ന്യൂദല്‍ഹി: പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ലിറ്ററിന് 65 പൈസ വര്‍ധിപ്പിക്കാനാണു നീക്കം. വെള്ളിയാഴ്ക മുതല്‍ പുതിയ വില നിലവില്‍ വന്നേക്കുമെന്നാണ് സൂചന. ഡോളറിനെതിരേ രൂപയുടെ മൂല്യം റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയതും ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതുമാണു വില വര്‍ദ്ധിപ്പിക്കാന്‍ കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്.
ഡോളറിനെതിരേ രൂപയുടെ നിരക്ക് 53.75 ആയതോടെ ഇറക്കുമതി ചെലവ് വര്‍ദ്ധിച്ചിരുന്നു. പുതിയ വില നിലവില്‍ വരുന്നതോടെ ഓരോ സംസ്ഥാനത്തും 65 മുതല്‍ 85 പൈസ വരെ വില ഉയരുമെന്നാണു റിപ്പോര്‍ട്ട്. പ്രാദേശിക നികുതിയുള്‍പ്പെടെ ദല്‍ഹിയില്‍ 0.65,0.66 പൈസ കൂടും.
ഡിസംബര്‍ ഒന്നിനു പെട്രോള്‍ വില 78 പൈസ കുറച്ചിരുന്നു. എല്ലാ മാസവും ഒന്നിനും 16 നും കമ്പനികള്‍ പെട്രോള്‍ വില പുനര്നിര്ണയിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: