കുമളി: മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ടു മൂന്നാറില്‍ പ്രകടനം നടത്തുന്നത് തടയണമെന്ന് സബ് കളക്ടര്‍ രാജമാണിക്യം പോലീസിനു നിര്‍ദേശം നല്കി. പ്രകടനം നടത്താന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു നീക്കണമെന്നും നിര്‍ദേശമുണ്ട്.
ഇടുക്കി ജില്ലയെ തമിഴ്നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം മൂന്നാറില്‍ അഞ്ഞൂറോളം പേര് പ്രകടനം നടന്നിരുന്നു. ഇവരില്‍ കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരേ ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്തു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പോലീസിനു ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. കോപനപരമായ മുദ്രാവാക്യം വിളിച്ചതിനും സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനുമാണ് കേസ്.
വിഷയം ചര്‍ച്ച ചെയ്യാന്‍ മൂന്നാര്‍ സബ് കളക്ടര്‍ ഇന്നു സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: