Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജയ മായ മമത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2011, 11:34 pm IST
inVicharam

തതമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ഉറ്റതോഴി ശശികലയെയും ദത്തുപുത്രന്‍ സുധാകരനെയും എഐഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പോയിസ്‌ ഗാര്‍ഡനില്‍നിന്നും പുറത്താക്കിയിരിക്കുകയാണ്‌. രണ്ട്‌ പതിറ്റാണ്ടിലേറെയായി തന്റെ നിഴലായി നടന്നിരുന്ന തോഴിയുമായുള്ള ബന്ധമാണ്‌ ജയലളിത വിഛേദിച്ചത്‌. സ്ത്രീകള്‍ക്ക്‌ തീരുമാനമെടുക്കാന്‍ കഴിയുകയില്ല എന്ന പൊതുധാരണയാണ്‌ ജയലളിത തിരുത്തിയത്‌. മുല്ലപ്പെരിയാര്‍ പ്രശ്നം വഷളായപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ മധ്യസ്ഥതയില്‍ ഒരു നദീതടതര്‍ക്കം പരിഹൃതമായകാര്യം ചൂണ്ടിക്കാണിച്ച സൂപ്രീംകോടതി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‌ എന്തുകൊണ്ട്‌ ഇതായിക്കൂടാ എന്ന്‌ ചോദിച്ചിരുന്നു. ഇന്ദിരാഗാന്ധിയും ആജ്ഞാശക്തിയിലും തീരുമാനമെടുക്കാനുള്ള കഴിവിലും അജയ്യയായിരുന്നല്ലോ.

ഇപ്പോള്‍ ഇങ്ങനെയൊരു താരതമ്യത്തിന്‌ കാരണം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‌ തീരുമാനമെടുക്കാനോ, ഒരു ഉത്തരവുപോലും പുറപ്പെടുവിക്കാനോ കഴിവില്ലാത്ത പശ്ചാത്തലമാണ്‌. രണ്ടാം യുപിഎ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം മന്‍മോഹന്‍സിംഗ്‌ എടുക്കുന്ന തീരുമാനം വിദേശയാത്രയ്‌ക്ക്‌ പോകാന്‍ മാത്രമാണല്ലോ. ലോക്പാല്‍ ബില്ലിലും ഇപ്പോള്‍ കേരളത്തെ ഭയചകിതമാക്കുന്ന മുല്ലപ്പെരിയാര്‍ വിഷയത്തിലും മന്‍മോഹന്‍സിംഗ്‌ നിസ്സംഗനാണ്‌. ആഭ്യന്തരമന്ത്രി ചിദംബരം തമിഴ്‌നാടിന്റെ ആഭ്യന്തരമന്ത്രിയായി മാറി മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നും അത്‌ തമിഴ്‌നാടിനവകാശപ്പെട്ടതാണെന്നും നടത്തിയ വിഘടനവാദപരവും ഭരണഘടനാ ധ്വംസനപരവുമായ പ്രസ്താവന ഉയര്‍ത്തിയ പ്രതിഷേധത്തിലോ അദ്ദേഹം സ്വതസിദ്ധമായ മരവിപ്പ്‌ വെടിയാതെ നിസ്സംഗതയുടെ മൂര്‍ത്തീഭാവമായ മൗനമാണ്‌ പാലിച്ചത്‌. മൗനം വിദ്വാന്‌ ഭൂഷണം ആയേക്കാം. പക്ഷേ ഒരു ഭരണകര്‍ത്താവിന്‌ ഭൂഷണമല്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഉടന്‍ തീരുമാനമെടുക്കുമെന്ന്‌ അദ്ദേഹത്തിന്റെ ശരീരഭാഷയില്‍നിന്ന്‌ വ്യക്തമായെന്ന്‌ ഉമ്മന്‍ചാണ്ടി പറഞ്ഞത്‌ 2011ലെ ഏറ്റവും വലിയ തമാശയാണ്‌. ഭാഷപോലും ഇല്ലാത്തയാള്‍ക്ക്‌ എങ്ങനെ ശരീരഭാഷ ഉണ്ടാകും? മന്‍മോഹന്‍സിംഗിന്റെ ശരീരവും പാവക്കൂത്തിലെ പാവപോലെയാണ്‌ ചലിക്കുന്നത്‌. സോണിയാഗാന്ധിയുടെ പാവയ്‌ക്ക്‌ മേറ്റ്ന്ത്‌ ചെയ്യാനാവും?

ജയലളിതയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ജനക്ഷേമകരമായ ചില പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യം കാണിക്കുന്നുണ്ട്‌. സ്ത്രീകളെ ഭരണമേല്‍പ്പിച്ചാല്‍ നശിക്കുമെന്ന ധാരണ അടിച്ചേല്‍പ്പിച്ചാണ്‌ 33 ശതമാനം സംവരണം സ്ത്രീകള്‍ക്ക്‌ നല്‍കുന്ന സ്ത്രീസംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നതുപോലും തടസപ്പെടുത്തുന്നത്‌. പക്ഷേ പാര്‍ലമെന്റിലെ പ്രകടനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്‌ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌ എന്ന വനിതയാണെന്ന നിരീക്ഷണമുണ്ടായിരുന്നു.

പക്ഷേ സ്ത്രീകള്‍ അധികാരത്തില്‍ വന്നാല്‍ അഴിമതി ഉണ്ടാവുകയില്ല എന്ന സ്ത്രീ സംഘടനാ പ്രചാരണം അട്ടിമറിച്ച്‌ യുപി മുഖ്യമന്ത്രി മായാവതി കോടികളുടെ അനധികൃത സ്വത്താണ്‌ സമ്പാദിച്ചത്‌. നികുതിദായകരുടെ പണം ഉപയോഗിച്ച്‌ തന്റെ പ്രതിമകള്‍ ഉത്തര്‍പ്രദേശ്‌ മുഴുവന്‍ സ്ഥാപിക്കുന്നു. മായാവതിയുടെ ‘അവനവനിസ’വും സ്ത്രീകള്‍ക്ക്‌ അപമാനകരമാണ്‌. ജയലളിത തീരുമാനങ്ങള്‍ എടുക്കുന്നതിനും ഒരു രൂപയ്‌ക്ക്‌ ഒരുകിലോ അരി പദ്ധതി പോലുള്ളവ നടപ്പാക്കുന്നതിനും സമര്‍ത്ഥയാണെങ്കിലും ജയലളിതയും സ്ത്രീകള്‍ക്ക്‌ അപമാനമാകുന്നത്‌ അനധികൃത സ്വത്ത്‌ സമ്പാദ്യ കേസില്‍ പ്രതിയായപ്പോഴാണ്‌. അഴിമതി നടത്തുന്നതിനും സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ സമര്‍ത്ഥരാണെന്ന്‌ ഈ രണ്ട്‌ വനിതകളും തെളിയിക്കുന്നു.

ശശികലയും കുടുംബവും ഉള്‍പ്പെടുന്ന മണ്ണാര്‍ഗുഡി മാഫിയയുടെ ദുര്‍ഭരണത്തിനാണ്‌ ഒറ്റദിവസം കൊണ്ട്‌ ജയലളിത വിരാമമിട്ടത്‌. തന്റെ ജനക്ഷേമകരമായ ശക്തമായ ഭരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ പൊളിക്കാനും ഭരണത്തിലും പാര്‍ട്ടി തലത്തിലും ഇടപെടാനും തുടങ്ങിയതാണത്രെ ശശികലയ്‌ക്ക്‌ വിനയായത്‌. ശശികലയും അനധികൃത സ്വത്തുസമ്പാദനത്തില്‍ കൂട്ടുപ്രതിയാണ്‌. ഇപ്പോള്‍ കൂറുമാറി മാപ്പുസാക്ഷിയായി. പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശശികലയുടെ നീക്കം തടയാനാണത്രെ ജയലളിത ഈ കടുത്ത നടപടിയിലേക്ക്‌ നീങ്ങിയത്‌.

രാഷ്‌ട്രീയ അഴിമതിയില്‍ ആണ്‍-പെണ്‍ ഭേദമില്ലെന്നാണ്‌ ഇന്ത്യയില്‍ അരങ്ങേറുന്ന പല അഴിമതിക്കഥകളും തെളിയിക്കുന്നത്‌. 2ജി സ്പെക്ട്രം കേസില്‍ എന്‍ഡിടിവി അവതാരക ബര്‍ഖാ ദത്തും കോര്‍പ്പറേറ്റ്‌ ഇടനിലക്കാരി നീരാ റാഡിയയും അഴിമതി ആരോപിതരായിരുന്നല്ലോ. ‘ഉലമവേ ശി മ ഴൃലമേ‍ ഹല്ലഹഹലൃ’ എന്നാണ്‌ പഴഞ്ചൊല്ല്‌. എങ്കിലും ഇപ്പോള്‍ ഏൃ‍ലലറ (അത്യാര്‍ത്തി)യാണ്‌ ഏറ്റവും വല്ല ‘ലെവലര്‍’ എന്നാണ്‌ ഇതെല്ലാം തെളിയിക്കുന്നത്‌.

അണ്ണാ ഹസാരെ നടത്തുന്ന ലോക്പാലിന്‌ വേണ്ടിയുള്ള സമരം അഴിമതിവിരുദ്ധ വികാരത്തിന്‌ ഇന്ത്യയിലാകെ തിരികൊളുത്തിയെങ്കിലും പ്രധാനമന്ത്രിയുടെ മന്ത്രിസഭയോ യുപിഎ നയിക്കുന്ന പാര്‍ലമെന്റോ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നില്ല. ഇപ്പോള്‍ ലോക്പാല്‍ ബില്‍ പാസാക്കുന്നതില്‍ തടസമാകുന്നത്‌ സിബിഐയുടെ അന്വേഷണ വിഭാഗത്തെയും സിവിസിയെയും ഇതില്‍ ഉള്‍പ്പെടുത്തുന്നതിന്‌ രാഷ്‌ട്രീയക്കാര്‍ക്കുള്ള വൈമുഖ്യമാണ്‌.

എളുപ്പം മനസ്സിലാക്കാവുന്ന വൈമുഖ്യമാണിത്‌. പോലീസ്‌ അന്വേഷണം ഫലപ്രദമാകാത്തപ്പോഴെല്ലാം ജനങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്‌ സിബിഐ നിഷ്പക്ഷമായി അന്വേഷണം നടത്തും എന്ന വിശ്വാസത്തിലാണ്‌. എന്നാല്‍ സിബിഐയും ഭരണകക്ഷി വിധേയത്വത്തിനോ, മറ്റുതരത്തിലുള്ള വിധേയത്വത്തിനോ അധീനമാകുന്നുവെന്ന്‌ പല സംഭവങ്ങളും തെളിയിക്കുന്നുണ്ട്‌.

2ജി സ്പെക്ട്രം കേസില്‍ കനിമൊഴിക്ക്‌ ജാമ്യം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന്‌ സിബിഐ കോടതി പറഞ്ഞത്‌ സോണിയാ ഗാന്ധിയുടെ ഇംഗിതം അനുസരിച്ചാണെന്നാണ്‌ പറയപ്പെടുന്നത്‌. സുപ്രീംകോടതി ഈ മനംമാറ്റത്തെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നു. രാജയുടെ പ്രൈവറ്റ്‌ സെക്രട്ടറി ആശീര്‍വാദം ആചാരി വിചാരണയില്‍ പറഞ്ഞത്‌ കനിമൊഴിയും നീരാ റാഡിയയും രാജയുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ്‌. കനിമൊഴിയുടെ കലൈഞ്ജര്‍ ടിവിയെ ടാറ്റാ സ്കൈ ഫ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കാമെന്ന്‌ പറഞ്ഞിരുന്നതായും ആചാരി വെളിപ്പെടുത്തുകയുണ്ടായി. കനിമൊഴിയുടെ 2ജി സ്പെക്ട്രം അഴിമതിയിലെ പങ്കാളിത്തം വ്യക്തമാക്കിയിട്ടും സിബിഐ അവര്‍ക്ക്‌ ജാമ്യം ശുപാര്‍ശ ചെയ്തു.

കേരളത്തില്‍ വന്‍ വിവാദമായ കവിയൂര്‍ കേസില്‍ അന്വേഷണം നടത്തിയ സിബിഐ ഇപ്പോള്‍ പറയുന്നത്‌ കവിയൂരിലെ അനഘയെ ലൈംഗികമായി പീഡിപ്പിച്ചത്‌ സ്വന്തം പിതാവാണെന്നാണ്‌. ലതാ നായര്‍ അനഘയെ പലപ്പോഴും പുറത്തുകൊണ്ടുപോയിരുന്നതായും ലതാ നായര്‍ക്ക്‌ വിഐപികളും മന്ത്രി പുത്രന്മാരുമായി ബന്ധമുണ്ടായിരുന്നതായും ആരോപണം വന്നിട്ടും കവിയൂരില്‍ മാത്രമല്ല കിളിരൂരിലും വിഐപി ബന്ധത്തിന്‌ തെളിവില്ല എന്നാണ്‌ സിബിഐ കണ്ടെത്തിയത്‌. ഇത്‌ വിഐപികളെ സഹായിക്കാനോ ലതാ നായരുടെ സെക്സ്‌ മാഫിയയെ സംരക്ഷിക്കാനോ എന്ന സംശയം ജനിപ്പിച്ചിട്ടുണ്ട്‌.

ഇപ്പോള്‍ ഖജനാവിന്‌ ശതകോടികളുടെ നഷ്ടമുണ്ടാക്കിയ ലാവലിന്‍ കേസിലും പിണറായി വിജയന്‍ സാമ്പത്തിക അഴിമതി നടത്തിയിട്ടില്ല എന്ന്‌ സിബിഐ കണ്ടെത്തിയിരിക്കുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി പിണറായി നൂറുകോടി രൂപ കൈപ്പറ്റി എന്ന ആരോപണവും നിലനില്‍ക്കുന്നതല്ല എന്നും ദിലീപ്‌ രാഹുലന്‍ പിണറായി വിജയന്‌ രണ്ടുകോടി രൂപ നല്‍കി എന്ന ദീപക്‌ കുമാറിന്റെ മൊഴിയും അടിസ്ഥാനരഹിതമാണെന്ന്‌ സിബിഐ കണ്ടെത്തി. ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, പെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി നിലയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താനായി കനേഡിയന്‍ കമ്പനിയായ എസ്‌എന്‍സി ലാവലിനുമായി ഉണ്ടാക്കിയ കരാറില്‍ 374.50 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നതായിരുന്നു ലാവലിന്‍ കേസ്‌. ഇത്ര സമര്‍ത്ഥമായി കേസ്‌ ഒതുക്കുന്ന സിബിഐയെ കൈവിടാന്‍ എത്‌ സര്‍ക്കാരാണ്‌, ഏത്‌ രാഷ്‌ട്രീയ പാര്‍ട്ടിയാണ്‌ തയ്യാറാകുക?

മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ തന്റെ മകന്‍ അരുണ്‍ കുമാറിനെതിരെയുള്ള അന്വേഷണം സിബിഐക്ക്‌ വിടണമെന്നാവശ്യപ്പെട്ടിരുന്നെങ്കില്‍ യോഗ്യതയില്ലാതെ പിഎച്ച്ഡി ബിരുദം കൈവശമാക്കിയത്‌ മുതലുള്ള എല്ലാ കേസുകളും തെളിവില്ലാതെ അപ്രത്യക്ഷമായേനേ.

പ്രതിപക്ഷനേതാവ്‌ അച്യുതാനന്ദന്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല പ്രകടനത്തിന്‌ ആധാരമായി ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്‌ ഭരണത്തിന്റെ അവസാന നാളുകളില്‍ ഐസ്ക്രീം കേസും ഇടമലയാര്‍ കേസും പാമൊലിന്‍ കേസും കുത്തിപ്പൊക്കിയതിനാല്‍ ഉണ്ടായ ജനപ്രതികരണമാണ്‌. ഇനിയും അധികാരത്തിലേറി ക്ലിഫ്ഹൗസിലേക്ക്‌ താമസം മാറ്റാന്‍ വെമ്പുന്ന പ്രതിപക്ഷ നേതാവ്‌ പിബിയെപ്പോലും തള്ളിപ്പറഞ്ഞതും ഒരു തെരഞ്ഞെടുപ്പ്‌ പ്രതീക്ഷിച്ചുതന്നെ.

ഇപ്പോള്‍ അദ്ദേഹം ആവശ്യപ്പെടുന്നത്‌ സ്വഭാവദൂഷ്യമുള്ളവരെ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കണമെന്നാണ്‌. സ്വഭാവദൂഷ്യത്തിന്റെ വ്യാപ്തി എന്താണോ എന്തോ? മക്കാവോ ദ്വീപ്‌ സന്ദര്‍ശനം സ്വഭാവദൂഷ്യത്തില്‍പ്പെടുമോ എന്ന്‌ സിബിഐയോടുതന്നെ ചോദിക്കണം.

ലീലാമേനോന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.