ന്യൂദല്‍ഹി: ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപ വിഷയത്തില്‍ സ്വീകരിച്ച ശക്തമായ നിലപാടു പോലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ലോക്പാല്‍ ബില്‍ വിഷയത്തിലുമെടുക്കണമെന്ന് അണ്ണാഹസാരെ ആവശ്യപ്പെട്ടു. ശക്തമായ ലോക്പാല്‍ നിയമം കൊണ്ടുവരുന്നതിലും മമതയുടെ സഹായം ഹസാരെ അഭ്യര്‍ത്ഥിച്ചു.
വിദേശ നിക്ഷേപം സംബന്ധിച്ച പ്രശ്നത്തില്‍ പ്രശംസനീയമായ നിലപാടാണ് മമത സ്വീകരിച്ചതെന്നും അണ്ണാഹസാരെ പറഞ്ഞു. പ്രത്യേക പൗരാവകാശ രേഖ അവതരിപ്പിക്കുള്ള സര്‍ക്കാരിന്റെ തീരുമാനം നേരത്തെ സര്‍ക്കാര്‍ നല്കിയ ഉറപ്പിന് വിരുദ്ധമാണെന്നും ഹസാരെ ആരോപിച്ചു.
പൗരാവകാശ രേഖ പ്രത്യേക നിയമമായി അവതരിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂദല്‍ഹിയില്‍ ചേര്‍ന്ന ഹസാരെ സംഘത്തിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശക്തമായ ലോക്പാല്‍ നിയമം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പാസാക്കിയില്ലെങ്കില്‍ നടത്തേണ്ട സമര പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് സംഘം യോഗം ചേര്‍ന്നത്.
ശക്തമായ ലോക്പാല്‍ ബില്‍ അവതരിപ്പിച്ചില്ലെങ്കില്‍ 27ന് സമരം പുനരാരംഭിക്കുമെന്നാണ് അണ്ണ ഹസാരെ സംഘത്തിന്റെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: