സീറ്റില്‍ ; മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന് സ്പെയ്സ് ഷിപ്പ് നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. ഇതുപയോഗിച്ചു വിനോദസഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കാനാണു പദ്ധതി. ഷിപ്പിന്റെ ആദ്യ പരീക്ഷണം 2015 ല്‍ നടക്കും. ഇതിനു ശേഷമാകും വ്യാവസായിക അടിസ്ഥാനത്തില്‍ പറക്കല്‍ നടത്തുക.
200 മില്യണ്‍ ഡോളറാണു പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. സ്പെയ്സ് ഷട്ടില്‍ മേഖലയില്‍ നിന്നു നാസ പിന്മാറിയതോടെയാണ് പോള്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. സ്വകാര്യമേഖലയെ സഹായിക്കാന്‍ വേണ്ടിയാണ് 30 വര്‍ഷം നീണ്ട സ്പെയ്സ് ഷട്ടില്‍ പദ്ധതിയില്‍ നിന്നു നാസ പിന്മാറിയത്.
എട്ടു ജംബോ ജെറ്റ് എന്‍ജിനുകളാണ് പോളിന്റെ സ്പെയ്സ് ഷിപ്പില്‍ ഉണ്ടാവുക. ചിറകിനു 385 അടി നീളമുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരില് അമ്പത്തിയേഴാം സ്ഥാനത്താണ് പോള്‍. ബഹിരാകാശ മേഖലയില്‍ കുത്തക സ്ഥാപിക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: