Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരു ഓര്‍ത്തഡോക്സ്‌ കുരുത്തക്കേട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2011, 09:45 pm IST
in Vicharam

ആദ്യം വസ്തുതകള്‍ പറയട്ടെ. ഇസ്കോണ്‍ സ്ഥാപകന്‍ ഏസി ഭക്തിവേദാന്തപ്രഭുപാദര്‍ രചിച്ച ‘ഭഗവദ്ഗീതാ ആസ്‌ ഇറ്റ്‌ ഈസ്‌’ എന്ന ഗീതാ വ്യാഖ്യാനത്തിന്റെ മൂന്നാം റഷ്യന്‍ പതിപ്പ്‌ ‘ആക്ഷേപാര്‍ഹ’വും ‘തീവ്രവാദപര’വുമാണെന്ന്‌ ആരോപിച്ചുകൊണ്ട്‌ ടോംസ്ക്‌ എന്ന സൈബീരിയന്‍ നഗരത്തിലെ ചില വ്യക്തികള്‍ അവിടുത്തെ പബ്ലിക്‌ പ്രോസിക്യൂട്ടറുടെ കാര്യാലയത്തില്‍ കേസ്‌ ഫയല്‍ ചെയ്തു.

ഇസ്കോണ്‍ (അന്തര്‍ദ്ദേശീയ കൃഷ്ണാവബോധസമിതി) റഷ്യയില്‍ വേരുറപ്പിക്കുന്നതിലും, തങ്ങളുടെ കുഞ്ഞാടുകള്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തില്‍ സന്യാസിമാരാകുന്നതിലും കുറച്ചുനാളായി, അസഹിഷ്ണുത പൂണ്ടിരിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭയിലെ വിശ്വാസികളാണ്‌ പ്രസ്തുത പരാതി നല്‍കിയത്‌. കഴിഞ്ഞ കാലങ്ങളില്‍ നിരവധിതവണ സഭാവിശ്വാസികളില്‍നിന്ന്‌ ഹരേകൃഷ്ണക്കാര്‍ക്ക്‌ പീഡനങ്ങള്‍ നേരിട്ടിട്ടുണ്ട്‌. പക്ഷേ, ഈ ക്രൈസ്തവപീഡനപരമ്പര സന്യാസിമാരുടെ കൃഷ്ണാവബോധത്തിനും ആവേശത്തിനും കുറവ്‌ വരുത്താന്‍ ഒട്ടുംതന്നെ ഉപയുക്തമാകാതെ പോയതിനാലാണ്‌ ഓര്‍ത്തഡോക്സ്‌ സഭ അതിന്റെ ഹിന്ദുവിരുദ്ധ വര്‍ഗീയ പോരാട്ടതന്ത്രത്തിന്‌ പുതിയ മാനമേകിക്കൊണ്ട്‌ ഹരേകൃഷ്ണവിരുദ്ധ യുദ്ധം ഇനി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഓഫീസ്‌ വഴിയായിക്കളയാമെന്ന്‌ കരുതിയത്‌. ഭഗവദ്ഗീത തന്നെ നിരോധിച്ചുകിട്ടണമെന്ന ലളിതമായ ആവശ്യമാണ്‌ സഭ മുന്നോട്ടുവെച്ചത്‌.

നിര്‍ഭാഗ്യവശാല്‍, ജഡ്ജിക്ക്‌ ഓര്‍ത്തഡോക്സ്‌ സഭാധ്യക്ഷന്മാരേക്കാള്‍ വിവരമുണ്ടായിപ്പോയതിനാല്‍, അദ്ദേഹം ഗീതക്ക്‌ പ്രതികൂലമായ ഒരു വിധിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഓര്‍ക്കുകയും പണ്ഡിതരില്‍നിന്നും അഭിപ്രായം ആരായാന്‍ ഒരുമ്പെടുകയും ചെയ്തു. അങ്ങനെ, കെമറോവോ യൂണിവേഴ്സിറ്റിയിലെ മൂന്നംഗ വിദഗ്ധസംഘം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്തു. കൂടുതല്‍ മുന്‍കരുതല്‍ എന്ന നിലയില്‍, മനുഷ്യാവകാശങ്ങള്‍ക്കായുള്ള റഷ്യന്‍ ഓംബുഡ്സ്മാന്റെയും കൂടാതെ മോസ്കോയിലെയും സെന്റ്പീറ്റേഴ്സ്ബര്‍ഗിലെയും പ്രശസ്ത ഇന്‍ഡോളജിസ്റ്റുകളുടെയും അഭിപ്രായവും ജഡ്ജി തേടി. ഡിസംബര്‍ 28നാണ്‌ ഇവയെല്ലാം കണക്കിലെടുത്തുകൊണ്ട്‌, ജഡ്ജിയദ്ദേഹം കൃഷ്ണാര്‍ജുനസംവാദത്തിന്റെ റഷ്യയിലെ വിധി നിര്‍ണയിച്ചത്‌. അതാകട്ടെ ഗീതയ്‌ക്ക്‌ അനുകൂലമാവുകയും ചെയ്തു.

ഒരുതലത്തില്‍, സഭാ സിദ്ധാന്തങ്ങളെ അംഗീകരിക്കാത്തവര്‍ക്കെതിരെയുള്ള റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ അസഹിഷ്ണുതയും വിദ്വേഷവുമാണ്‌ ഭഗവദ്ഗീതക്കെതിരെയുള്ള കേസില്‍ പ്രതിഫലിക്കുന്നത്‌. ഇതിന്റെ ആഘാതം അനുഭവിക്കുന്നത്‌ ഹരേകൃഷ്ണപ്രസ്ഥാനവും.

മറ്റൊരു തലത്തില്‍, ഈ സംഭവം സൂചിപ്പിക്കുന്നത്‌, റഷ്യന്‍ സമൂഹത്തിന്റെ അരികുകളില്‍ നിന്നിരുന്ന ക്രിസ്തീയ മതഭ്രാന്തന്മാര്‍ ഇപ്പോള്‍ അവരുടെ രാജ്യത്തിന്റെ മതേതര നയങ്ങളെ ചോദ്യംചെയ്യാനും അതിനെ അട്ടിമറിക്കാനും കുത്സിതശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നുവെന്നാണ്‌. ഇന്ത്യയിലെ റഷ്യന്‍ അംബാസഡറും അറിയപ്പെടുന്ന ഇന്‍ഡോളജിസ്റ്റുമായ അലക്സാണ്ടര്‍ എം.കഡാകിന്‍ റഷ്യയുടെ മതേതര പാരമ്പര്യത്തെ ഊന്നിപ്പറയുകയും ഭഗവദ്ഗീത ഇന്ത്യയിലേയും ലോകത്തിലെയും ജനങ്ങള്‍ക്ക്‌ ആത്മീയവിജ്ഞാനത്തിന്റെ മഹത്തായ ഉറവയാണെന്ന്‌ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്‌. ഇതില്‍നിന്നും നാം മനസിലാക്കേണ്ടത്‌, വളരെക്കുറച്ച്‌ റഷ്യക്കാര്‍ മാത്രമേ ക്രിസ്ത്യന്‍ മര്‍ക്കടമുഷ്ടികളുടെ കോപ്രായത്തെ അനുകൂലിക്കുന്നുള്ളൂവെന്നും, ബഹുഭൂരിപക്ഷം റഷ്യക്കാരും ഒരു കോടതിവിധി മുഖാന്തിരം, ഭഗവദ്ഗീതയെ വളഞ്ഞവഴിയില്‍ക്കൂടി നിരോധിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നുമാണ്‌.

ഇന്ത്യയുടെ സാംസ്ക്കാരിക ചരിത്രത്തിലും പുണ്യഗ്രന്ഥങ്ങളിലും റഷ്യന്‍ ബുദ്ധിജീവികള്‍ ഊളിയിട്ട്‌ ഇറങ്ങിയിട്ടുള്ളത്‌ ഒരിക്കലും ഒരു താല്‍ക്കാലിക ഭ്രമം മാത്രമായിരുന്നുവെന്ന്‌ നിരീക്ഷിക്ക വയ്യ. റഷ്യന്‍ ഇന്‍ഡോളജിസ്റ്റുകളുടെ ബൃഹത്തായ ഗവേഷണരചനകള്‍ ക്രിസ്തീയ മതഭ്രാന്തിനും യുക്തി-യാഥാര്‍ത്ഥ്യബോധങ്ങള്‍ക്കും ഇടയ്‌ക്ക്‌ ഒരു കന്‍മതിലായി വര്‍ത്തിക്കുന്നു. ഈ കന്‍മതില്‍ ഇപ്പോള്‍ തകര്‍ക്കപ്പെടുമോ? അല്ലെങ്കില്‍ ഗീതാസന്ദേശത്തിന്റെ ആഴം മനസ്സിലാക്കാന്‍ കെല്‍പ്പില്ലാത്ത ഒരു ചെറു ന്യൂനപക്ഷത്തിനുവേണ്ടി ആ മതില്‍ തകരാന്‍ റഷ്യ അനുവദിക്കുമോ?

ഇത്തരുണത്തില്‍, ചൊവ്വാഴ്ച വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്ണ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന ആളുകള്‍ ചോദിക്കുന്ന പ്രധാന ചോദ്യത്തിന്‌ ഉത്തരമേകുന്നതല്ല എന്ന കാര്യം ശ്രദ്ധിക്കണം. ടോംസ്കിലെ കുരുത്തക്കേടിനെക്കുറിച്ച്‌ മോസ്കോക്ക്‌ അലര്‍ട്ട്‌ നല്‍കാന്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ എന്താണ്‌ ചെയ്തത്‌? ആ താന്തോന്നിത്തത്തിനെ മൊട്ടിലേ നുള്ളിക്കളയാന്‍ എന്ത്‌ നയതന്ത്ര നീക്കമാണ്‌ ഇന്ത്യ നടത്തിയത്‌?

ഇക്കൊല്ലം ജൂണില്‍, ഹരേകൃഷ്ണ പ്രസ്ഥാനക്കാര്‍ കേസിനെക്കുറിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറിയിപ്പ്‌ നല്‍കിയിരുന്നതായി നാം കേള്‍ക്കുന്നു. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നീണ്ട കാലയളവില്‍ സര്‍ക്കാര്‍ അതിനുമേല്‍ ഒരു നടപടിയും എടുത്തില്ല. അത്‌ കാരണമാണ്‌ ഇന്നത്തെ സ്ഥിതിഗതികളുണ്ടായത്‌. ഇക്കാര്യം മോസ്കോയിലെ നമ്മുടെ നയതന്ത്രപ്രതിനിധികള്‍ പരിഗണിക്കുകയായിരുന്നുവെന്ന്‌ വെറുതെ അവകാശപ്പെടുന്നതില്‍ അര്‍ത്ഥമേതുമില്ല. കൃഷ്ണ അത്‌ മനസ്സിലാക്കണം.

ബാലഗോപാല്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.