താന: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങളില്‍ 1200 പേര് കൊല്ലപ്പെട്ടു. ആളില്ലാ ലെവല്‍ ക്രോസില്‍ നടന്ന അപകടങ്ങളില്‍ 717 പേരാണ് മരിച്ചത്. താനെ ജില്ല റെയില്‍വേ യാത്രക്കാരുടെ അസോസിയേഷന് പ്രസിഡന്റ് ഓംപ്രകാശ് ശര്‍മക്ക് വിവരാവകാശ നിയമ പ്രകാരം റെയില്‍വേ ബോര്‍ഡ് നല്‍കിയതാണ് ഈ കണക്കുകള്‍. ആളില്ലാ ലെവല്‍ ക്രോസുകളില്‍ 2006-2007 ല്‍ 146 പേരും 2007-2008 ല്‍ 148 പേരും 2008-2009 ല്‍ 129 പേരും 2009-2010 170 പേരും 2010-11 ല്‍ 124 പേരുമാണ് കൊല്ലപ്പെട്ടത്. ട്രെയിനപകടങ്ങളില് കൊല്ലപ്പെട്ടവരുടെ എണ്ണം ഏറ്റവും കൂടുതല്‍ 2010-2011 ലായിരുന്നു. 374 പേരാണ് മരിച്ചത്. 2006-07 ല്‍ 208 ഉം 2007-2008 ല്‍ 191 ഉം 2008-2009 ല്‍ 209 ഉം 2009-10 ല്‍ 238 ഉം പേരാണ് കൊല്ലപ്പെട്ടതെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു. 2010-2011 ല്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന്റെ ഫലമായി മരിച്ചവരുടെ എണ്ണം 239 ആയിരുന്നു. 2010-11 ല്‍ ആകെ കൊല്ലപ്പെട്ടതില്‍ 64 ശതമാനവും ട്രെയിനുകള്‍ കൂട്ടിയിടിച്ചതിനാലാണ് മരിച്ചത്. 49 പേര് ട്രെയിന്‍ പാളം തെറ്റിയതിനാല്‍ കൊല്ലപ്പെട്ടു.
റെയില്‍വേ നല്കിയ പട്ടിക അനുസരിച്ച് അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ റെയില്‍വേ നടപടികള്‍ കൈക്കൊള്ളേണ്ടിയിരിക്കുന്നു. ആളില്ലാത്ത ലവല്‍ ക്രോസുകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, ശര്‍മ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: