ന്യൂദല്‍ഹി: ഇടുക്കി ജില്ലയെ തമിഴ്നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ടു പാര്‍ലമെന്റ് കവാടത്തില്‍ തമിഴ്നാട്ടിലെ എം.പിമാര്‍ ധര്‍ണ നടത്തി. പാര്‍ലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമയ്ക്കു സമീപമാണ് ഏഴ് കോണ്‍ഗ്രസ് എം.പിമാര്‍ ധര്‍ണ നടത്തിയത്.
ഇടുക്കിയെ തമിഴ് നാടിനോടു ചേര്‍ക്കണമെന്ന പ്ലെക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ഇവരുടെ സമരം. ഇടുക്കിയില്‍ ഹിതപരിശോധന നടത്തണമെന്ന മുദ്രാവാക്യങ്ങളും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. ഇവര്‍ നേരത്തേ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: