പങ്ങള്‍ തകരുമ്പോള്‍ മനസ്സിന്‌ മുറിവേല്‍ക്കുന്നു. യാഥാര്‍ത്ഥ്യം എന്താണോ അത്‌ സ്വീകരിക്കാന്‍ മനസ്സിനെ പ്രാപ്തമാക്കിയാല്‍ മുറിവേല്‍ക്കുകയചില്ല.

സങ്കല്‍പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെപ്പോഴുമുണ്ട്‌. പക്ഷേ, സങ്കല്‍പങ്ങള്‍ക്കനുസരിച്ചല്ല ലോകത്ത്‌ കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന്‌ തിരിച്ചറിയാനുള്ള ബുദ്ധിയും നമുക്കുണ്ടാകണം.

മറ്റുള്ളവരുടെ സങ്കല്‍പരൂപങ്ങള്‍ മനസ്സില്‍ വരയ്‌ക്കുന്ന നമ്മള്‍ വിഷമിക്കേണ്ടിവരുന്നു. ഈ തിരിച്ചറിവ്‌ നിരീക്ഷണങ്ങള്‍ക്ക്‌ കൃത്യതയേകുന്നു. ഇത്‌ ബന്ധങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മനസ്സില്‍ പലതും സങ്കല്‍പിക്കുമ്പോള്‍ ജീവിതം മനോഹരമാണ്‌. എന്തു വേണമെങ്കിലും സങ്കല്‍പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്‌. പക്ഷേ, സങ്കല്‍പങ്ങളെ യാഥാര്‍ത്ഥ്യമാണെന്ന്‌ തെറ്റിദ്ധരിക്കരുത്‌. സങ്കല്‍പിക്കുന്നത്‌ സത്യമായി ഭവിക്കുന്നതുവരെ അത്‌ വെറും സങ്കല്‍പം മാത്രമാണ്‌. അതുകൊണ്ട്‌ സങ്കല്‍പങ്ങളെ ഉപേക്ഷിക്കുന്നത്‌ ഒരു രീതിയിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല. സമര്‍പ്പിക്കുന്നതെല്ലാം സത്യമാകണമെന്ന്‌ വിചാരിക്കുതാണ്‌ നമ്മെ ബുദ്ധിമുട്ടിലാക്കുക. രസകരമായ ഒരുകാര്യം പറയാം. സത്യത്തില്‍ യാഥാര്‍ത്ഥ്യം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്‌. നമുക്കത്‌ മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്ന്‌ മാത്രം.

ഉദാഹരണത്തിന്‌ നിങ്ങളുടെ കണ്ണുകള്‍ക്ക്‌ അനേകം വസ്തുക്കളെ കാണാന്‍ കഴിയും. കാതുകള്‍ക്ക്‌ അനേകം ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയും. മൂക്കിന്‌ ധാരാളം ഗന്ധങ്ങള്‍ അനുഭവിക്കാന്‍ കഴിയും. ഇതൊന്നും തിരിച്ചറിയാന്‍ കഴിയാതെ നിങ്ങള്‍ പറയുന്നു, “എനിക്കിഷ്ടപ്പെട്ടത്‌ കണ്ടാലേ എനിക്ക്‌ സന്തോഷമാവുകയുള്ളൂ. എനിക്കിഷ്ടപ്പെട്ടത്‌ കേട്ടാലേ എനിക്ക്‌ സന്തോഷം വരികയുള്ളൂ. എനിക്കിഷ്ടപ്പെട്ട രൂചിയനുഭവിച്ചാലേ എനിക്ക്‌ സന്തോഷമുണ്ടാവുകയുള്ളൂ.”

സ്വന്തം പ്രതീക്ഷകള്‍ക്കുള്ളില്‍ നാം നമ്മളെ തളച്ചിടുകയാണ്‌ ചെയ്യുന്നത്‌. പ്രതീക്ഷകളില്ലെങ്കില്‍ ജീവിതം അനന്തമാണ്‌. നമ്മളെ നമ്മള്‍ എന്തിന്‌ നിയന്ത്രിച്ച്‌ തളച്ചിടണം? യാഥാര്‍ത്ഥ്യമാകുന്ന ലോകത്തെ നമ്മള്‍ രുചിച്ചുനോക്കിയിട്ടില്ല. മറിച്ച്‌ സങ്കല്‍പലോകമാണ്‌ കൂടുതല്‍ രസകരമെന്ന്‌ നാം ധരിച്ചുപോയി.

ബന്ധങ്ങളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകളില്ലാത്ത ജീവിതം ശൂന്യമാണ്‌. പക്ഷെ, പ്രതീക്ഷകള്‍ ഭിക്ഷാപാത്രം പോലെയാകരുത്‌. അത്‌ ബുദ്ധിമുട്ടുണ്ടാക്കും. ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട്‌ ഭിക്ഷക്കാര്‍ കണ്ടുമുട്ടുമ്പോള്‍ ഭിക്ഷാടനം മെച്ചപ്പെടുന്നു.

പ്രതീക്ഷകള്‍ പുതുമകള്‍ നിറഞ്ഞതാകണം. അല്ലാതെ ഭിക്ഷാടനമാകരുത്‌. യാചനകള്‍ നിറഞ്ഞ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാകുന്നു. പ്രകാശപൂരിതമായ പ്രതീക്ഷ എന്നൊരുവസ്തുതകൂടിയുണ്ട്‌.

കാര്യങ്ങള്‍ എളുപ്പവും പ്രയാസമേറിയതുമാകുന്നത്‌ ഓരോ വ്യക്തിയെയും ആശ്രയിച്ചാണ്‌. ചിലര്‍ക്ക്‌ ഈച്ചയെ കൊല്ലുന്നത്‌ വളരെ പ്രയാസമുള്ള കാര്യമാണ്‌. ഭീകരവാദികള്‍ക്ക്‌ ഒരു കൊച്ചുകുഞ്ഞിനെ കൊല്ലുന്നത്‌ വളരെ എളുപ്പമുള്ള കാര്യമാണ്‌. അതുകൊണ്ട്‌ ഇതുപോലെയുള്ള കാര്യങ്ങള്‍ വെറുതെ സങ്കല്‍പിക്കരുത്‌. ഏത്‌ വിഷമഘട്ടത്തെയും ആസ്വദിക്കാന്‍ പഠിക്കുക. പ്രയാസം നിറഞ്ഞ അവസരങ്ങളെ ആസ്വദിക്കാനുള്ള കഴിവ്‌ ആര്‍ജ്ജിക്കുക.

– സ്വാമി സുഖബോധാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.