ടോറന്റോ: ബുര്‍ഖ ഹിജാബോ ധരിച്ച മുസ്ലീംവനിതകള്ക്ക് പൗരത്വത്തിനായുള്ള പ്രതിജ്ഞ എടുക്കുമ്പോള്‍ അവ ഉപയോഗിക്കാന്‍ പാടില്ലെന്ന് എമിഗ്രേഷന്‍ മന്ത്രി ജാസണ്‍ കെന്നഡി അറിയിച്ചു. മുഖാവരണം ധരിച്ച സ്ത്രീകളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് ഇത്തരം ഒരു നടപടിയെന്ന് മോണ്ട്രിയല് ഗസറ്റ് അറിയിച്ചു.
ഈ നിയമം മറ്റ് പല നിരോധനങ്ങളിലേക്കും നയിച്ചേക്കുമെന്ന് മുസ്ലീം സമൂഹം ഭയപ്പെടുന്നു. ഫ്രാന്‍സ്, ബെല്‍ജിയം, ആസ്ട്രിയ, നെതര്‍ലാന്റ്സ് എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ മുഖാവരണം ധരിക്കുന്നതില്‍ വിലക്കുണ്ട്. ഈ പുതിയ നിബന്ധനയെക്കുറിച്ച് തെറ്റിദ്ധാരണ ആവശ്യമില്ലെന്നും പൗരന്മാര് പ്രതിജ്ഞയെടുക്കുമ്പോള്‍ തങ്ങളുടെ മുഖം മറ്റുള്ളവര്‍ക്ക് കാണാന്‍ പകത്തില്‍ നില്‍ക്കണമെന്നും മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി തുടര്‍ന്നു. നിയമനിര്‍മാതാക്കളില്‍നിന്നും ജഡ്ജിമാരില്‍നിന്നും പ്രതിജ്ഞാവാചകം ചൊല്ലുന്നവര്‍ മുഖംമൂടി അണിഞ്ഞാല്‍ അവര്‍ പ്രതിജ്ഞ ചെയ്യുന്നുണ്ടോ എന്ന് മനസിലാക്കാന്‍ കഴിയുകയില്ലെന്ന് പരാതികള്‍ ലഭിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: