ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഉന്നതാധികാര സമിതിക്കു നാളെ കേരളം അപേക്ഷ നല്‍കും. മുതിര്‍ന്ന അഭിഭാഷകന് ഹാരീഷ് സാല്‍വെയുമായി മന്ത്രി പി.ജെ. ജോസഫ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ജലനിരപ്പ് കുറയ്ക്കുന്നതില്‍ ഉന്നതാധികാര സമിതി തീരുമാനം എടുക്കട്ടേയെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ഇതേ തുടര്‍ന്ന് ഇന്ന് ഉന്നതാധികാര സമിതിക്ക് പുതിയ അപേക്ഷ നല്കാന് തീരുമാനിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന സര്‍വ്വകക്ഷിയോഗമാണ് നിയമോപദേശം തേടാന്‍ തീരുമാനിച്ചത്.
അപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ടു ഹാരിഷ് സാല്‍വെ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അപേക്ഷ നല്കുമ്പോള് 120 അടിയെന്ന ഒറ്റ ആവശ്യം മാത്രമായിരിക്കണം കേരളം ഉന്നയിക്കേണ്ടത്. ഭൂചലനങ്ങളുടെയും പേമാരികളുടെയും വിശദാംശങ്ങള്‍ ഒരിക്കല്‍ക്കൂടി സമിതിക്കു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഈ മാസം 22,23 തീയതികളില്‍ ഉന്നതാധികാര സമിതി അണക്കെട്ടു സന്ദര്‍ശിക്കുമ്പോള്‍ പുതിയ നിര്‍ദേശങ്ങള്‍ പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: