കൊച്ചി: സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. പവന് 600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവന് 20,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിനു 75 രൂപ കുറഞ്ഞ് 2,600ലെത്തി. ആഗോളവിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിനു വില 1571.64 ഡോളറിലെത്തി. ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില പവന് 21,400 രൂപയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: